Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിങ്ക മതം പിളര്‍ന്നു!!! ഇനി ഡിങ്കോയിസം 'മ'യും... ഹോമിയോപ്പതി പിളര്‍ത്തിയ ലോകത്തിലെ ആദ്യമതം

പരമ്പരാഗത മതങ്ങളേയും അവയിലെ അന്ധവിശ്വാസങ്ങളേയും പൊളിച്ചെഴുതിക്കൊണ്ട് തുടങ്ങിയ ഡിങ്കമതവും പിളര്‍ന്നു. പുതിയ വിഭാഗം ഇനി മുതല്‍ ഡിങ്കോയിസം (മ) എന്ന് അറിയപ്പെടും.

ഹോമിയോ ചികിത്സയുടെ ശാസ്ത്രീയത സംബന്ധിച്ച തര്‍ക്കമാണ് ലോകത്തിലെ ഏറ്റവും പുതിയ മതത്തിന്റെ പിളര്‍പ്പിലേയ്ക്ക് നയിച്ചത് എന്നത് യാദൃശ്ചികമാകാം. എങ്കിലും ശാസ്ത്ര സംബന്ധിയായ തര്‍ക്കത്തിലാണല്ലോ ഡിങ്കമതം പിളര്‍ന്നിരിയ്ക്കുന്നത് എന്ന ആശ്വാസത്തിലാണ് ഡിങ്കമത വിശ്വാസികള്‍.

പ്രമുഖ ഡിങ്കോയിസ്റ്റും ഡിങ്കമതവിശ്വാസികളുടെ ആത്മീയ ആചാര്യന്‍മാരില്‍ ഒരാളും ആയ സമൂസ ത്രികോണാധ്യായ ആണ് ഡിങ്കമതം പിളര്‍ന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ ഡിങ്കമതത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പുതിയ ഡിങ്കമതം, ഡിങ്കോയിസം(മ) എന്ന പേരിലാണ് അറിയപ്പെടുക. എന്താണ് ഈ 'മ'?

ഡിങ്കമതം

ഡിങ്കമതം

പരമ്പരാഗത മതങ്ങളുടെ പൊള്ളത്തരങ്ങളെ പരിഹസിച്ചുകൊണ്ടും ശാസ്ത്രീയതെ പുല്‍കിക്കൊണ്ടും ആയിരുന്നു ഡിങ്കമതം ജന്മം കൊണ്ടത്. എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത കാണിയ്ക്കുന്ന മതമാണ് ഡിങ്കമതം.

പക്ഷേ പിളര്‍ന്നു

പക്ഷേ പിളര്‍ന്നു

എല്ലാ ആശങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത പ്രകടിപ്പിയ്ക്കുന്ന ഡിങ്കമതവും ഇപ്പോള്‍ പിളര്‍ന്നിരിയ്ക്കുകയാണ് എന്നതാണ് ഞെട്ടിയ്ക്കുന്ന യാഥാര്‍ത്ഥ്യം.

സമൂസ

സമൂസ

ഡിങ്കോയിസത്തിന്റെ പ്രയോക്താവും പ്രചാകരനും ആധ്യാമ്തിക ആചാര്യന്‍മാരില്‍ ഒരാളും ആയ സമൂസ ത്രികോണാധ്യായയെ ഡിങ്കോയിസത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് വിവരം. അദ്ദേഹം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇണ്ടാസും കിട്ടി

ഇണ്ടാസും കിട്ടി

മറ്റ് ഏതെങ്കിലും ഇസം ഉണ്ടാക്കിയാല്‍ മതി, ഞങ്ങളുടെ ഡിങ്കനെ തൊട്ടുകളിയ്‌ക്കേണ്ടതില്ല എന്ന 'ഇണ്ടാസ്' ആണത്രെ.

വേറെ മതം

വേറെ മതം

തനിയ്ക്ക് തോന്നുന്ന കാര്യങ്ങള്‍ അവര്‍ സമ്മതിയ്ക്കണം എന്ന് പറയാന്‍ പാടില്ലല്ലോ എന്ന ചോദ്യത്തിലൂടെയാണ് സമൂസ പുതിയ മതത്തിന്റെ പ്രഖ്യാപനം നടത്തുന്നത്.

മാനവിക ഡിങ്കോയിസം

മാനവിക ഡിങ്കോയിസം

ഡിങ്കോസിയസം(മ) ആണ് പുതിയ മതം. മാനവികതയെ അടിസ്ഥാനമാക്കിയുള്ള ഡിങ്കമതം.

തത്കാലം സമൂസമാത്രം

തത്കാലം സമൂസമാത്രം

തത്കാലം ഈ മതത്തില്‍ താന്‍ മാത്രമേ ഉള്ളൂ എന്നാണ് സമൂസ പറയുന്നത്. അപ്പോള്‍ തന്റെ മതത്തില്‍ നിന്ന് ആരും പിരിഞ്ഞ് പോവില്ലല്ലോ എന്ന താത്വിക വിശദീകരണവും സമൂസ ത്രികോണാധ്യായ നല്‍കുന്നുണ്ട്.

ഹോമിയോപ്പതിയില്‍ പിളര്‍പ്പ്

ഹോമിയോപ്പതിയില്‍ പിളര്‍പ്പ്

ഒരു ചികിത്സാവിധിയെ പറ്റിയുള്ള തര്‍ക്കം മൂലം ലോകത്തിലെ അതിപൗരാണികമായ ഒരു മതം(ഡിങ്കോയിസ്റ്റ് വിശ്വാസപ്രകാരം) പിളര്‍ന്നു എന്നത് ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവം ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്.

വിശ്വാസികള്‍ ആശങ്കയില്‍

വിശ്വാസികള്‍ ആശങ്കയില്‍

ശാസ്ത്രം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് മതം പിളര്‍ന്നത് എന്ന ആശ്വാസം ഉണ്ടെങ്കിലും ലോകമെമ്പാടുമുളള ഡിങ്കമത വിശ്വാസികള്‍ തത്തിന്റെ ഭാവിയെച്ചൊല്ലി ആശങ്കയിലാണ്.

പുറത്താക്കിയത് ആര്

പുറത്താക്കിയത് ആര്

സമൂസ ത്രികോണാധ്യായയതെ ഡിങ്കോയിസത്തില്‍ നിന്ന് പുറത്താക്കിയത് ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പേര് മറച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ.

സമൂസയ്ക്ക് ആശംസകളും

സമൂസയ്ക്ക് ആശംസകളും

പുതിയ മതം രൂപീകരിച്ച സമൂസയ്ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങളും ലഭിയ്ക്കുന്നുണ്ടെന്നാണ് സൂചന.

സമൂസയുടെ പോസ്റ്റ്

ഡിങ്കോയിസ്തിൽ നിന്ന് പുറത്താക്കപ്പെട്ടകാര്യവും പുതിയ മതം രൂപീകരിച്ച കാര്യവും വ്യക്തമാക്കുന്ന സമൂസ ത്രികോണാധ്യായയുടെ ഫേസ്ബുക്ക് പോസ്റ്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+