പുലിമുരുകന്‍ ഹിന്ദുത്വചിത്രമോ, വിരോധം മോഹന്‍ലാലിനോടോ? ഇത്രയ്ക്ക് ചീപ്പാണോ മനോരമയും ഷാനിയും? പൊങ്കാല!

100 കോടി ക്ലബ്ബില്‍ കടന്ന ആദ്യത്തെ മലയാള ചിത്രമാണ് മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍. ബോക്‌സ് ഓഫീസ് കളക്ഷനിലെ സര്‍വ്വകാല റെക്കോര്‍ഡാണിത്. ആരാധകര്‍ ഈ നേട്ടം കണ്ണും പൂട്ടി ആഘോഷിക്കുമ്പോഴും പുലിമുരുകന്‍ ഒരു മഹത്തായ കലാസൃഷ്ടി എന്നൊന്നും ആരും പറഞ്ഞിട്ടില്ല. ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് അങ്ങനെ ചിത്രങ്ങളെടുക്കുന്ന ഒരാളല്ല താനും.

Read Also: അഭിപ്രായ സ്വാതന്ത്ര്യം, സമത്വം, മാങ്ങാത്തൊലി.. മോഹന്‍ലാലിനെ അന്തംകമ്മികള്‍ സംഘിയാക്കുന്നത് എന്തിന്?

പക്ഷേ തങ്ങള്‍ പ്രതീക്ഷിക്കുന്ന മൂല്യമില്ല എന്ന് കരുതി ഒരു സിനിമയെ സ്ത്രീ വിരുദ്ധം എന്നും ഹിന്ദുത്വമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നത് എന്നും പറഞ്ഞ് ആക്ഷേപിച്ചാലോ - മനോരമ ചാനലിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഷാനി പ്രഭാകരന്‍ അവതരിപ്പിച്ച ഈ പരിപാടിക്ക് കിട്ടിയത്. എന്താണ് സത്യത്തില്‍ മനോരമയുടെയും ഷാനിയുടെയും പ്രശ്‌നമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ഇത്രയ്ക്ക് ചീപ്പ് ആണോ മനോരമയും ഷാനിയും.

ഇത്രയ്ക്ക് ചീപ്പ് ആണോ മനോരമയും ഷാനിയും.

പുലി മുരുഗന്‍ സ്ത്രീ വിരുദ്ധവും പിന്നെ മുരുകന്‍ എന്നുള്ളത് ഹിന്ദു പേര് ആയതു കൊണ്ട് ഹിന്ദുത്വം വന്നു എന്നാണ് മനോരമയുടെ കണ്ടെത്തല്‍. എന്താല്ലേ. ഇത്രയ്ക്കു വര്‍ഗീയം ആണോ ഈ ചാനല്‍. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ എടുത്ത് ചോദിച്ചാല്‍ ഇത്രയ്ക്ക് ചീപ്പ് ആണോ മനോരമയും ഷാനിയും?

ഹിന്ദുക്കളുടെ പേരും പറ്റില്ലേ

ഹിന്ദുക്കളുടെ പേരും പറ്റില്ലേ

കേരളത്തില്‍ ഇറങ്ങുന്ന സിനിമകളില്‍ ഹിന്ദുവിനെ ബന്ധപ്പെട്ട പേരോ മറ്റൊന്നും പറ്റില്ല എന്ന് വല്ല നിയമം ഉണ്ടോ എന്നാണ് മനോരമയുടെ വീഡിയോ ഷെയര്‍ ചെയ്ത് ആളുകള്‍ ചോദിക്കുന്നത്. മുരുകന്‍ എന്ന പേരുള്ള നായകന്‍ ഹിന്ദുത്വത്തെയാണ് സൂചിപ്പിക്കുന്നത് എന്നായിരുന്നു മനോരമയില്‍ അഭിപ്രായം പറഞ്ഞ സിനിമാ നിരൂപകന്‍ അഭിപ്രായം പറഞ്ഞത്.

ദൃശ്യം ക്രിസ്ത്യാനികളുടേതാണോ

ദൃശ്യം ക്രിസ്ത്യാനികളുടേതാണോ

മോഹന്‍ലാലിന്റെ ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ദൃശ്യം. 80 കോടി. ഈ ചിത്രം ക്രിസ്ത്യാനികളുടേതാണോ. നായകന്‍ തോമസ് കുട്ടിയും കുടുംബവും ധ്യാനത്തിന് പള്ളിയില്‍ പോകുന്നു. പള്ളിയിലെ അച്ചനെ കഥയുമായി ബന്ധിപ്പിക്കുന്നു - മനോരമ പറയുന്നത് വെച്ച് നോക്കിയാല്‍ ഇങ്ങനെയൊക്കെ പറയണമല്ലോ.

മോഹന്‍ലാലിന്റെ വിജയത്തില്‍ അസൂയ

മോഹന്‍ലാലിന്റെ വിജയത്തില്‍ അസൂയ

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മമ്മൂക്കയുടെ കസബ എന്ന സിനിമയിറങ്ങിയിരുന്നു. സ്ത്രീവിരുദ്ധ പദങ്ങളും, ദ്വയാര്‍ത്ഥങ്ങള്‍ നിറഞ്ഞ സംഭാഷണങ്ങള്‍ കാരണം മമ്മൂക്കയ്ക്കും സിനിമയുടെ സംവിധായകനായ നിതിന്‍ രന്‍ജി പണിക്കര്‍ക്കും നോട്ടീസ് അയച്ചിരുന്നു. അന്ന് ഇത് പോലെ മനോരമ ചാനല്‍ വിമര്‍ശിച്ചതായി കണ്ടില്ല. ഇത് കണ്ടാല്‍ തന്നെ അറിയാം, ലാലേട്ടനോടോ അല്ലെങ്കില്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരില്‍ ആരോടോ ഉള്ള വിരോധം തീര്‍ക്കുകയാണ്.

പുലി ഹംസ എന്നാക്കിയാലോ

പുലി ഹംസ എന്നാക്കിയാലോ

മുരുകന്‍ എന്ന പേരുമാറ്റി പുലി ഹംസ എന്നോ പുലി ജോര്‍ജ് എന്നോ ഇടാം.. സ്ത്രീ ശാക്തീകരണം കാട്ടാന്‍ വേണ്ടി മുരുഗന്‍ പുലിയെ പടിക്കാന്‍ പോകുമ്പോള്‍ കൂടെ കൊണ്ട് പോവാം.. ആ സിനിമ കണ്ട മലയാളികള്‍ എല്ലാം മണ്ടന്മാരാണ് എന്ന നിലപാട് മനോരമ മാറ്റണം.

എവിടെയാണ് വര്‍ഗീയത

എവിടെയാണ് വര്‍ഗീയത

ഈ സിനിമയില്‍ എവിടെയാണ് വര്‍ഗ്ഗീയത? കാട്ടില്‍ താമസിക്കുന്ന ചെറിയ ചിന്തകളുള്ള സാധാരണക്കാരുടെ കഥ പറയുന്ന ഈ സിനിമയില്‍ എന്തു സ്ത്രീ വിരുദ്ധത? കസബ സിനിമ കണ്ടില്ലേ? മായാ മോഹിനി ഇറങ്ങിയപ്പോള്‍ എവിടെയായിരുന്നു? നമ്മുടെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഏതറ്റം വരയും പോകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ ഇത്? നമ്മള്‍ ശരിക്കും ഈ ദുഷ്ടശക്തികളെയാണ് ഒറ്റപ്പെടുത്തേണ്ടത്. ഈ വര്‍ഗ്ഗീയ കോമരത്തെയാണ് ബഹിഷ്‌ക്കരിക്കേണ്ടത്

ഇതുപോലെ ഒരു വിമര്‍ശനം

ഇതുപോലെ ഒരു വിമര്‍ശനം

എന്റമ്മോ അടുത്തുടക്കൊന്നും ഇതുപോലെ ഒരു വിമര്‍ശനം കണ്ടിട്ടില്ല.. എങ്ങനെ ഇതൊക്കെ കണ്ടുപിടിക്കുന്നു.. ഇടയില്‍ ഇരുന്നു സംസാരിക്കുന്ന ആള് ഏതാണെന്നു മനസിലാകുന്നില്ലല്ലോ.. മുരുകന്‍ ഹിന്ദു ആണ് പോലും അത് കൊണ്ട് മറ്റു മതവിശ്വാസികള്‍ ഒന്നും കാണാന്‍ പാടില്ല എന്നൊക്കെ പറയാന്‍ എങ്ങനെ തോന്നുന്നു ഈ വിഷത്തിന് ഒക്കെ.

മുരുകന്‍ എന്ന പേരിലാണോ പ്രശ്‌നം

മുരുകന്‍ എന്ന പേരിലാണോ പ്രശ്‌നം

മുരുഗന്‍ എന്ന പേരിലും വര്‍ഗീയത കാണുന്ന ഇവരെ ഒക്കെ എന്താ വിളിക്കണ്ടെ... മോള് ആദ്യം പോയി കസബ ഒന്ന് കാണ്, എന്നിട്ട് ഇതില്‍ സ്ത്രി വിരുദ്ധത ഉണ്ടോ എന്ന് ഒന്നുടെ ചിന്തിക്ക്... പിന്നെ ഈ നാട്ടില്‍ നിങ്ങള്‍ കുറച്ച് പേര്‍ക്ക് മാത്രമേ ബുദ്ധിയെള്ളു എന്ന് വിചാരിക്കരുത്.. കൂലിക്ക് എന്തും വിളിച്ച് പറയാമെന്നുളള ഇതുപോലുള്ള മാധ്യമങ്ങള്‍ ആണ് ഈ നാടിന്റെ ശാപം..

ചാനല്‍ റൈറ്റ് കിട്ടാത്ത സങ്കടമാണോ

ചാനല്‍ റൈറ്റ് കിട്ടാത്ത സങ്കടമാണോ

മനോരമ വര്‍ഗീയമല്ല എന്ന് ആര് പറഞ്ഞു. നൂറ് ശതമാനം വര്‍ഗീയ പക്ഷം പ്രചരിപ്പിക്കുന്ന പത്രമാണ്. മനോരമ എന്ന് പറഞ്ഞാല്‍ തന്നെ വര്‍ഗ്ഗീയത എന്നല്ലൊ അര്‍ത്ഥം... പിന്നെ ബാഹുബലി എടുത്ത് നല്ല ലാഭം ഉണ്ടാക്കിയ മഴവില്‍ മനോരമയ്ക്ക് പുലിമുരുകന്‍ കിട്ടിയില്ല.. എഷ്യാനെറ്റ് കൊണ്ട് പൊയി... അതിന്റെ ചൊറിച്ചലും ഉണ്ട്. പറയാതെ വയ്യ എന്ന് പേര് മാറ്റി ചൊറിയാതെ വയ്യ എന്നാക്കൂ.

ഇതാണോ മാധ്യമ പ്രവര്‍ത്തനം

ഇതാണോ മാധ്യമ പ്രവര്‍ത്തനം

ഇത് മാധ്യമ പ്രവര്‍ത്തകയാണോ... ഇതിനാണ് നാലാം ലിംഗം എന്ന് വക്കീലന്‍മാര്‍ പേരിട്ടത്... ഇതു സിനിമയാ... ഞാനും കണ്ടു പുലിമുരുകന്‍ ഗംഭീരം... ഞാന്‍ ഫാന്‍സല്ല... ഇതു പോലെയുള്ള സിനിമ എടുക്കാനുള്ള കഷ്ടപ്പാട് എസി മുറിയിലിരുന്ന് തോന്ന്യാസം പറയുന്നവര്‍ക്ക് മനസിലാകില്ല.. മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ മഹാനടന്‍മാരാണ്.. അസൂയക്ക് മരുന്നില്ല.. അവിടെനിന്ന് പുലമ്പിയാല്‍ സിനിമക്ക് ആള്‍ക്കാര്‍ കൂടുകയേ ഉള്ളൂ എന്ന് മനസിലാക്കിയാല്‍ നന്ന്.

ഇതില്‍ എന്ത് ഹിന്ദുത്വം

ഇതില്‍ എന്ത് ഹിന്ദുത്വം

എന്താണ് മാഡം ഇത്. ഇതില്‍ എന്ത് ഹിന്ദുത്വം.. എന്ത് സ്ത്രീ വിരുദ്ധത. ഒരു നല്ല സിനിമ ഇറങ്ങിയാല് നിങ്ങള്‍ക്ക് ചാന്നലുകാര്‍ക്കു ചൊറിച്ചിലാ.... ചൊറി മൂത്തു മതവികാരവും ലിംഗ ഭിന്നതയും ഒക്കെ പ്രകടമാകും. സ്ത്രീകളെ അപമാനിക്കുന്ന എന്ത് കുന്തമെന്നാ നിങ്ങള് പറയുന്നേ. ആരും മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാ ഇതൊക്കെ. നിങ്ങള് മാധ്യമങ്ങാണ് ആള്‍ക്കാരെ എപ്പോഴും തമ്മിലടുപ്പിക്കുന്നത്.

എല്ലാവരുടെ മനസിലും വിഷം

എല്ലാവരുടെ മനസിലും വിഷം

ഈ സിനിമ കണ്ടപ്പോള്‍ എല്ലാവരും നിഷ്‌കളങ്കരായിരുന്നു, ഈ പരിപാടി കണ്ടതോടെ എല്ലാവരുടെ മനസ്സിലും വിഷം കേറി കാണും... വെറുതെ അല്ല നാലാംലിംഗം എന്നു വിളിക്കുന്നത്.. പുലിമുരുഗനിലെ ലാലേട്ടന്റെ കഥാപാത്രത്തിന്‌ടെ ശൂരത്തവും, റൊമാന്‍സും ഒക്കെ കണ്ട് മത്ത് പിടിച്ചുകാണും.

ടൈറ്റാനിക്കും സ്ത്രീവിരുദ്ധം

ടൈറ്റാനിക്കും സ്ത്രീവിരുദ്ധം

ശരിയാണ്.. അത് പോലെ 'ടൈറ്റാനിക്' എന്ന സിനിമ സ്ത്രീ വിരുദ്ധത നിറഞ്ഞതാണ്. എന്ത് കൊണ്ട് നായകന്‍ നായികക്ക് വേണ്ടി മരിച്ചു, എന്ത് കൊണ്ട് നായികക്ക് അങ്ങനെ ചെയ്തുകൂടാ ? സ്ത്രീ ശക്തിക്കെതിരെ ഉള്ള തുറന്ന ഒരു അധിക്ഷേപമാണ് ടൈറ്റാനിക്. മാത്രമല്ല ഹിന്ദുത്വം തീരെ കാണിക്കാത്ത ടൈറ്റാനിക് ഒരു ഹിന്ദു വിരുദ്ധ സിനിമയാണ്. വെറുതെ രണ്ടു തവണ തിയേറ്ററില്‍ പോയി കണ്ടതില്‍ ഞാന്‍ ലജ്ജിക്കുന്നു.

മമ്മൂട്ടിയുടെ ഡയലോഗ് ഓര്‍മയില്ലേ

മമ്മൂട്ടിയുടെ ഡയലോഗ് ഓര്‍മയില്ലേ

മമ്മൂട്ടി സിനിമാ നടന്‍ അശോക് ആ അഭിനയിച്ച ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലന്റെ വേഷം ചെയ്ത സിനിമയില്‍ അവസാന സീനുകളില്‍ മമ്മൂട്ടി പറയുന്ന ചില വാക്കുകള്‍ ഓര്‍ക്കുക. സിനിമയ്ക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല - പൂങ്കുല നുള്ളിയ കുരുന്നുകള്‍ക്ക് ഇപ്പോഴും തല്ല് കൊള്ളാറുണ്ട്. കുറ്റം പറയാന്‍ കാരണങ്ങള്‍ അന്വേഷിച്ച് നടന്നോ

രണ്ടാം ഭാഗം എടുത്താലോ

രണ്ടാം ഭാഗം എടുത്താലോ

ഒരു കാര്യം ചെയ്യാം ടോമിച്ചന്‍ മുളകുപാടത്തിനോട് പറഞ്ഞ് ഇതിന്റെ രണ്ടാം ഭാഗം ഇറക്കാം. കഥ മോഹന്‍ലാലിനെ പുലി പിടിക്കുന്നു, ലാല്‍ കിടപ്പിലാകുന്നു. പ്രതികാരദാഹിയായ മോഹന്‍ലാലിന്റെ ഭാര്യ പുലിവേട്ടയ്ക്കിറങ്ങുന്നു പുലിയെ കീഴ്‌പ്പെടുത്തുന്നു അപ്പോള്‍ ലിംഗസമത്വം ഓക്കെ ആകും സെക്കന്‍ഡ് പാര്‍ട്ടില്‍ മോഹന്‍ലാലും കുടുംബവും മതം മാറും. അതോടൊപ്പം പേരും അപ്പോള്‍ പിന്നെ ഹിന്ദുത്വം പറയേണ്ടിവരില്ല. - ഇങ്ങനെ പോകുന്നു മനോരമയുടെ പറയാതെ വയ്യ പരിപാടിക്ക് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+