കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുമൊരു ബിജെപിക്കാരനല്ല; ശതകോടീശ്വരന്‍, ബിസിനസ് മാഗ്നറ്റ്, സ്വന്തം ജെറ്റ് വിമാനം... രാജീവ് ചന്ദ്രശേഖര്‍ കഥകൾ

Google Oneindia Malayalam News

ബെംഗളൂരു: രാഷ്ട്രീയത്തിലിറങ്ങും മുമ്പേ ബിസിനസില്‍ വിജയിച്ച ആളാണ് രാജീവ് ചന്ദ്രശേഖര്‍. സംരംഭങ്ങള്‍ തുടങ്ങുകയും വാങ്ങുകയും വന്‍ ലാഭത്തില്‍ വില്‍ക്കുകയും ചെയ്യുന്ന, വിജയിച്ച ബിസിനസ്സുകാരന്‍ എന്ന പേര് പണ്ട് തന്നെ രാജീവ് ചന്ദ്രശേഖര്‍ സ്വന്തമാക്കിയിട്ടുണ്ട്.

മുരളിയുടേയും സുരേന്ദ്രന്റേയും തലയ്ക്ക് മുകളില്‍! കേന്ദ്ര മന്ത്രിസഭയിൽ രാജീവ് ചന്ദ്രശേഖര്‍... രാഷ്ട്രീയ വിജയംമുരളിയുടേയും സുരേന്ദ്രന്റേയും തലയ്ക്ക് മുകളില്‍! കേന്ദ്ര മന്ത്രിസഭയിൽ രാജീവ് ചന്ദ്രശേഖര്‍... രാഷ്ട്രീയ വിജയം

30 വര്‍ഷം കൊണ്ട് മോഹന്‍ലാലിന്റെ പ്രതിഫലം 100 മടങ്ങിലേറെ കൂടി! കിരീടത്തിന് വാങ്ങിയത് എത്ര രൂപ?30 വര്‍ഷം കൊണ്ട് മോഹന്‍ലാലിന്റെ പ്രതിഫലം 100 മടങ്ങിലേറെ കൂടി! കിരീടത്തിന് വാങ്ങിയത് എത്ര രൂപ?

മലയാളികളുടെ പ്രിയ ബ്രാന്‍ഡ് ആയ ബിപിഎല്ലുമായി അടുത്ത ബന്ധമാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. ബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാരുടെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അതിന് പിറകെ ആയിരുന്നു ബിപിഎല്‍ മൊബൈല്‍ കമ്പനി തുടങ്ങുന്നത്.

ഭാര്യാപിതാവുമായി കേസ്

ഭാര്യാപിതാവുമായി കേസ്

ഭാര്യാപിതാവുമായി ഈ മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം കേസ് നടത്തേണ്ടിയും വന്നിട്ടുണ്ട് രാജീവ് ചന്ദ്രശേഖറിന്. അതിന് മാത്രം കോടികള്‍ മുടക്കുകയും ചെയ്തു. രാജീവ് ചന്ദ്രശേഖര്‍ മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നു, അല്ലെങ്കില്‍ മറ്റ് ബിസിനസ്സുകാരില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നു എന്ന് നോക്കാം.

ബിപിഎല്ലിന്റെ വില്‍പന

ബിപിഎല്ലിന്റെ വില്‍പന

ബിപിഎല്‍ മൊബൈല്‍ കമ്പനി എസ്സാര്‍ ഗ്രൂപ്പിന് വിറ്റുകൊണ്ടായിരുന്നു രാജീവ് ചന്ദശേഖറിന്റെ വന്‍കുതിപ്പുകള്‍ തുടങ്ങിയത്. 1.1 ബില്യണ്‍ ഡോളറിന് ആയിരുന്നു ആ ഇടപാട് എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്റെ അനുവാദം കുടാതെ ബിപിഎല്‍ മൊബാല്‍ കമ്പനി വില്‍ക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ഭാര്യാപിതാവും ബിപിഎല്‍ സ്ഥാപകനും ആയ ടിപിജി നമ്പ്യാര്‍ കമ്പനി ലോ ബോര്‍ഡിന് മുന്നില്‍ രാജീവ് ചന്ദ്രശേഖറിനെ എത്തിച്ചത്.

ജൂപ്പിറ്റര്‍ ക്യാപിറ്റല്‍

ജൂപ്പിറ്റര്‍ ക്യാപിറ്റല്‍

ബിപിഎല്‍ വിറ്റതുവഴി കിട്ടിയ വന്‍ ലാഭം ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ പിന്നീട് തുടങ്ങിയ ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ക്യാപിറ്റല്‍. ഇന്ന് ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ പടര്‍ന്നുപന്തലിച്ചു കിടക്കുകയാണ്. ദക്ഷിണേന്ത്യയിലെ പ്രധാന വാര്‍ത്താ ചാനലുകളും ഒരു ദിനപത്രവും അടക്കം ജൂപ്പിറ്ററിന്റെ കീഴിലാണുള്ളത്.

പിന്നേയും വില്‍പന ലാഭം

പിന്നേയും വില്‍പന ലാഭം

രാജ്യത്തെ തന്നെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ആയ ഏഷ്യാനെറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങിയതും രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ച് നിര്‍ണായകമായ ഒന്നായിരുന്നു. 2006 ല്‍ ആയിരുന്നു ഇത്. 120 മുതല്‍ 150 വരെ കോടിയുടെ ഇടപാടായിരുന്നു ഇത് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് 2008 ല്‍ വിനോദ ചാനലുകള്‍ മുഴുവന്‍ സ്റ്റാറിന് വില്‍ക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ഇതിലും വന്‍ ലാഭമാണ് രാജീവ് ചന്ദ്രശേഖറിന് ഉണ്ടായത്.

വണ്ടിപ്രാന്ത്

വണ്ടിപ്രാന്ത്

വാഹനങ്ങളോട് വലിയ ഭ്രമമുള്ള ആളാണ് രാജീവ് ചന്ദ്രശേഖര്‍. കൈയ്യില്‍ പണമുള്ളവര്‍ക്കുണ്ടാകുന്ന തരത്തിലുള്ള ഒരു ഭ്രമം തന്നെയാണ് ഇത്. അദ്ദേഹത്തിന് സ്വന്തമായി ഫെരാരിയും ലംബോര്‍ഗിനിയും അടക്കം ഒരുപാട് ആഡംബര വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉണ്ട് എന്നാണ് വാര്‍ത്തകള്‍. ബെംഗളൂരുവില്‍ ആണ് ഇതെല്ലാം ഉള്ളത്.

ഒരു ജെറ്റും!

ഒരു ജെറ്റും!

സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റ് ഉള്ള രാഷ്ട്രീയക്കാര്‍ എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുറവായിരിക്കും. എന്നാല്‍ രാജീവ് ചന്ദ്രശേഖറിന് സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റ് ഉണ്ട്. ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണിത്. എയര്‍ഫോഴ്‌സില്‍ എയര്‍ കമ്മോദോര്‍ ആയിരുന്ന എംകെ ചന്ദ്രശേഖറിന്റെ മകന് പണ്ടേ വിമാനങ്ങളോട് വലിയ കമ്പമായിരുന്നത്രെ.

ക്യാബിനറ്റ് പദവിക്കായി

ക്യാബിനറ്റ് പദവിക്കായി

കഴിഞ്ഞതിന് മുന്‍പിലത്തെ മന്ത്രിസഭ പുന:സംഘടയില്‍ ക്യാബനറ്റ് പദവിയ്ക്കായി അരുണ്‍ ജെയ്റ്റ്‌ലി വഴി രാജീവ് ചന്ദ്രശേഖര്‍ നീക്കം നടത്തിയിരുന്നു. അന്നത് അത് നടന്നില്ല. തനിക്ക് സഹമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു എന്നും ക്യാബിനറ്റ് പദവിയ്ക്കായി കാത്തിരിക്കുന്നു എന്നും അദ്ദേഹം അന്ന് പ്രതികരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്തായാും ഇത്രനാളും കാത്തിരുന്നിട്ടും അദ്ദേഹത്തിന് ക്യാബിനറ്റ് പദവി ലഭിച്ചില്ല.

ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും നേര്‍ക്കുനേര്‍!!! ഞായറാഴ്ച കാണാമെന്ന് വെല്ലുവിളി... ഇതാണ് കാരണംശിവന്‍കുട്ടിയും മുഹമ്മദ് റിയാസും നേര്‍ക്കുനേര്‍!!! ഞായറാഴ്ച കാണാമെന്ന് വെല്ലുവിളി... ഇതാണ് കാരണം

ഐഎന്‍എല്‍ പ്രശ്‌നം രൂക്ഷമാക്കിയത് ഗണേഷ് കുമാര്‍? മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ വിയര്‍ക്കും...ഐഎന്‍എല്‍ പ്രശ്‌നം രൂക്ഷമാക്കിയത് ഗണേഷ് കുമാര്‍? മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ വിയര്‍ക്കും...

Recommended Video

cmsvideo
Lambda variant found in 31 countries | Oneindia Malayalam

English summary
Some unknown and untold facts about Rajeev Chandrasekhar- the new minister inducted in Narendra Modi's cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X