'പാലില്‍ മുക്കി പത്രം തിന്നാനാണോ'.. ഹര്‍ത്താലില്‍ പാലും പത്രവും ഒഴിവാക്കിയതിന് എപിക് ട്രോളുകള്‍!
കണ്ണൂര്‍ പിണറായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുകയാണ്. മറ്റ് ഹര്‍ത്താലുകള്‍ എന്ന പോലെ തന്നെ പാലിനെയും പത്രത്തെയും ബി ജെ പി ഹര്‍ത്താലിലും ഒഴിവാക്കിയിട്ടുണ്ട്. എന്തിനായിരിക്കും ഹര്‍ത്താല്‍ നടത്തുമ്പോല്‍ പാല്‍, പത്രം എന്നിവയെ ഒഴിവാക്കുന്നത്.
Read Also: ശിക്കാര്‍ + നരന്‍ + പട്ട... വീട്ടമ്മയുടെ പുലിമുരുകന്‍ റിവ്യൂവിന് കീഴെ മോഹന്‍ലാല്‍ ഫാന്‍സിന്റെ തെറിവിളി... എന്നിട്ടെന്തുണ്ടായി എന്ന് നോക്കൂ!
പാല്‍, പത്രം എന്നിവയോടൊപ്പം നാളത്തെ ഹര്‍ത്താലില്‍ നിന്ന് വാട്‌സ്ആപ്പിനെയും ഫേസ് ബുക്കിനെയും ഒഴിവാക്കി എന്നൊരു സന്ദേശവും സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്നുണ്ട്. പാല്‍, പത്രം എന്നിവയ്‌ക്കൊപ്പം മഷിയെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി എന്നായിരുന്നു കഴിഞ്ഞ ആഴ്ച യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയപ്പോള്‍ ഉയര്‍ന്ന പരിഹാസം.

പ്രൊഫഷണല്‍ കോളേജാണോ
അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ എല്ലായിടത്തൂന്നും ഒഴിവാക്കാന്‍ ഞങ്ങളെന്താ പ്രൊഫഷണല്‍ കോളേജുകളാണോ

കട്ടന്‍ചായയും ന്യൂസ് ചാനലും
വേണ്ടാ..വേണ്ടാത്തോണ്ടാ. ഞങ്ങളിന്ന് കട്ടന്‍ചായ കുടിച്ചും ന്യൂസ് ചാനല് കണ്ടും ഇരുന്നോളാം

നമ്മളെ വീണ്ടും
നൈസായിട്ടങ്ങ് ഒഴിവാക്കിക്കളഞ്ഞല്ലോ - പാല്‍ക്കാരനും പത്രക്കാരനും

പാല്‍വണ്ടിയിലെ തൈര്
ഹര്‍ത്താല്‍ അനുകൂലികള്‍ കാണാതെ പാല്‍ വണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്ന തൈര്

എന്തിനാ ഒഴിവാക്കുന്നത്
രാവിലെ പാല്‍ച്ചായ കുടിച്ച് പത്രം വായിക്കാനുള്ളത് കൊണ്ടാണോ ഒഴിവാക്കുന്നത്. ആണോ

അടുത്ത ഹര്‍ത്താലിനെങ്കിലും
മറ്റുള്ളവര്‍ സ്ഥിരം ആഘോഷിക്കുന്നത് കാണുന്നത് കൊണ്ടുള്ള സങ്കടം കൊണ്ട് ചോദിക്കുവാ അടുത്ത ഹര്‍ത്താലിനെങ്കിലും ഞങ്ങളെ ഒഴിവാക്കാതിരുന്നുകൂടേ

കൊച്ചീലേക്ക് പാല്
കൊച്ചീലുള്ള അമ്മാവന് കൊടുക്കാനുള്ള പാല് കവറിലുണ്ട്. ഒന്ന് പോകാന്‍ അനുവദിക്കണം പ്ലീസ്...

ക്ലീഷേ ഫോട്ടോ
ഹര്‍ത്താല്‍ ദിനത്തില്‍ എല്ലാ പത്രത്തിലും കാണാം ഈ ക്ലീഷേ ഫോട്ടോ












Click it and Unblock the Notifications