ഡിവൈഎഫ്ഐ മഹാരാഷ്ട്രയില്‍ നടത്തുമോ ബീഫ് ഫെസ്റ്റിവല്‍?
ബീഫ് നിരോധിച്ചത് എവിടെയാ? മഹാരാഷ്ട്രയില്‍. അപ്പോള്‍ സമരം നടത്തേണ്ടത് എവിടെയാ? മഹാരാഷ്ട്രയില്‍. രാജ്യവ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമാണെങ്കില്‍ മനസിലാക്കാം. അല്ലാതെ മഹാരാഷ്ട്രയിലെ നിരോധനത്തിന് തിരുവനന്തപുരത്ത് മാത്രം സമരം നടത്തിയാല്‍ എങ്ങനെ ശരിയാകും? - ഇതൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍.
ബീഫ് നിരോധനത്തിനെതിരെ തിരുവനന്തപുരത്ത് ബീഫ് ഫെസ്റ്റ് നടത്തിയ ഡി വൈ എഫ് ഐ മഹാരാഷ്ട്രയില്‍ ബീഫ് ഫെസ്റ്റ് നടത്തുമോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നുണ്ട്. മഹാരാഷ്ട്രയില്‍ മൊത്തം നടത്തിയില്ലെങ്കിലും വേണ്ട, സി പി എമ്മിന് സ്വന്തമായിട്ട് എം എല്‍ എയുള്ള കല്‍വാന്‍ മണ്ഡലത്തില്‍ എങ്കിലും ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള ധൈര്യം ഡി വൈ എഫ് ഐ കാണിക്കുമോ.
ഡി വൈ എഫ് ഐയുടെ ബീഫ് ഫെസ്റ്റിവലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു

കൊന്നിട്ടാണോ സമരം
ഗോവധ നിരോധനത്തിനെതിരെ മൃഗങ്ങളെ കൊന്ന് തിന്നിട്ടാണോ സമരം നടത്തുന്നത്. തിന്നാന്‍ വേണ്ടി കൊല്ലുന്നത് മനസിലാക്കാം. അതുപോലെയാണോ സമരം നടത്താന്‍ വേണ്ടി കൊല്ലുന്നത്.

സമരം നൂതനം
ഇതുവരെ ആരും കാണാത്ത നൂതനമായ സമരരീതിയാണ് ബീഫ് ഫെസ്റ്റിവലിലൂടെ ഡി വൈ എഫ് ഐ സാധിച്ചെടുത്തത് എന്ന് പറയുന്നവരും ഉണ്ട്. ചുംബനസമരത്തെ എതിര്‍ത്ത സി പി എം നേതാക്കളാരും ബീഫ് സമരത്തെ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരുവിലേക്ക് വരുന്നോ
ഡി വൈ എഫ് ഐക്ക് ബെംഗളൂരുവിലേക്ക് ബിഫ് സമരവുമായി വരാന്‍ ധൈര്യമുണ്ടോ. ഹിന്ദുത്വ പാര്ട്ടിക്കാര് വേണ്ട കന്നഡ രക്ഷാ വേദികെയും മറ്റ് ആളുകളും മതിയാകും സമരക്കാരെ നേരിടാന്‍ എന്ന് സംഘികളല്ലാത്തവര് പോലും ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടിട്ടുണ്ട്. ശിവാജി നഗര്‍, കെ ആര് പുരം മാര്‍ക്കറ്റുകളിലും മറ്റും സമൃദ്ധമായി ബീഫ് കിട്ടുന്ന നഗരമാണ് ബെംഗളൂരു.

എങ്ങനെയാണ് മഹാരാഷ്ട്രയിലെ സമരം
മഹാരാഷ്ട്ര കണ്ടിട്ട് പോലും ഇല്ലാത്ത പലരും മഹാരാഷ്ട്രയിലെ നിരോധനത്തിനെതിരെ ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്തു. ഡി വൈ എഫ് ഐ പക്ഷേ അങ്ങനെയല്ല. അവര്‍ ദേശവ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് മഹാരാഷ്ട്രയിലെ സമരം, എപ്പോഴാണത്.

എന്ത് കഴിക്കണം എന്ന് ഞങ്ങള്‍...
എന്ത് കഴിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നതായിരുന്നു ഡി വൈ എഫ് ഐയുടെ ബീഫ് ഫെസ്റ്റിവല്‍ ഉയര്‍ത്തിയ മുദ്രാവാക്യം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം പിന്തുണക്കാരുണ്ട് ഈ മുദ്രാവാക്യത്തിന്
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications