Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബ്ള്‍ മീനിങ് ഡയലോഗ്... ദയനീയം.. മമ്മൂട്ടിപ്പടം കസബയെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!

അടുത്ത കാലത്ത് ഏറ്റവും അധികം ഹൈപ്പുണ്ടാക്കി റിലീസായ മലയാളം സിനിമകളില്‍ ഒന്നാണ് മമ്മൂട്ടിയുടെ കസബ. ആരാധകരുടെ തള്ള് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട സിനിമ എന്ന റെക്കോര്‍ഡ് കൂടി കസബയ്ക്കുണ്ട്. ട്രോളന്മാരുടെ ഒരുമിച്ച് കൂടി മമ്മൂട്ടിയും വരെ ഈ ട്രോളുകള്‍ ഷെയര്‍ ചെയ്തു. സിനിമയില്‍ ട്രോളന്മാര്‍ക്ക് നന്ദി വരെ എഴുതിക്കാണിച്ചു.

എന്നാല്‍ ടീസറിലെ ഹൈപ്പൊന്നും സിനിമയിലില്ല എന്ന് കസബ കണ്ടവര്‍ പറയും. ദ്വയാര്‍ഥ പ്രയോഗങ്ങളും മമ്മൂട്ടി മാനറിസങ്ങളും കുത്തിനിറച്ച് ഉണ്ടാക്കിയ ഒരു പക്കാ ഫാന്‍സ് സ്‌പെഷല്‍ സിനിമ എന്നാണ് കസബയെ സോഷ്യല്‍ മീഡിയയിലുള്ളവര്‍ വിളിക്കുന്നത്. വമ്പന്‍ പ്രതീക്ഷകളുമായി എത്തി ദയനീയ പ്രകടനം കാഴ്ചവെക്കുന്ന കസബയെ ആളുകള്‍ ട്രോള്‍ ചെയ്യുന്നത് ഇങ്ങനെ..

നിതിന്‍ പണിക്കര്‍ക്ക് ശിക്ഷ

നിതിന്‍ പണിക്കര്‍ക്ക് ശിക്ഷ

മമ്മൂട്ടിയെ വെച്ച് ഇനി പടം പിടിക്കുമോ - മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ക്ക് അച്ഛന്‍ രഞ്ജി പണിക്കരുടെ വക ശിക്ഷ ഇങ്ങനെയാണത്രെ

റെക്കോര്‍ഡ്

റെക്കോര്‍ഡ്

മമ്മൂട്ടി ഫാന്‍സ് കഷ്ടപ്പെട്ട് ഓരോ റെക്കോര്‍ഡുകള്‍ സംഘടിപ്പിക്കും. മോഹന്‍ലാലിന്റെ പടമിറങ്ങുമ്പോള്‍ അതെല്ലാം കൂടെയങ്ങ് പോകും

ഡബിള്‍ മീനിങ്

ഡബിള്‍ മീനിങ്

കസബ തീയറ്ററില്‍ കണ്ട് ചിരിച്ചുമറിഞ്ഞ പലരും ഫേസ്ബുക്കില്‍ പറയുന്നത് ഡയലോഗുകള്‍ ഡബിള്‍ മീനിങ്ങാണ് എന്നാണേ്രത

വട്ടല്ല വട്ടല്ലാ

വട്ടല്ല വട്ടല്ലാ

കസബ ആദ്യദിവസം കാണണം. വട്ടാണോ.. ചിലപ്പോള്‍ നാളെ പടം മാറും.. വട്ടല്ലാ വട്ടല്ലാ..

ഇതാണ് പുതിയ ഇക്ക

ഇതാണ് പുതിയ ഇക്ക

ഇക്കയുടെ പുതിയ പടം കണ്ടു കൊള്ളാം. ഏത് ഇക്കയുടെ.. ആസിഫ് അലി ഇക്കയുടെ.. ആസിഫ് അലിയുടെ അനുരാഗ കരിക്കിന്‍ വെള്ളത്തിന് നല്ല റിസള്‍ട്ടാണ്

30 തീയറ്ററില്‍ സ്‌പെഷല്‍ ഷോ

30 തീയറ്ററില്‍ സ്‌പെഷല്‍ ഷോ

ഇക്ക പറഞ്ഞത് പോലെ 30 തീയറ്ററില്‍ സ്‌പെഷല്‍ ഷോ എന്ന് തള്ളിയിട്ട് വന്ന ഫാന്‍. കഴിഞ്ഞില്ല രണ്ട് കോടിയുടെ തള്ള് വേറെയുണ്ട്.

സാദാ പ്രേക്ഷകന്‍

സാദാ പ്രേക്ഷകന്‍

കസബയെക്കുറിച്ച് ഫാന്‍സിന്റെ തള്ള് കണ്ട് സിനിമ കാണാന്‍ പോയ സാദാ പ്രേക്ഷകന്റെ അവസ്ഥ

എനിക്കും ഫാന്‍സിനും അറിയാം

എനിക്കും ഫാന്‍സിനും അറിയാം

കസബ ഫസ്റ്റ് ഡേ രണ്ടരക്കോടി എന്ന് കണ്ടാല്‍ അതില്‍ ഒന്നരക്കോടി ഫാന്‍സ് കയ്യില്‍ നിന്നും ഇട്ടതാണ്. ഒരു പത്തേമാരി ട്രോള്‍

വെറൈറ്റിയല്ലേ

വെറൈറ്റിയല്ലേ

ഡാ നിഥിനേ എന്റെ പിള്ളേര്‍ക്ക് ഒരു വെറൈറ്റി പടം ചെയ്ത് കൊടുത്തേ എന്ന് മമ്മൂട്ടി പറഞ്ഞത് കേട്ട് തുടങ്ങിയ പ്രൊജക്ട് ആണത്രെ ഇത്

അവലോകനം

അവലോകനം

കബസയെക്കുറിച്ചുള്ള യഥാര്‍ഥ അവലോകനം ദേ ഇങ്ങനെയാണ്.. ചളിമെഷീന്‍ ട്രോള്‍

കസബയെ വിമര്‍ശിക്കുന്നത്

കസബയെ വിമര്‍ശിക്കുന്നത്

മായാമോഹിനിയും ദൃശ്യവും ഒക്കെ കണ്ട് കയ്യടിച്ച ടീമാണത്രെ കസബയെ വിമര്‍ശിക്കുന്നത് എന്താല്ലേ

ദൃശ്യത്തിന്റെ റെക്കോര്‍ഡ്

ദൃശ്യത്തിന്റെ റെക്കോര്‍ഡ്

മോഹന്‍ലാലിന്റെ ഫാന്‍സിനാണെങ്കി കസബ കാണാന്‍ പോകണമെങ്കിലും ദൃശ്യത്തിന്റെ റെക്കോര്‍ഡ് കയ്യില്‍ വെക്കണം.. വേറെ വഴിയില്ലല്ലോ

കണ്ടോണ്ടിരിക്കാം

കണ്ടോണ്ടിരിക്കാം

കസബ എങ്ങനെയുണ്ട്. കണ്ടോണ്ടിരിക്കാം. അല്ലായിരുന്നെങ്കി കേറി അഭിനയിക്കാനൊന്നും പറ്റൂലായിരുന്നല്ലോ അല്ലേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+