കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍: സമരം പൊളിച്ചതോ പൊളിഞ്ഞതോ...

  • By അന്‍വര്‍ അലി
Google Oneindia Malayalam News

ഇന്ത്യാവിഷന്‍ ഏറെ നാളായി ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തികമായും സാങ്കേതികമായും ഉളള പ്രതിസന്ധികള്‍ അവിടത്തെ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ് സ്ഥാപനത്തിന് പിടിച്ചുനില്‍ക്കാനായത്.

ശമ്പളം ലഭിക്കാതിരിക്കലും, ആഴ്ചകളോളം വൈകുന്നതും എല്ലാം പതിവായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം ചാനല്‍ സംപ്രേഷണം നിര്‍ത്തുന്നു എന്ന് അവതാരകന്‍ സ്‌ക്രീനില്‍ വന്നിരുന്ന് പറഞ്ഞപ്പോള്‍ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ഒരു ആവശ്യം പോലും മാനേജ്മെന്‍റ് അംഗീകരിക്കാതിരുന്നിട്ടും എങ്ങനെയാണ് ചാനല്‍ രാത്രിയോടെ സംപ്രേഷണം തുടങ്ങിയത്.

Indiavision

കൂട്ടത്തിലെ കുലംകുത്തികളുടെ അവസരവാദമാണോ, അതോ സമരവീര്യം കൂടിയതിന്‍റെ അമിതാവേശമാണോ ഇപ്പോള്‍ ഇന്ത്യാവിഷന്‍റെ പ്രശ്നം.

ആലോചിച്ചുറപ്പിച്ച് എടുത്ത ഒരു തീരുമാനമായിരുന്നോ അത് എന്ന് അറിയില്ല. എന്തായാലും ഇത്രനാളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച ഇന്ത്യാവിഷന്‍ സംഘത്തില്‍ ഈ സംഭവം വന്‍ പിളര്‍പ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീര്‍, കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. മാനേജ്‌മെന്റിന്റെ അഴിമതികള്‍ ചോദ്യം ചെയ്തതിനെതിയാണ് നടപടി എന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തിയത്.

എംപി ബഷീറിന്റെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ചാനല്‍ നിര്‍ത്തിവക്കുന്നതുപോലെ ഒരു സമരം നടത്തിയതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഇങ്ങനെയൊക്കെ സമരം ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു എന്ന് പറയുന്നവരും ഉണ്ട്.

എന്തായാലും ഒരു ചെറിയ വിഭാഗം മാത്രമേ ഇപ്പോള്‍ മാനേജ്‌മെന്റിനോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളൂ. ഇവര്‍ക്കെല്ലാം സ്ഥാപനത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ദില്ലി ബ്യൂറോ ചീഫ് ബി ദിലീപ് കുമാര്‍ പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആകുമെന്നും തിരുവനന്തപുരം ബ്യൂറോ ചീഫ് ആര്‍ ശ്രീജിത്ത് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം ബ്യൂറോയിലെ വിഎസ് ശ്യാംലാല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആയേക്കും എന്നും വാര്‍ത്തകളുണ്ട്.

English summary
Split in Indiavision journalist over stopping telecasting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X