Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ കോണ്‍ഫറന്‍സിനെ കൈവിടാത്ത ശ്രീനഗര്‍... ഇത്തവണയും ശ്രദ്ധാകേന്ദ്രം

Recommended Video

cmsvideo
    #LoksabhaElection2019 : ശ്രീനഗർ ആര് നേടും? | Oneindia Malayalam

    കശ്മീര്‍ എല്ലാ കാലത്തും തിരഞ്ഞെടുപ്പില്‍ നിറഞ്ഞ് നില്‍ക്കുന്ന സ്ഥലമാണ്. ഇത്തവണയും അതിന് ഒരു മാറ്റവുമില്ല. പക്ഷേ കശ്മീരില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. അത് ശ്രീനഗറാണ്. രാഷ്ട്രീയ നിറം മാറ്റം അധികം പ്രകടിപ്പിക്കാത്ത മണ്ഡലമാണ് ശ്രീനഗര്‍. ഫാറൂഖ് അബ്ദുള്ളയാണ് ഇവിടെ നിന്നുള്ള എംപി. 2014ല്‍ തോറ്റിട്ടും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടിയാണ് ഫാറൂഖ് അബ്ദുള്ള തിരിച്ച് വരവ് നടത്തിയത്. ഇതോടെ മണ്ഡലത്തിലെ സാധ്യതകള്‍ വീണ്ടും കലങ്ങി മറിയുകയാണ്.

    1

    2014ല്‍ മോദി തരംഗം രാജ്യത്തൊന്നാകെ ആഞ്ഞടിച്ചപ്പോള്‍ ശ്രീനഗറിലും ഫലം മാറി മറിഞ്ഞിരുന്നു. ആദ്യമായി മണ്ഡലം പിഡിപി പിടിച്ചെടുക്കുകയും ചെയ്തു. 1,57923 വോട്ടുകളാണ് പിഡിപി സ്ഥാനാര്‍ത്ഥി താരിഖ് ഹമീദ് കാരയ്ക്ക് ലഭിച്ചത്. ഫാറൂഖ് അബ്ദുള്ളയ്ക്ക് 1,15643 വോട്ടാണ് ലഭിച്ചത്. 42,281 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താരിഖ് ഹമീദ് മണ്ഡലത്തില്‍ വിജയിച്ചത്. മറ്റ് കക്ഷികള്‍ക്കൊന്നും ഇവിടെ കാര്യമായി നേട്ടമുണ്ടാക്കാനായില്ല. അതേസമയം നാഷണല്‍ കോണ്‍ഫറന്‍സിന് ഈ മണ്ഡലത്തില്‍ ഉണ്ടായിരുന്ന കുത്തക ആദ്യമായി തകരുകയും ചെയ്ത വര്‍ഷമായിരുന്നു 2014.

    1

    പിഡിപി മണ്ഡലം പിടിച്ചെങ്കിലും ഇത് അധിക കാലം നീണ്ടില്ല. പിഡിപിയില്‍ നിന്ന് അയോഗ്യനാക്കിയതോടെ താരിഖ് ഹമീദ് അയോഗ്യനാക്കപ്പെട്ടു. ഇതോടെ ഇവിടെ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടി വന്നു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്. 7.14 ശതമാനമാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. റീപോളിംഗ് നടത്തിയിട്ടും ഇത് തന്നെയായിരുന്നു അവസ്ഥ. പലയിടത്തും പോളിംഗ് സ്‌റ്റേഷനുകള്‍ നാട്ടുകാര്‍തല്ലിത്തകര്‍ത്തു. പക്ഷേ പോരാട്ടത്തില്‍ ഫാറൂഖ് അബ്ദുള്ള വിജയിച്ചു. 48,555 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. പിഡിപി സ്ഥാനാര്‍ത്ഥി നാസിര്‍ അഹമ്മദ് ഖാന് 37779 വോട്ടും ലഭിച്ചു. 10,776 വോട്ടിനായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വിജയം.

    1

    ലോക്‌സഭയിലെ പ്രകടനത്തില്‍ കാര്യമായിട്ടുള്ള ചലനമൊന്നും അദ്ദേഹമുണ്ടാക്കിയിട്ടില്ല. വളരെ കുറഞ്ഞ കാലയളവ് മാത്രമേ ആയിട്ടുള്ളൂ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ട്. വെറും ഒരു ചര്‍ച്ചയില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന ദേശീയ ശരാശരിയിലും താഴെയാണിത്. ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല. ഇതുവരെ ആറ് ചോദ്യങ്ങളാണ് അദ്ദേഹം ലോക്‌സഭയില്‍ ഉന്നയിച്ചത്. 72 ശതമാനം ഹാജരാണ് അദ്ദേഹത്തിന് സഭയില്‍ ഉള്ളത്.

    1

    ശ്രീനഗര്‍ വിനോദ സഞ്ചാരത്തിന് പേരുകേട്ട മണ്ഡലമാണ്. മനോഹരമായ ഉദ്യാനങ്ങള്‍ കൊണ്ടും പ്രശസ്തമാണ് ശ്രീനഗര്‍. കശ്മീര്‍ താഴ്‌വരയോട് അടുത്ത് കിടക്കുന്ന നഗരം കൂടിയാണ് ഇത്. ത്സലം നദിയുടെ കരയില്‍ കൂടിയാണ് ശ്രീനഗര്‍ കടന്നുപോകുന്നത്. ബുദ്ഗാം ഗന്ധേര്‍ബാല്‍ ജില്ലകള്‍ കൂടി ചേര്‍ന്നതാണ് ശ്രീനഗര്‍ പാര്‍ലമെന്റ് മണ്ഡലം. കായിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും മികച്ച പ്രവര്‍ത്തനമാണ് ശ്രീനഗറില്‍ നടക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ എന്‍ഐടിയും ശ്രീനഗറിലാണുള്ളത്.

    1

    മണ്ഡല ചരിത്രം പരിശോധിച്ചാല്‍ ഇത് നാഷണല്‍ കോണ്‍ഫറന്‍സിനെ എക്കാലവും പിന്തുണ മണ്ഡലമാണെന്ന് ഉറപ്പാണ്. 1957ല്‍ കോണ്‍ഗ്രസ് എഎം താരിഖിലൂടെയാണ് ഇവിടെ ആദ്യം വെന്നിക്കൊടി പാറിക്കുന്നത്. 1967ലാണ് ഈ മണ്ഡലം നാഷണല്‍ കോണ്‍ഫറന്‍സ് പിടിക്കുന്നത്. തൊട്ടടുത്ത വര്‍ഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ച്. 1980ലാണ് ഇവിടെ ഫാറൂഖ് അബ്ദുള്ള ആദ്യമായി വിജയിക്കുന്നത്. 1996ല്‍ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചെങ്കിലും പിന്നീട് ഫാറൂഖ് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ള ഇവിടെ 1999ല്‍ വന്‍ വിജയം നേടി. പിന്നീട് ഈ മണ്ഡലം നാഷണല്‍ കോണ്‍ഫറന്‍സിന്റെ കൂടെയായിരുന്നു.

    2014ന് സമാനമായ ഒരു തരംഗം ഇത്തവണയുണ്ടായാല്‍ ഫാറൂഖ് അബ്ദുള്ള തോല്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. പക്ഷേ ബിജെപിക്ക് സഖ്യകക്ഷികള്‍ ഇല്ലാത്തത് വന്‍ തിരിച്ചടിയാണ്. കോണ്‍ഗ്രസും പിഡിപിയും ഇവിടെ ഫാറൂഖ് അബ്ദുള്ളയെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. ഇത്തവണ മത്സരിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അദ്ദേഹം മത്സരിക്കുന്നില്ലെങ്കില്‍ ഒമര്‍ അബ്ദുള്ള മത്സരിക്കാനാണ് സാധ്യത. പിഡിപിയുടെ പിന്തുണ കൂടി ഉണ്ടായാല്‍ തോല്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഭയപ്പെടേണ്ട കാര്യമില്ല. ഭൂരിപക്ഷം വര്‍ധിക്കുകയും ചെയ്യും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+