ശരിക്കും രാഹുല്‍ ഗാന്ധി എവിടെ നിന്നാണ് കപ്പയും മീനും കഴിച്ചത്?
ചാവക്കാട് കോളനിയിലെ ഒരു വീട്ടിലിരുന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കപ്പയും മീനും കഴിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തൃശൂര്‍ ചാവക്കാട്ടെ ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ കരുണാകരന്റെ വീട്ടില്‍ വെച്ചായിരുന്നു രാഹുലിന്റെ ഈ പ്രകടനം. എന്നാല്‍ ഫേസ്ബുക്കിലെ ജനപ്രിയ ഗ്രൂപ്പായ ഐ സി യു ഈ ചിത്രത്തില്‍ പണിതതോടെ രാഹുലിന്റെ കപ്പയും മീനും കഴിപ്പ് പിടിവിട്ടുപോയ ലക്ഷണമാണ്.
നിഷിത് രാമചന്ദ്രന് ഫോട്ടോ എഡിറ്ററിലിട്ടാണ് രാഹുലിന്റെ ചിത്രം പണിഞ്ഞെടുത്തത്. രാഹുല്‍ കഴിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം ക്രോമ സ്ക്രീനാക്കിയുള്ള മറ്റൊരു ചിത്രമാക്കി ഐ സി യു ഇട്ടത് ഏറ്റ് പിടിച്ച് കോണ്‍ഗ്രസ് വിരുദ്ധര്‍ രംഗത്തെത്തിയതോടെയാണ് പണി പാളിയത്. ഇതോടെ രാഹുല്‍ ഗാന്ധി കപ്പയും മീനും കഴിച്ചത് കോളനിയില്‍ നിന്നാണോ അതോ സ്റ്റുഡിയോയില്‍ വെച്ചാണോ എന്നായി ചര്‍ച്ച. കാണൂ.(ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും)

സംശയം തോന്നുക സ്വാഭാവികം
ചില ഫോട്ടോകള്‍ കാണുമ്പോള്‍ ആദ്യം തോന്നുന്നത് എന്ന തലക്കെട്ടിലായിരുന്നു ഈ ചിത്രം ഐ സി യുവില്‍ പ്രത്യക്ഷപ്പെട്ടത്. നമ്മുടെ രാഷ്ട്രീയക്കാരല്ലേ, ആളുകള്‍ക്ക് ഇങ്ങനെ ഒരു സംശയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

വ്യാജമാണോ ചിത്രം
രാഹുല്‍ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം വ്യാജമാണെന്ന വാര്‍ത്തയുമായാണ് രാഹുല്‍ വിരുദ്ധര്‍ ഫേസ്ബുക്കിലും മറ്റും കമന്റുകള്‍ അടിക്കുന്നത്. ഇതിന് കാരണമായതോ ഐ സി യുവിന്റെ ഈ ചിത്രവും.

ലോഗോ കണ്ടാലെങ്കിലും അറിയണ്ടേ
കാര്യം രാഹുല്‍ ഗാന്ധിയെ അടിക്കാന്‍ കിട്ടിയ വടി എന്ന് കരുതി എടുത്തതാണെങ്കിലും ഐ സി യുവിന്റെ ലോഗോ ചിത്രത്തില്‍ കണ്ടാലെങ്കിലും സംഭവം കോമഡിയാണെന്ന് മനസിലാക്കണ്ടേ എന്നാണ് ചോദ്യം.

സ്റ്റുഡിയോ അല്ല
രാഹുല്‍ഗാന്ധി മത്സ്യബന്ധനക്കാരന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചു എന്ന പേരിലുള്ള ചിത്രം യഥാര്‍ഥത്തില്‍ സ്റ്റുഡിയോയില്‍ വച്ചെടുത്തതാണ് എന്നാണ് ആരോപണം. എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കാണ് താമസിയാതെ പണി കിട്ടിയത്.

ഒറിജിനലിനെ വെല്ലും വ്യാജന്
എന്തായാലും രാഹുല്‍ ഗാന്ധി കപ്പയും മീനും കഴിക്കുന്ന യഥാര്‍ഥ ചിത്രത്തേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത് ആ എഡിറ്റഡ് ചിത്രമാണ്.

തളര്‍ന്നുപോയി
രാഹുലിന്റെ പ്രകടനം കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ തളര്‍ന്നു പോയി എന്നും ചിലര്‍ കളിയാക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications