ഇതായിരുന്നു നിങ്ങള്‍ അറിയാത്ത കാണാത്ത കല്‍പ്പന, ചിരിയിലും കണ്ണീരൊളിപ്പിച്ച ബോള്‍ഡായ കല്പന
മലയാള സിനിമയെ സഹോദരിമാര്‍ വാഴുന്ന കാലം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലത്തായിരുന്നു. രാഗിണി പത്മിനിമാരായിരുന്നു ആ സഹോദരിമാര്‍. എന്നാല്‍ വിപി നായരുടെ മിനിമോളും (കല്‍പ്പന) പൊടിമോളും (ഉര്‍വശി) കലാരഞ്ജിനിയും മലയാള സിനിമ കണ്ട നല്ല അഭിനേത്രികളായി. ഒരുകുടുംബത്തില്‍ നിന്ന് തന്നെ മലയാള സിനിമയ്ക്ക് ഇത്രയും കഴിവുറ്റ അഭിനേത്രികളെ ലഭിയ്ക്കുന്നതും ആദ്യം.
അഞ്ച് മക്കളില്‍ രണ്ട് ആണ്‍മക്കളെക്കാളും ബോള്‍ഡായിരുന്നു കല്‍പ്പന. കുഞ്ഞനുജന് പ്രിന്‍സ് മരിച്ചപ്പോഴും ആ കുടുംബത്തെ ഒന്നാകെ ദുരന്തത്തില്‍ നിന്നും കരകയറ്റിയത് കല്പ്പനയുടെ മനസിന്റെ ധൈര്യമായിരുന്നു. സഹോദരിമാരായ ഉര്‍വശിയ്ക്കും കലാരഞ്ജിനിയ്ക്കും എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിയ്ക്കാനും മുന്പില് കല്പ്പനയുണ്ടാകും. വീട്ടിലെ വീട്ടുകാരി തന്നെയായിരുന്നു കല്‍പ്പന.
ഒടുവില്‍ രോഗത്തെപ്പോലും വളരെ ആത്മവിശ്വാസത്തോടെ നേരിട്ട അവര്‍ തന്റെ ചിരിയ്ക്കുന്ന മുഖം മാത്രമേ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാട്ടിയിട്ടുള്ളൂ. ബോള്‍ഡായ കല്‍പ്പനയെ അറിയാം

അവര്‍ അഞ്ച് പേര്
കലാരഞ്ജിനി, കല്‍പ്പന, ഉര്‍വശി, കമല്‍ റോയ്, പ്രിന്‍സ് എന്നിവരാണ് വിപി മേനോന്റെ അഞ്ച് മക്കള്‍. പ്രിന്‍സ് ചെറിയ പ്രായത്തില്‍ തന്നെ മരണപ്പെട്ടു.

മനോധൈര്യം
അനിയന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ആ കുടുംബത്തെ കൈപിടിച്ച് കയറ്റിയത് കല്പനയായിരുന്നു

ഇച്ചേച്ചി
ചേച്ചിയ്ക്കാകട്ടേ...അനിയത്തിയ്ക്കാകട്ടേ എന്ത് പ്രശ്നമുണ്ടായാലും അതു തീര്‍ക്കാന്‍ കല്‍പ്പന എത്തും. ഉര്‍വശിയും മനോജ് കെ ജയനും തമ്മിലുള്ള ബന്ധം വേര്പെടുത്തിയെങ്കില് പോലും മനോജുമായി കല്‍പ്പനയും കുടുംബവും ഇപ്പോഴും നല്ല വ്യക്തി ബന്ധം കാത്ത് സൂക്ഷിയ്ക്കുന്നുണ്ട്

ഒന്നിച്ച് പോകാന്‍
ജീവിതത്തില്‍ ഒരുമിച്ച് പോകാന്‍ കഴിയാതെ വന്നപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നു എന്നാണ് കല്പന പറഞ്ഞിരുന്നത്. അന്നും കല്പന വളരെ ബോള്‍ഡായിരുന്നു

അനുസ്മരിയ്ക്കുന്നു
ജഗദീഷ് ഉള്‍പ്പടെയുള്ള സിനിമാ ലോകത്തെ പ്രമുഖ താരങ്ങള്‍ കല്പ്പനയുടെ മനോധൈര്യത്തെ അവരുടെ മരണ വേളയില്‍ അനുസ്മരിച്ചിരുന്നു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications