കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടേത് 'കൊലപാതകം'; ഉറപ്പിച്ചത് ദുബായ് പോലീസ് അല്ല... ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മാധ്യമങ്ങൾ

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീദേവിയുടെ മരണം - ആഗോളതലത്തിൽ നാണക്കേടുണ്ടാക്കി ഇന്ത്യൻ മാധ്യമങ്ങൾ | Oneindia Malayalam

നടി ശ്രീദേവി മരിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു വിശദീകരണം പുറത്ത് വന്നുകഴിഞ്ഞു. അത് അപകട മരണം ആയിരുന്നു എന്നും ബാത്ത് ടബ്ബില്‍ മുങ്ങിയായിരുന്നു അത് സംഭവിച്ചത് എന്നും ആണ് മരണ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൃത്യമായ റിപ്പോര്‍ട്ട് തന്നെയാണ് പുറത്ത് വന്നത്.

എന്നാല്‍, ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് കൂടി പരിശോധനാഫലത്തില്‍ ഉണ്ടായിരുന്നു. ആദ്യമേ സംശയങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് കിട്ടിയ പിടിവള്ളി ആയിരുന്നു ഇത്.

ശ്രീദേവിയുടെ മരണം ടെലിവിഷന്‍ ചാനലുകള്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു ഇന്ത്യയില്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം, ആ മരണം ഒരു കൊലപാതകം ആക്കാന്‍ ഉത്സാഹിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.

ശ്രീദേവിയുടേത് എങ്ങനെയുള്ള മരണം

ശ്രീദേവിയുടേത് എങ്ങനെയുള്ള മരണം

ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് വാസ്തവം ആണ്. എന്നാല്‍ ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ അത്തരം ദുരൂഹതകള്‍ ഒന്നും ആരോപിക്കപ്പെടുന്നില്ല. അപകടത്തില്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചു എന്നത് മാത്രമാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കൊലപാതകം ആക്കാനുള്ള വ്യഗ്രത

കൊലപാതകം ആക്കാനുള്ള വ്യഗ്രത

എന്നാല്‍ ശ്രീദേവിയുടെ മരണം ഒരു കൊലപാതകം ആക്കാനുള്ള വ്യഗ്രതയില്‍ ആണ് ചിലര്‍. ആരാണ് ആ ചിലര്‍ ? ഈ ചോദ്യത്തിനുള്ള ഉത്തരം, ഇന്ത്യന്‍ ദൃശ്യ മാധ്യമങ്ങള്‍ എന്നതാണ്. അത്തരത്തില്‍ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ അന്തിച്ചര്‍ച്ചകള്‍.

ആഞ്ഞടിച്ച് ബര്‍ഖ

ആഞ്ഞടിച്ച് ബര്‍ഖ

ഈ വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ്ദീപ് സര്‍ദേശായിയും ബര്‍ഖാ ദത്തും അടക്കമുള്ളവര്‍ തങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും രേഖപ്പെടുത്തിക്കഴിഞ്ഞു. ബര്‍ഖ ദത്ത് വാഷിങ്ടണ്‍ പോസ്റ്റില്‍ ഒരു ലേഖനവും എഴുതിയിട്ടുണ്ട്.

മദ്യമാണ് പ്രശ്‌നം

മദ്യമാണ് പ്രശ്‌നം

ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി എന്ന റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ മാധ്യമങ്ങള്‍ക്ക് ചാകരയായി. പിന്നെ, ശ്രീദേവിയുടെ മദ്യപാന ശീലങ്ങളെ കുറിച്ചായി ചര്‍ച്ച. വീഞ്ഞും വോക്ഡയും മാത്രമേ ശ്രീദേവി ഉപയോഗിക്കാറുള്ളൂ എന്ന് പരിചയക്കാരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു മാധ്യമങ്ങള്‍.

സദാചാര പ്രശ്‌നം

സദാചാര പ്രശ്‌നം

പിന്നീട് ഇതൊരു സദാചാര പ്രശ്‌നമായും ഉയര്‍ത്തിക്കാട്ടപ്പെട്ടു. ഒരു സ്ത്രീക്ക് മദ്യപിക്കാമോ? മദ്യപിക്കുകയാണെങ്കില്‍ തന്നെ ഏതൊക്കെ തരത്തിലുള്ള മ്ദ്യങ്ങള്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാം തുടങ്ങിയ സദാചര ചര്‍ച്ചകളിലേക്കും ഇത് വഴിതിരിച്ചുവിട്ടുകഴിഞ്ഞു.

ഒരു നര്‍ത്തകി വീഴുമോ

ഒരു നര്‍ത്തകി വീഴുമോ

കൃത്യമായി പരിശീലിക്കപ്പെട്ട ഒരു നര്‍ത്തകി ആയിരുന്നു ശ്രീദേവി. അങ്ങനെയുള്ള ഒരാള്‍ ബാത്ത് ടബ്ബിലേക്ക് നിലതെറ്റി വീഴുമോ എന്ന ചോദ്യമായിരുന്നു മറ്റൊരു മാധ്യമത്തില്‍ ഉന്നയിക്കപ്പെട്ടത്. ഇത്തരം ചില പരാമര്‍ശങ്ങളും കടന്നുവന്നു.

ഇന്ത്യക്കാര്‍ ഉപയോഗിക്കില്ല

ഇന്ത്യക്കാര്‍ ഉപയോഗിക്കില്ല

ഇന്ത്യക്കാരുടെ ബാത്ത് റൂം ശീലങ്ങള്‍ വരെ ചര്‍ച്ചയായി എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഏറ്റവും വലിയ ദുരന്തം. ഇന്ത്യക്കാര്‍ സാധാരണ ബാത്ത് ടബ്ബ് ഉപയോഗിക്കില്ല, ഷവറോ ബക്കറ്റിലെ വെള്ളമോ ആണ് ഉപയോഗിക്കുക എന്നൊക്കെ പറഞ്ഞുകളഞ്ഞു ചിലര്‍.

ദുരൂഹതയുണ്ടോ?

ദുരൂഹതയുണ്ടോ?

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതെ ഉണ്ടോ എന്നായിരുന്നു പല ചര്‍ച്ചകളുടേയും അഭിപ്രായ സര്‍വ്വേ തന്നെ. ഒരു ടിവി ചാനല്‍ ഉണ്ടെങ്കില്‍ പിന്നെ പോലീസോ, പ്രോസിക്യൂഷനോ, ജഡ്ജിയോ പോലും വേണ്ടാത്ത സ്ഥിതിയാണ് ഇന്ത്യയില്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

കുളിമുറിയില്‍ സംഭവിച്ചതെന്ത്

കുളിമുറിയില്‍ സംഭവിച്ചതെന്ത്

ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഗ്രാഫിക് ദൃശ്യങ്ങള്‍ വരെ പല വാര്‍ത്താ ചാനലുകളും കാണിച്ചു. ശ്രീദേവി കുളിമുറിയില്‍ കയറുന്നതും, വീഴുന്നതും എല്ലാം ഭാവനയില്‍ കണ്ട് മാത്രം സൃഷ്ടിച്ച ഗ്രാഫിക് ദൃശ്യങ്ങള്‍. ഒരു സ്രോതസ്സും ഇല്ലാതെ ആയിരുന്നു പലരും ഇത്തരം സാധനങ്ങള്‍ പടച്ചുവിട്ടത്.

മരണത്തിന്റെ ബാത്ത് ടബ്ബ്

മരണത്തിന്റെ ബാത്ത് ടബ്ബ്

ഒരു ബാത്ത് ടബ്ബിന് അടുത്തു നിന്നുകൊണ്ടായിരുന്നു ഇന്ത്യയിലെ ഏറ്റവും അധികം പ്രേക്ഷകരുള്ള ഹിന്ദി ന്യൂസ് ചാനലിലെ വാര്‍ത്ത എന്ന് ബര്‍ഖ ദത്ത് ആരോപിക്കുന്നുണ്ട്. മരണത്തിന്റെ ബാത്ത് ടബ്ബ് എന്നാണത്രെ അതിനെ വിശേഷിപ്പിച്ചത്.

ശ്രീദേവിക്ക് കിട്ടേണ്ടത്

ശ്രീദേവിക്ക് കിട്ടേണ്ടത്

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെ ആയിരുന്നു ശ്രീദേവി. സ്വന്തം മരണത്തില്‍, അവര്‍ക്ക് അല്‍പം കൂടി ബഹുമാനം കിട്ടേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകത്തിന് മുന്നില്‍ തന്നെ ശ്രീദേവിയെ അപമാനിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആരോപണം.

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾ

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...

ശ്രീദേവി മദ്യപിച്ചിരുന്നോ? രക്തത്തില്‍ മദ്യം, മുങ്ങി മരണം, ഹൃദയാഘാതം... മരണത്തില്‍ അടിമുടി ദുരൂഹതശ്രീദേവി മദ്യപിച്ചിരുന്നോ? രക്തത്തില്‍ മദ്യം, മുങ്ങി മരണം, ഹൃദയാഘാതം... മരണത്തില്‍ അടിമുടി ദുരൂഹത

English summary
Sridevi's death: How indian Television media used it for TRP rating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X