പുലിയല്ല, ഇത് പുളുമുരുകന്.. ടിക്കറ്റിന് പൊന്നിനെക്കാള്‍ വിലയെന്ന് മനോരമയുടെ തള്ളും.. മ്യാരകം തന്നെ!
പുലിമുരുകന് ഇറങ്ങിയ അന്ന് തന്നെ 100 ക്ലബ്ബിലെത്തും എന്ന് വാര്‍ത്തയടിച്ച് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ വാങ്ങിയവരാണ് മനോരമ. പുലിമുരുകന് വിജയിച്ചാല്‍ മനോരമക്ക് എന്തോ കിട്ടാനുണ്ടെന്ന സംശയം അന്നേ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതുമാണ്. മനോരമയുടെ പുതിയ തലക്കെട്ട് പറയുന്നത് പുലിമുരുകന്റെ ടിക്കറ്റിന് പൊന്നിനെക്കാള്‍ വിലയുണ്ടെന്നാണ് - എന്താല്ലേ.
Read Also: ഹിന്ദുവിന്റെ ചൂണ്ടയില്‍ കൊത്താത്ത ക്രിസ്ത്യന്‍ മീന്‍... ശശികല ടീച്ചര്‍ക്ക് ട്രോളുകളുടെ ചാകര.. കാണൂ കൊല്ലുന്ന ട്രോളുകള്‍...
മനോരമ ഇങ്ങനെ പറയുമ്പോള്‍ പിന്നെ മോഹന്‍ലാല്‍ ഫാന്‍സിന്റെ കാര്യം പറയാനുണ്ടോ. സകല കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ് അവരുടെ ആഹ്ലാദവും അര്‍മാദവും അഹങ്കാരവും. ആരാധകരുടെ തള്ളല്‍ കണ്ട് മതിയായ സോഷ്യല്‍ മീഡിയ പുലിമുരുകനെ പുളുമുരുകന് എന്ന് വരെ വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതാ ചില പുലിമുരുകന് തള്ളലുകള്‍!

തുണി മാറ്റല്ലേ
കേട്ടറിവിനെക്കാള്‍ വലുതാണ് മുരുകനെന്ന സത്യം - വാ തുറന്നാല്‍ മുരുകനെ പുകഴ്ത്തലാ പണി.. പിന്നെന്താ ചെയ്യുക.

എപ്പോഴും തള്ളണ്ട
എപ്പോഴും എപ്പോഴും ഇങ്ങനെ തള്ളണ്ട. ഞങ്ങള്‍ക്ക് കാര്യം മനസിലായി.

5 കിലോ സ്വര്‍ണം പോരേ
നിനക്ക് എന്തും ചോദിക്കാം. പുലിമുരുകന്റെ രണ്ട് ടിക്കറ്റ് മതി. മിനക്ക് അഞ്ച് കിലോ സ്വര്‍ണം പോരേ

സ്വര്‍ണം പുലിമുരുകനോട്
നീ ഇത്രയും ഭീകരനായ വിവരം ഞാനറിഞ്ഞില്ല. സ്വര്‍ണം പുലിമുരുകനോട്

അമ്മയെകൂട്ടി അച്ഛന് പോയി
ഫ്രണ്ട്സിന്റെ കൂടെ പോയ എനിക്ക് പുലിമുരുകന് ടിക്കറ്റ് കിട്ടിയില്ല. അമ്മയെയും കൂട്ടി പോയ അച്ഛന് കിട്ടി

തിരക്ക് മൂലം ലാത്തിച്ചാര്‍ജ്
മീശപ്പുലിമലയിലെ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടില്ല. പകരം ടിക്കറ്റ് കിട്ടാന്‍ തിരക്കുണ്ടാക്കി ലാത്തിച്ചാര്‍ജ് കണ്ടിട്ടുണ്ട്.

പെണ്ണിന് എന്നാ കൊടുക്കും
പുലിമുരുകന്റെ നാല് ടിക്കറ്റങ്ങ് കൊടുക്കും. ഞങ്ങളായിട്ട് കുറക്കുന്നില്ല.

മനോരമയും പുലിയും
ചതിച്ചതാ മുരുകന് എന്നെ ചതിച്ചതാ - പുലിയുമായി പോലും മനോരമ അഭിമുഖം നടത്തിക്കളഞ്ഞു

ബാക്കി പറയരുത്
കേട്ടറിവിനെക്കാള്‍ വലുതാണ് മുരു.. ദയവ് ചെയ്ത് ബാക്കി പറയരുത്.

അയക്ക് ഭ്രാന്താടാ
56 വയസ്സായിന്നൊക്കെ വെറുതെ പറയുന്നതാ അയാക്ക് ഭ്രാന്താടാ..

എന്തൊരു തള്ളാ
ഈ പുലിമുരുകനും ഒപ്പത്തിനും എന്തൊരു തള്ളാ.. ടിക്കറ്റെടുക്കാനേ..

സിസേറിയനെക്കാള്
സിസേറിയനെക്കാള് വലുതാണ് ഡെലിവറി എന്ന സത്യം - മുരുകന് ട്രോളുകള്‍ ഇപ്പോള്‍ ഇങ്ങനെയും കറങ്ങിനടക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സ് ഇടഞ്ഞാല്‍
ബ്ലാസ്റ്റേഴ്സ് ഇടഞ്ഞാല്‍ നരസിംഹമാണ് നരസിംഹം. പക്ഷേ പേടിക്കണ്ട. ഇടയില്ല,

കസബക്ക് കേറിയത് പോലെ
മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നത് കസബയെ ട്രോള്‍ ചെയ്്ത് ആളെ കയറ്റി വിജയിപ്പിച്ചത് പോലെ തോപ്പില്‍ ജോപ്പന്റെ കാര്യത്തില്‍ ഉണ്ടാകില്ല എന്നാണ്.

ഡാ ഒന്ന് തള്ളിക്കേ
പുലിമുരുകനെക്കാള്‍ നല്ലത് മൃഗയ ആണ് - ആ തള്ളല്ലെടാ. മമ്മൂട്ടി ആരാധകന്റെ വക ഒരു തള്ള്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications