ആരും പേടിക്കണ്ട... ഓടിക്കോ! കെഎസ് യു സമരകാഹളത്തിൽ കൂട്ടത്തല്ല്... അതുക്കുംമേലെ ട്രോളൻമാരുടെ പൊങ്കാല
ആലപ്പുഴയില്‍ ആയിരുന്നു കെഎസ് യുവിന്റെ സമര കാഹളം പരിപാടി നടന്നത്. സംഗതി അവസാനം കൂട്ടത്തല്ലില്‍ ആണ് അവസാനിച്ചത്. കൊടിമരം തകര്‍ത്ത സംഭവത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായും സംഘര്‍ഷം ഉണ്ടായി. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ സമ്മേളനത്തിനിടെ ഉണ്ടായ അടിപിടിക്കിടെ നടത്തിയ അനൗണ്‍സ്‌മെന്റ് ആണ് ട്രോളന്‍മാരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയത്. കെഎസ് യു പ്രവര്‍ത്തകര്‍ ആരും ഓടരുത് എന്നായിരുന്നു അനൗണ്‍സ് ചെയ്തത്. നേതാക്കള്‍ ഒപ്പമുണ്ടെന്നും പറഞ്ഞു.
ഇതെല്ലാം കണ്ടാല്‍ പിന്നെ ട്രോളന്‍മാരുടെ കൈ വെറുതേയിരിക്കുമോ? അപ്പോള്‍ തന്നെ അവര്‍ പണി തുടങ്ങി!!!

കണ്ടം ഉണ്ടെങ്കില്‍ മാത്രം
എവിടെ പരിപാടി അവതരിപ്പിച്ചാലും കെഎസ് യുക്കാരുടെ ഗതി ഇത് തന്നെ ആണല്ലോ എന്നാണ് പരിവേദനം. ഓടാന്‍ കണ്ടം ഒക്കെ ഉണ്ടെങ്കിലേ പരിപാടിയില്‍ പോലും പങ്കെടുക്കുകയുള്ളൂവത്രെ!

കായല്‍ ആയിരുന്നു
ആലപ്പുഴയല്ലേ... കായലിന് പഞ്ഞമൊന്നും ഇല്ലല്ലോ... അടി തുടങ്ങിയപ്പോള്‍ നീന്തി രക്ഷപ്പെടാം എന്ന് കരുതി കായലില്‍ ചാടിയതാണത്രെ... അപ്പോഴാണ് ഓര്‍മ വന്നത് നീന്തല്‍ അറിയില്ലല്ലോ എന്ന്. കെഎസ് യുക്കാരന്‍ അല്ലേ !!!

ഇത്രയേ ചെയ്തുള്ളൂ
പ്രകടനം നടക്കുമ്പോള്‍ സിപിഎമ്മിന്റെ കൊടിമരം കണ്ടു. അതൊന്നും തകര്‍ത്തു. പിന്നെ കാര്യങ്ങള്‍ അവസാനിച്ചത് ഇങ്ങനെ ആണത്രെ!

ഓടരുത് എന്ന് പറഞ്ഞതേയൂള്ളൂ
ആരും ഓടരുത്... നേതാക്കള്‍ കൂടെയുണ്ട് എന്നൊക്കെ പറഞ്ഞ് നോക്കി. അവസാനം ആദ്യം ഓടിയത് ആരാണ് എന്ന കാര്യത്തില്‍ മാത്രമേ സംശയം ഉള്ളൂവത്രെ!

ചരിത്രം ആവര്‍ത്തിച്ചു!!!
ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമ കണ്ടവര്‍ ഫഹദ് ഫാസിലിന്റെ ഈ ഓട്ടം ഒരിക്കലും മറക്കില്ല. ചരിത്രം ആവര്‍ത്തിക്കുകയായിരുന്നുവത്രെ ആലപ്പുഴയില്‍!

ആരും ഓടരുത്
ആരും ഓടരുത് എന്ന് അനൗണ്‍സ് ചെയ്തതേ ഓര്‍മയുള്ളൂ... എല്ലാവരും പിന്നെ കൂട്ടഓട്ടം ആയിരുന്നുവെന്ന്!!! അതിനിടയ്ക്ക് ലൈറ്റ് ഓഫ് ചെയ്തത് ആരാണോ ആവോ!

ആലപ്പുഴയിലെ കണ്ടം
ആലപ്പുഴയില്‍ കെഎസ് യു സമര കാഹളം നടത്തിയതിന് ശേഷം കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നത്രെ. കണ്ടം മുഴുവന്‍ പ്രവര്‍ത്തകര്‍ ആയിരുന്നുവെന്ന്!

തുടരന്‍ അനൗണ്‍സ്‌മെന്റ്
ഒറ്റ ആളൊന്നും അല്ല അനൗണ്‍സ്‌മെന്റിന് രംഗത്തുണ്ടായിരുന്നത്. തുടരെ തുടരെ ആയിരുന്നു. പെണ്‍കുട്ടികള്‍ സ്റ്റേജിന് അടുത്തേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ആയിരുന്നു മറ്റൊരു അനൗണ്‍സ്‌മെന്റ്!!!

പറഞ്ഞിട്ടെന്താ...
ആരും ഓടരുത് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അനൗണ്‍സ് ചെയ്തു. പറഞ്ഞിട്ടെന്താ... അടിയുണ്ടായാല്‍ സ്വന്തം ശരീരം രക്ഷിക്കുക എന്നതാണല്ലോ പ്രധാനപ്പെട്ട കാര്യം!

തിരിച്ച് പോക്ക്
കെഎസ് യു സമര കാഹളത്തിന് എത്തിയവരുടെ തിരിച്ചുപോക്ക് ഇങ്ങനെ ആയിരുന്നത്രെ. ചിലര്‍ ഓടി രക്ഷപ്പെട്ടു, ചിലര്‍ നീന്തി രക്ഷപ്പെട്ടു. അല്ലാത്തവരുടെ കാര്യമാണ് കഷ്ടം!

കൊടിമരം ആകുമ്പോള്‍!!!
കെഎസ് യുക്കാര്‍ ചങ്കൂറ്റം കാണിച്ചു എന്നൊക്കെയാണ് പറയുന്നത്. തകര്‍ത്തത് കൊടിമരവും!!! കൊടിമരം ആകുമ്പോള്‍ തിരിച്ച് തല്ലില്ലെന്ന് ഉറപ്പാണല്ലോ അല്ലേ!

ഒരു കാര്യവും ഇല്ല
രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും എംഎല്‍എമാരും ഒക്കെ പങ്കെടുത്ത പരിപാടിയാണ്. അവരൊക്കെ കൂടെയുണ്ട് എന്ന് പറഞ്ഞിട്ടും വല്ല കാര്യവും ഉണ്ടായോ!

പാല്‍കുപ്പി കെഎസ് യു
പണ്ടേ കെഎസ് യുക്കാര്‍ക്കുള്ള വിളിപ്പേരുകളാണ് പാല്‍ കുപ്പിയും പാവാടയും. ഇപ്പഴും അതില്‍ മാറ്റമൊന്നും ഇല്ലത്രെ!

ഓടല്ലേടാ...
കെഎസ് യു പരിപാടിക്കിടെ അടിയുണ്ടായപ്പോള്‍ നേതാവ് ഇങ്ങനെ വരെ പറഞ്ഞുനോക്കിയത്രെ! എന്നാലും ഓടാനുള്ളവരൊക്കെ കണ്ടം വഴി ഓടിയിട്ടുണ്ട്!!!












Click it and Unblock the Notifications