• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിവി അവതാരക, കുക്കറി ഷോ.. ലക്ഷ്മി നായരുടെ വീഡിയോസ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം, വൈറൽ വീഡിയോ!

  • By ശ്വേത കിഷോർ

കൈരളി ടി വിയിലെ മാജിക്ക് ഓവന്‍ എന്ന പാചക പരിപാടിയിലൂടെയാണ് ലക്ഷ്മി നായര്‍ മലയാളികള്‍ക്ക് പരിചിതയായത്. മലയാളത്തിലെ പോപ്പുലര്‍ കുക്കറി ഷോകളില്‍ ഒന്നായിരുന്നു ഇത്. ഇതിന് പിന്നാലെ, ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ എന്നൊരു പരിപാടിയും ലക്ഷ്മി നായര്‍ കൈരളിയില്‍ അവതരിപ്പിച്ചു. ഇതും ഭയങ്കര ഹിറ്റായിരുന്നു.

Read Also: പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ ഡോ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചു!!

Read Also: ലക്ഷ്മി നായരെ ജോണ്‍ ബ്രിട്ടാസ് വഴിവിട്ട് സഹായിച്ചോ? ലക്ഷ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയിൽ പൊങ്കാല!

Read Also: ലക്ഷ്മി നായര്‍ക്ക് നടിയുടെ പച്ചത്തെറി, ആഘോഷിച്ച് വിദ്യാര്‍ഥികള്‍.. വീഡിയോ വൈറല്‍!

സെലിബ്രിറ്റി കിച്ചന്‍ മാജിക്ക് എന്ന കുക്കറി റിയാലിറ്റി ഷോയില്‍ സീരിയല്‍ നടിയായ ലക്ഷ്മി നായരെ പച്ചയ്ക്ക് തെറി വിളിക്കുന്ന ഒരു വീഡിയോ നേരത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരുന്നു. ലോ കോളജ് വിവാദം കൂടിയായതോടെ ലക്ഷ്മി നായരുടെ വീഡിയോകളാണ് ഇപ്പോള്‍ വാട്‌സ് ആപ്പിലെയും മറ്റും തീരം. ബീച്ചിലും സ്വിമ്മിങ് പൂളിലും മറ്റുമുള്ള പെര്‍ഫോമന്‍സുകളാണ് കൂടുതല്‍.

മലേഷ്യയിലെ സ്വിമ്മിങ് പൂള്‍

മലേഷ്യയിലെ സ്വിമ്മിങ് പൂള്‍

പാചകറാണി ലക്ഷ്മി നായര്‍ മലേഷ്യയിലെ സ്വിമ്മിങ് പൂളില്‍ കാട്ടിക്കൂട്ടുന്നത് നോക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു ചൂടന്‍ വീഡിയോ യൂട്യൂബിലും മറ്റുമായി പരക്കുന്നത്. ലക്ഷ്മി നായര്‍ ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ പരിപാടിക്ക് വേണ്ടി കുളത്തില്‍ ഇറങ്ങിയ വീഡിയോയും ഇങ്ങനെ വൈറലാകുന്നുണ്ട്.

ആരാധകര്‍ ഇഷ്ടം പോലെ

ആരാധകര്‍ ഇഷ്ടം പോലെ

സെലിബ്രിറ്റി ഷെഫും റിയാലിറ്റി ഷോ ജഡ്ജുമായ ലക്ഷ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയിലും പുറത്തും ആരാധകര്‍ ഇഷ്ടം പോലെയാണ്. കൈരളി ടി വി ആളുകള്‍ കാണുന്നത് തന്നെ ലക്ഷ്മി നായരുടെ പ്രോഗ്രാമുള്ളത് കൊണ്ടാണ് എന്ന് പറയുന്നവരുമുണ്ട്.

ഷോയെക്കുറിച്ച് അഭിപ്രായം

ഷോയെക്കുറിച്ച് അഭിപ്രായം

ഒരു ജനതയുടെ ആത്മാവിഷ്‌കാരം എന്ന ടാഗ് ലൈനുമായി സംപ്രേക്ഷണം ചെയ്യുന്ന കൈരളി ടിവിയില്‍ എന്തിനാണ് ലക്ഷ്മി നായരുടെ ഗ്ലാമര്‍ ഷോ എന്ന് ചോദിക്കുന്നവരും കുറവല്ല. കൈരളി ടിവിയുടെ ഉള്ളടക്കത്തില്‍ തീരെ മാച്ചാകാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അതീ കുക്കറി ഷോയാണത്രെ.

കുക്കിംഗാണ് എല്ലാം

കുക്കിംഗാണ് എല്ലാം

എന്ന് കരുതി കൈരളി ടിവിയിലൂടെയാണ് ഇവര്‍ പാചക രംഗത്തേക്ക് കടക്കുന്നത് എന്ന് വിചാരിക്കല്ലേ. പാചകരുചി, പാചകകല, പാചകവിധികള്‍ എന്നീ പുസ്‌കങ്ങളുടെ രചയിതാവാണ് ലക്ഷ്മി നായര്‍. കേറ്ററീന എന്ന കേറ്ററിംഗ് സ്ഥാപനത്തിനുടമയാണ്. പല ഉല്‍പ്പനങ്ങളുടെയും ബ്രാന്‍ഡ് അംബാസഡറുമാണിവര്‍.

വൈറലായ വീഡിയോ

വൈറലായ വീഡിയോ

കൈരളി ടിവിയുടെ സെലിബ്രിറ്റി കിച്ചന്‍ മാജിക് ഷോയില്‍ മത്സരാര്‍ഥി കൂടിയായ അനിത നായര്‍ എന്ന സീരിയല്‍ നടി ലക്ഷ്മി നായരെ തെറി വിളിക്കുന്ന വീഡിയോ ആണ് മുമ്പ് വൈറലായത്. സജിത ബേട്ടി, അഞ്ജു അരവിന്ദ് തുടങ്ങിയ നടിമാരും ഷോയില്‍ ഉണ്ടായിരുന്നു. നടിയായ അനിത നായര്‍ ലക്ഷ്മി നായരെയും സഹതാരങ്ങളെയും തെറി വിളിച്ചുകൊണ്ട് ഷോയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

ആരാണീ ലക്ഷ്മി നായര്‍

ആരാണീ ലക്ഷ്മി നായര്‍

തിരുവനന്തപുരത്തെ ലോ അക്കാദമി കോളജ് പ്രിന്‍സിപ്പാളാണ് ലക്ഷ്മി നായര്‍. ഇതല്ലാതെയും ലക്ഷ്മി നായരെ മലയാളികള്‍ അറിയും. വാര്‍ത്താ അവതാരക, ടി വി ചാനലുകളില്‍ കുക്കറി ഷോ അവതാരക, റിയാലിറ്റി ഷോ ജഡ്ജ് തുടങ്ങിയ നിലകളിലെല്ലാം സുപരിചിതയാണ് ലക്ഷ്മി നായര്‍. സി പി ഐ ബന്ധങ്ങളുള്ള ഇവരെ തിരുവനന്തപുരത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും എന്ന് വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലോ കോളജില്‍ പ്രിന്‍സിപ്പാളായ കഥ

ലോ കോളജില്‍ പ്രിന്‍സിപ്പാളായ കഥ

ലക്ഷ്മി നായരുടെ അച്ഛന്‍ ഡോ എന്‍ നാരായണന്‍ നാരാണ് ലോ അക്കാദമിയുടെ സ്ഥാപക ഡയറക്ടര്‍. 1990 ല്‍ ഗസ്റ്റ് ലക്ചറര്‍ ആയിട്ടാണ് ഇവര്‍ ലോ അക്കാദമിയില്‍ എത്തുന്നത്. 1994ല്‍ സ്ഥിരം ലക്ചറര്‍ ആയി. 2007ല്‍ പ്രൊഫസര്‍. ഇപ്പോള്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പാളാണ് ലക്ഷ്മി നായര്‍. അവിടത്തെ വിദ്യാര്‍ഥികള്‍ക്കെതിരെ ലക്ഷ്മി നായര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു എന്നാണ് പരാതി.

വിവാദമായ ആ വീഡിയോ

വിവാദമായ ആ വീഡിയോ

കൈരളി ടിവിയുടെ സെലിബ്രിറ്റി കിച്ചന്‍ മാജിക് ഷോയിലാണ് മത്സരാര്‍ഥി കൂടിയായ അനിത നായര്‍ എന്ന സീരിയല്‍ നടി ലക്ഷ്മി നായരെ പച്ചയ്ക്ക് തെറി വിളിച്ചത്. സജിത ബേട്ടി, അഞ്ജു അരവിന്ദ് തുടങ്ങിയ നടിമാരാണ് സെലിബ്രിറ്റി കിച്ചന്‍ മാജിക്കില്‍ പങ്കെടുത്തത്. നടിയായ അനിത നായര്‍ ലക്ഷ്മി നായരെയും സഹതാരങ്ങളെയും തെറി വിളിച്ചുകൊണ്ട് ഷോയില്‍ നിന്നും ഇറങ്ങിപ്പോകുന്നതാണ് വീഡിയോ.

ലക്ഷ്മി നായര്‍ക്ക് പച്ചത്തെറി

ലക്ഷ്മി നായര്‍ക്ക് പച്ചത്തെറി

ഞാന്‍ ഗുഡ്‌ബൈ പറയുകയാണ്, ഇനി ഞാന്‍ ഇങ്ങനെയുള്ള മാലാഖമാരുടെ അടുത്ത് നമ്മളില്ല. ഇവളാര് ലോകത്തിന്ന് പൊട്ടിവീണതോ. ഞാന്‍ പത്തിരുപത്തി ഒന്ന് വര്‍ഷമായി ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത്. മനസിലായില്ലേ. അവള്‍ക്ക് പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയട്ടേ. അതാണ് പെണ്ണും ആണും ആയാ ചെയ്യേണ്ടത്. ഞാന്‍ നിര്‍ത്തി.

നായരായതിലോ അഭിമാനം

നായരായതിലോ അഭിമാനം

കണ്ടാല്‍ മാന്യ. എന്നാലോ ജാതിവാല്‍ ഇല്ലാത്ത കുട്ടികളോട് പുച്ഛം. നീയൊക്കെ മനുഷ്യ സ്ത്രീ തന്നെയാണോ. - ലക്ഷ്മി നായരുടെ ഫേസ്ബുക്ക് പേജില്‍ ആളുകള്‍ ചോദിക്കുന്നത് ഇങ്ങനെയാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല. ലക്ഷ്മി നായര്‍ക്കെതിരെ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളും അങ്ങനെയൊക്കെയുള്ളതാണ്. ഇതിലും എത്രയോ വലിയ പൊങ്കാലയാണ് സത്യത്തില്‍ നടക്കുന്നത്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

കേരള ലോ അക്കാദമി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു എന്നാണ് ഒരു വിദ്യാര്‍ഥിനി വെളിപ്പെടുത്തുന്നത്. പെണ്‍കുട്ടികള്‍ കുളിമുറിയില്‍ പോകുന്നതും വരുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തമായി പതിയുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതത്രെ. കഴിഞ്ഞില്ല, കുട്ടികളുടെ പേടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വേറെയുമുണ്ട്.

ഹോസ്റ്റലിലെ ക്യാമറകള്‍

ഹോസ്റ്റലിലെ ക്യാമറകള്‍

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പലയിടത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കോറിഡോറുകളിലും ഡൈനിങ് ഹാളിലും മറ്റ് പല സ്ഥലങ്ങളിലും ക്യാമറ വെച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ കുളിമുറിയില്‍ പോകുന്നതും വരുന്നതും കിട്ടത്തക്ക വിധത്തിലാണത്രെ ക്യാമറകള്‍. ഈ ദൃശ്യങ്ങള്‍ ക്ലാരിറ്റി കണ്ടോ എന്ന് ചോദിച്ച് മറ്റ് കുട്ടികളെ ലക്ഷ്മി നായര്‍ കാണിച്ചു എന്നാണ് ഒരു വിദ്യാര്‍ഥിനി ആരോപിക്കുന്നത്.

ലക്ഷ്മി നായരുടെ ഫോണിലേക്കോ

ലക്ഷ്മി നായരുടെ ഫോണിലേക്കോ

സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പാളായ ലക്ഷ്മി നായരുടെ ഫോണിലേക്കാണത്രെ പോകുന്നത്. ഈ ഫോണ്‍ ഇവരുടെ മകനോ ഭര്‍ത്താവോ മറ്റ് ബന്ധുക്കളോ എടുത്ത് നോക്കുന്നുണ്ടാകില്ലേ. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ ഇത്. സിസി ടിവി സ്ഥാപിച്ചവര്‍ക്ക് പാസ്വേര്‍ഡ് ഉണ്ടെങ്കില്‍ മൊബൈലിലോ ടാബിലോ തങ്ങളുടെ ചിത്രങ്ങള്‍ കിട്ടുന്നുണ്ടാകില്ലേ എന്നും പെണ്‍കുട്ടികള്‍ക്ക് പേടിയുണ്ട്.

ആരോപണങ്ങള്‍ ഇതിന് മുമ്പും

ആരോപണങ്ങള്‍ ഇതിന് മുമ്പും

ബാത്ത്റൂമില്‍ നിന്നും ഞങ്ങള്‍ ഇറങ്ങിപ്പോകുന്നതും വരുന്നതുമായ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിയുന്നുണ്ട്. സുരക്ഷയുടെ പേര് പറയുന്ന ടീച്ചര്‍ എന്തുകൊണ്ട് അതിനൊരു പരിഹാരം ഉണ്ടാക്കിയില്ല - ഒരു കുട്ടി ചോദിക്കുന്നു. സുരക്ഷ തന്നെയാണ് കാര്യമെങ്കില്‍ എന്താണ് ഹോസ്റ്റലിന്റെ പിറകില്‍ ക്യാമറ വെക്കാത്തത് എന്നും കുട്ടികള്‍ ചോദിക്കുന്നുണ്ട്. ഇതിനൊന്നും മറുപടിയില്ല.

കുട്ടികളെ അസഭ്യം പറയാറുണ്ടോ

കുട്ടികളെ അസഭ്യം പറയാറുണ്ടോ

ലോ അക്കാദമിയിലെ പ്രിന്‍സിപ്പാളായ ലക്ഷ്മി നായര്‍ തങ്ങളോട് പലപ്പോഴും അസഭ്യം പറഞ്ഞിട്ടുണ്ട് എന്നാണ് ഒരു കുട്ടി പറയുന്നത്. നീ ആ കുട്ടിയുടെ കൂടെ നടന്നാല്‍ അവള്‍ നിനക്ക് വല്ല ലോഡ്ജിലും മുറിയെടുത്ത് തരും എന്ന് തന്റെ കൂട്ടുകാരിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പോകുമ്പോള്‍ വയറും വീര്‍പ്പിച്ച് കുട്ടിയെ ഒക്കത്ത് വെച്ചേ പോകുകയുള്ളൂ - ഒരു വിദ്യാര്‍ഥിനിയെക്കുറിച്ച് മാതാപിതാക്കളോട് പ്രിന്‍സിപ്പാള്‍ പറഞ്ഞ ഭാഷയാണിത്.

ആരോപണങ്ങള്‍ വേറെയും

ആരോപണങ്ങള്‍ വേറെയും

പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം സംസാരിച്ചാല്‍ പോലും പ്രിന്‍സിപ്പാള്‍ അസഭ്യം പറയാറുണ്ടത്രെ. ആണിന്റെ ചൂടുപറ്റിയിരിക്കാനല്ലേ നീ വരുന്നത് എന്നാണ് പെണ്‍കുട്ടികളോട് ചോദ്യം. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഗര്‍ഭം ഉണ്ടാക്കി പോവില്ലേ എന്നൊക്കയുള്ള ചോദ്യങ്ങള്‍ വേറെ. കുര്‍ത്ത ധരിച്ചുവരുന്ന കുട്ടികളോട് നിനക്കൊക്കെ ഷാള്‍ ഇടാതെ വരുന്നതല്ലേ സൗകര്യം എന്നും ചോദിച്ചിട്ടുണ്ട് പോലും.

കടുത്ത ജാതീയതയെന്ന്

കടുത്ത ജാതീയതയെന്ന്

മേത്തന്മാര്‍ കോളേജില്‍ കേറി നിരങ്ങണ്ട എന്ന് ലക്ഷ്മി നായര്‍ ചോദിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോളജിലെ എല്ലാ കുട്ടികളോടും ലക്ഷ്മി നായര്‍ ജാതി ചോദിക്കുമായിരുന്നത്രെ. നായര്‍ ജാതിയില്‍ അല്ലാത്ത കുട്ടികളോട് പുച്ഛമാണ് പോലും ഇവര്‍ക്ക്. പേരിനൊപ്പം നായര്‍ എന്ന വാലും വെച്ച് നടക്കുന്ന ലക്ഷ്മി നായരുടെ മനസിലും ഇതേ ജാതിചിന്ത തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

ഭാവി തുലച്ച് കളയുമെന്ന് ഭീഷണി

ഭാവി തുലച്ച് കളയുമെന്ന് ഭീഷണി

ലക്ഷ്മി നായര്‍ക്ക് കാഴ്ചയില്‍ തന്നെ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ കുട്ടിയുടെ കഷ്ടകാലം അവിടെ തുടങ്ങും. ലക്ഷ്മി നായര്‍ക്ക് ദേഷ്യം തോന്നാന്‍ മറ്റ് കാരണങ്ങള്‍ ഒന്നും വേണ്ട. എന്റെ മുന്നില്‍ നിങ്ങളാരെങ്കിലും പെട്ടുകഴിഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ ഭാവി തുലച്ചുകളയുമെന്ന് ഫസ്റ്റ് ഡേ ആദ്യക്ലാസില്‍ തന്നെ ലക്ഷ്മി നായര്‍ കുട്ടികളോട് പറയുകയും ചെയ്യുമത്രെ.

English summary
Lakshmi Nair Cookery show videos goes viral in Social Media after the controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more