അടിമസ്ത്രീയുമായി സെക്സിന് വിവാഹം വേണ്ട.. ഇസ്ലാം പറയുന്നത്.. സോഷ്യല്‍ മീഡിയയില്‍ ചൂടൻ ചര്‍ച്ചകള്‍!
എന്തുകൊണ്ടാണ് അടിമസ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിവാഹം നിര്‍ബന്ധമല്ല എന്ന് പറയുന്നത്. അടിമസ്ത്രീകളുമായി ഉടമയ്ക്ക് ലൈംഗിക ബന്ധം നടത്തണമെന്നുണ്ടെങ്കില്‍ അത് വിവാഹം കഴിക്കാതെ തന്നെ സാധ്യമാണോ - സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.
Read Also: മോഹൻലാലിനോട് മത്സരിക്കാൻ മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ പോര...സോഷ്യൽ മീഡിയയിൽ ലാലേട്ടൻ ഫാൻസിന്റെ അർമാദം കാണാം...
ഖുര്‍ ആനില്‍ ഇങ്ങനെ ഒരു പരാമര്‍ശമുണ്ടോ എന്ന കാര്യം ഇതാദ്യമായിട്ടല്ല സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതേക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നിച്ച് ഓഫ് ട്രൂത്ത് ഓണ്‍ലൈന്‍ എന്ന പേജില്‍ എം എം അക്ബര്‍ എഴുതിയ ഒരു ലേഖനത്തെ ആധാരമാക്കിയാണ് പുതിയ ചര്‍ച്ചകള്‍. ലേഖനം പറയുന്നത് ഇങ്ങനെ..

എന്തുകൊണ്ട് വിവാഹത്തിന് പ്രസക്തിയില്ല?
അടിമസ്ത്രീയുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതും ഉടമ തന്നെയാണ്. അതുകൊണ്ടുതന്നെ അവളെ വിവാഹം ചെയ്യുകയെന്ന കര്‍മം നടക്കേണ്ടതില്ല. സ്ത്രീയുടെ രക്ഷിതാവും വരനും തമ്മില്‍ നടക്കുന്ന കരാറാണ് ഇസ്ലാമിലെ വിവാഹം. ഇവിടെ രണ്ടു പേരും ഉടമതന്നെയാണ്. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങ് അപ്രസക്തമാണ്.

അടിമയും ഉടമയും തമ്മിലുള്ള ബന്ധം?
അടിമയുടെ രക്ഷിതാവ് ഉടമയാണ്, പുരുഷനായിരുന്നാലും സ്ത്രീയായിരുന്നാലുമെല്ലാം. പുരുഷനായ ഉടമയുടെ കീഴില്‍ കഴിയുന്ന അടിമ സ്ത്രീയുടെ കൈകാര്യകര്‍തൃത്വം ആ പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അവളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയാണെങ്കില്‍ അവനാണ് അത് നിര്‍വഹിക്കേണ്ടത്.

വിവാഹം വേണോ ആവാം
അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ ആന്‍ നല്‍കുന്നുണ്ട്. ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന് പഠിപ്പിച്ചിരിക്കുന്നത് - എന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.

ഇരട്ടി പ്രതിഫലമാണ്
തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുക യും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട് (ബുഖാരി, മുസ്ലിം).

വിവാഹം ചെയ്യാന്‍ പറ്റില്ലല്ലോ
പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാണ് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നത്. നാലു ഭാര്യമാരുള്ള ഒരാളുടെ കീഴില്‍ ജീവിക്കുന്ന ഒരു അടിമസ്ത്രീ ഉണ്ടെന്നിരിക്കട്ടെ, അയാള്‍ക്ക് അവളെ വിവാഹം ചെയ്യുവാന്‍ പറ്റുകയില്ല. അവളെ സ്വതന്ത്രയാക്കുവാന്‍ അയാള്‍ സന്നദ്ധനല്ലെങ്കില്‍ പാരതന്ത്ര്യത്തില്‍നിന്നുള്ള മോചനം അവള്‍ക്ക് ഒരു സ്വപ്നമായി അവശേഷിക്കും.

ലൈംഗികദാഹം ശമിപ്പിക്കാന്‍
യജമാനന് വിവാഹത്തിന് സൗകര്യമൊരുക്കിയില്ലെങ്കില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാന്‍ വ്യഭിചാരത്തെ സമീപിക്കുവാന്‍ അവള് നിര്‍ബന്ധിതയാവും. എന്നാല്‍, ഉടമക്ക് വിവാഹം കൂടാതെതന്നെ അവളുമായി ലൈംഗികബന്ധം പുലര്‍ത്താമെന്ന നിയമമുള്ളതിനാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവും. ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുകവഴി സ്വാതന്ത്ര്യത്തിലേക്ക് നടന്നുപോകാന്‍ അവള്‍ക്ക് സാധിക്കും. അവളുടെ ലൈംഗികതക്കുള്ള പരിഹാരമാകും.

മൂല്യത്തകര്‍ച്ച ഒഴിവാക്കാം
അടിമത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാനുള്ള സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ വമ്പിച്ച മൂല്യത്തകര്‍ച്ചക്കാണ് അതു നിമിത്തമാവുക. അതോടൊപ്പംതന്നെ വ്യഭിചാരത്തിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രശ്നവുമുണ്ട്. അവരും സ്വാഭാവികമായും അടിമകളായി മാറുകയാണ് ചെയ്യുക. അടിമത്തം ഒരിക്കലും അവസാനിപ്പിക്കാനാവാത്ത ഒരു സ്ഥാപനമായിത്തീരുകയാണ് ഇതിന്റെ ഫലം.

അടിമത്തം ഇല്ലാതാക്കുന്നു
ഇസ്ലാമാകട്ടെ, അടിമസ്ത്രീകളുമായി ബന്ധപ്പെടുവാന്‍ ഉടമകളെ അനുവദിക്കുക വഴി അടിമത്തത്തെ ഒരു തലമുറയോടെ ഇല്ലാതാക്കുവാനുള്ള സംവിധാനമാണുണ്ടാക്കുന്നത്. അതിന് വിവാഹം ഒരു നിബന്ധനയായി വെക്കുകയാണെങ്കില്‍ ഇസ്ലാം ഉദ്ദേശിക്കുന്ന ഫലങ്ങളുണ്ടാക്കുവാന്‍ അതുമൂലം കഴിയുകയില്ല. അടിമസ്ത്രീയെ വിവാഹം ചെയ്യുവാന്‍ എല്ലാ ഉടമകളും തയാറാവുകയില്ലല്ലോ. നാല് ഭാര്യമാരുള്ളവര്‍ക്ക് അത് അസാധ്യവുമാണ്.

വ്യത്യസ്ത വാദങ്ങള്‍
എന്നാല്‍ ഖുര്‍ ആനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ല എന്നും മറുവാദങ്ങള്‍ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയയിലെയും ബ്ലോഗിലെയും ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിക്കുകയാണ് ചെയ്യാറുള്ളത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications