കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും കുറ്റവാളിയാണ് ഗോവിന്ദച്ചാമി... എല്ലാവര്‍ക്കും അറിയാം, എന്നിട്ടെന്താണ് ഈ ആനുകൂല്യം?

  • By Desk
Google Oneindia Malayalam News

ഗോവിന്ദച്ചാമി ഒരു കൊടും കുറ്റവാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കറിയാം, കേരളത്തിലേയും തമിഴ്‌നാട്ടിലേയും പോലീസിനും അറിയാം. പക്ഷേ സൗമ്യ വധത്തില്‍ ഗോവിന്ദച്ചാമിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയായിരുന്നു സുപ്രീം കോടതി.

Read Also: 16മാസം മാത്രം... സൗമ്യയെ കൊന്ന ഗോവിന്ദച്ചാമി പുറത്തിറങ്ങും, ആളൂരിന്റെ മിടുക്കോ സര്‍ക്കാരിന്റെ ഉഴപ്പോRead Also: 16മാസം മാത്രം... സൗമ്യയെ കൊന്ന ഗോവിന്ദച്ചാമി പുറത്തിറങ്ങും, ആളൂരിന്റെ മിടുക്കോ സര്‍ക്കാരിന്റെ ഉഴപ്പോ

കേസ് ആദ്യം പരിഗണിച്ച വിചാരണ കോടതിയും പിന്നീട് ഹൈക്കോടതിയും ഗോവിന്ദച്ചാമിക്ക് ഈ ആനുകൂല്യം നല്‍കിയിരുന്നില്ല. പക്ഷേ സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ മാത്രം എങ്ങനെയാണ് ആ ആനുകൂല്യം കിട്ടിയത്? ആ ആനുകൂല്യം നല്‍കാതിരിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നില്ലേ...?

Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍

ബിഎ ആളൂരിന്റെ വാദങ്ങള്‍ക്കപ്പുറത്ത് കുറ്റപത്രത്തിലെ പിഴവുകളും പ്രോസിക്യൂഷന്റെ വീഴ്ചകളും എടുത്ത് പറഞ്ഞേ പറ്റൂ. കോടതിയെ അല്ല കുറ്റം പറയേണ്ടത്...

കുറ്റവാളി

കുറ്റവാളി

യാദൃശ്ചികമായി സൗമ്യയെ ബലാത്സംഗം ചെയ്തതല്ല ഗോവിന്ദച്ചാമി. ഇയാള്‍ ഒരു സ്ഥിരം ക്രിമിനല്‍ ആണ്. മോഷണം ആയിരുന്നു അപ്പോഴത്തെ ലക്ഷ്യം.

ശിക്ഷിക്കപ്പെട്ട കുറ്റവാളി

ശിക്ഷിക്കപ്പെട്ട കുറ്റവാളി

മോഷണ കേസുകളിലും പിടിച്ചുപറി കേസുകളിലും പലതവണ ശിക്ഷിക്കപ്പെട്ട ആളാണ് ഗോവിന്ദച്ചാമി. ഇത് പോലീസ് റെക്കോര്‍ഡുകളില്‍ ഉള്ള കാര്യമാണ്. കോടതിയ്ക്ക് ഇത് അറിയാതെ പോകുമോ?

ആനുകൂല്യം

ആനുകൂല്യം

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഗോവിന്ദച്ചാമിയെ സൗമ്യ വധക്കേസില്‍ നിന്ന് ഒഴിവാക്കിയത്. അപ്പോള്‍ സൗമ്യ എങ്ങനെയാണ് മരിച്ചത്?

ചാടിയതോ തള്ളിയിട്ടതോ

ചാടിയതോ തള്ളിയിട്ടതോ

ഗോവിന്ദച്ചാമി മോഷണ ശ്രമം നടത്തുന്നതിനിടെ സൗമ്യ തീവണ്ടിയില്‍ നിന്ന് ചാടുകയായിരുന്നോ അതോ ഗോവിന്ദച്ചാമി തള്ളിയിടുകയായിരുന്നോ? ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാത്ത കാരണമാണ് ഗോവിന്ദച്ചാമിയെ കൊലക്കേസില്‍ നിന്ന് ഒഴിവാക്കിയത്.

മരിച്ചതെങ്ങനെ?

മരിച്ചതെങ്ങനെ?

റെയില്‍വേ ട്രാക്കില്‍ വീണ സൗമ്യ അപ്പോള്‍ തന്നെ മരിച്ചതല്ല. ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സൗമ്യ മരിച്ചത്. ആ മരണത്തില്‍ ഗോവിന്ദച്ചാമിക്ക് ഒരു പങ്കും ഇല്ലേ?

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക പീഡനവും ആക്രമണവും ആണ് സൗമ്യയുടെ മരണത്തിന് കാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തുകൊണ്ട് കോടതി ഇക്കാര്യം മുഖവിലക്കെടുത്തില്ല?

ബോധമുണ്ടായിരുന്നു

ബോധമുണ്ടായിരുന്നു

സൗമ്യ തീവണ്ടിയില്‍ നിന്ന് സ്വയം ചാടിയത് തന്നെയാണെന്ന് തന്നെ വയ്ക്കാം. പക്ഷേ അവള്‍ ബോധരഹിതയായിരുന്നില്ല. അവളുടെ മരണത്തിലേക്ക് നയിച്ചത് വീഴ്ചയ്ക്ക് ശേഷമുള്ള കൊടിയ പീഡനം തന്നെ ആയിരുന്നു.

വാദിച്ച് ജയിക്കാന്‍

വാദിച്ച് ജയിക്കാന്‍

ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയുടെ മരണത്തിന് കാരണക്കാരന്‍ എന്ന കാര്യം കോടതിയില്‍ വാദിച്ച് ഫലിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് പ്രോസിക്യൂഷന്റെ കൂടി പ്രശ്‌നമാണ്. അതിന് ഒരു ന്യായവും പറയാനില്ല.

കോടതിയും

കോടതിയും

പക്ഷേ, ഇക്കാര്യത്തില്‍ ഒരു സംശയം ആരിലും ഉണ്ടാകും. മറ്റ് കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടിട്ടും ഒരൊറ്റക്കാര്യത്തില്‍ മാത്രം സംശയത്തിന്റെ ആനുകൂല്യം പറഞ്ഞ് കൊലക്കേസില്‍ നിന്ന് തന്നെ ഗോവിന്ദച്ചാമിയെ ഒഴിവാക്കിയതിന് പിന്നില്‍ എന്താണ്?

വധശിക്ഷ

വധശിക്ഷ

അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കാറുള്ളത്. ഇത് അങ്ങനെ പരിഗണിക്കുന്നില്ല എ്ന്ന് വയ്ക്കാം. പക്ഷേ വെറും ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ മാത്രമാണ് ഒരു പെണ്‍കുട്ടിയുടെ ജീവന് നീതിപീഠം വിലയിടുന്നത് എന്ന് വന്നാല്‍ അത് അല്‍പം പോലും ഭൂഷണമല്ല.

English summary
Soumya Murder Case: Govindachami is a born criminal, they how he escaped from murder case?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X