Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ 'വെളിപ്പെടുത്തലുകള്‍' ഇനിയും കേരളം 'താങ്ങില്ല'

താന്‍ വെളിപ്പെടുത്താന്‍ തുടങ്ങിയാല്‍ അതൊന്നും കേരളം താങ്ങില്ല എന്ന് പറഞ്ഞ ആളാണ് സരിത എസ് നായര്‍. എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ ഒരു കേസ് കൊടുത്തതൊഴിച്ചാല്‍ സരിത കാര്യമായിട്ടൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നതാണ് സത്യം.

സരിത വെളിപ്പെടുത്തിയ കാര്യങ്ങളല്ല പലപ്പോഴും വാര്‍ത്തയായിട്ടുള്ളത്. സരിതയുമായി ബന്ധപ്പെട്ട് മറ്റ് പലരും പറഞ്ഞ കാര്യങ്ങളായിരുന്നു വിവാദങ്ങള്‍. എന്നാല്‍ എന്നെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തുമെന്നൊരു ഭീഷണി എപ്പോഴും സരിതയുടെ വാക്കുകളില്‍ എപ്പോഴും ഉണ്ട്.

കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് മുന്നില്‍ സരിത പറഞ്ഞ കാര്യങ്ങള്‍ ശരിയ്ക്കും ചില ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ തന്നെ ആയിരുന്നു.

വെളിപ്പെടുത്തലുകള്‍

വെളിപ്പെടുത്തലുകള്‍

സരിത എസ് നായര്‍ക്ക് ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സരിത തന്നും തന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതല്ലേ സത്യം.

മൊഴിയും മജിസ്‌ട്രേറ്റും

മൊഴിയും മജിസ്‌ട്രേറ്റും

ജയിലില്‍ നിന്ന് സരിത എഴുതിയ കത്തായിരുന്നു ഇടക്കാലത്തെ ഏറ്റവും വലിയ വിവാദം. ഇപ്പോഴിതാ സരിത മറയുന്നത് മറ്റൊന്നാണ്. അന്നത്തെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു എന്നാണ് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്.

ലാപ് ടോപ്പും പെന്‍ ഡ്രൈവും

ലാപ് ടോപ്പും പെന്‍ ഡ്രൈവും

സരിതയുടെ ലാപ് ടോപ്പിലും പെന്‍ ഡ്രൈവിലും പല പ്രമുഖര്‍ക്കെതിരേയും ഉള്ള ചില തെളിവുകള്‍ ഉണ്ടെന്നാണ് പ്രചരിച്ചിരുന്നത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സ്വകാര്യ ദൃശ്യങ്ങള്‍ വരെയുണ്ടാന്നാണ് പറഞ്ഞുകേട്ടിരുന്നത്.

പോലീസ് എടുത്തു

പോലീസ് എടുത്തു

ആ പെന്‍ഡ്രൈവും ലാപ് ടോപ്പും എല്ലാം പോലീസ് പിടിച്ചെടുത്തുവെന്നാണ് സരിതയുടെ ആക്ഷേപം. ഇവയൊന്നും കോടതിയില്‍ ഹാജരാക്കുക പോലും ചെയ്തില്ലത്രെ.

 വാട്‌സ് ആപ്പ് വിവാദം

വാട്‌സ് ആപ്പ് വിവാദം

സരിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ സരിത പരാതിയും നല്‍കിയിരുന്നു.

ശരണ്യ മനോജ്

ശരണ്യ മനോജ്

ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ സരിത ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ ശരണ്യ മനോജിന്റെ വീട്ടിലാണത്രെ കുറച്ച് നാള്‍ താമസിച്ചത്. ഇത് ഒരു പുതിയ വെളിപ്പെടുത്തലായിരുന്നു.

പിള്ളയെ പരിചയം

പിള്ളയെ പരിചയം

ആര്‍ ബാലകൃഷ്ണപിള്ളയെ തനിയ്ക്ക് പരിചയമുണ്ടെന്ന് സരിത സമ്മതിയ്ക്കുന്നുണ്ട്. കെബി ഗണേഷ് കുമാര്‍ വഴിയായിരുന്നത്രെ പരിചയം. സരിതയും ഗണേഷ് കുമാറും തമ്മിലുള്ള പരിചയം എങ്ങനെ ആയിരുന്നു എന്ന ചോദ്യവും ഉയരും.

കത്ത് പിള്ളയ്ക്ക്

കത്ത് പിള്ളയ്ക്ക്

ജയിലില്‍ വച്ച് തയ്യാറാക്കിയ കത്ത് ആര്‍ ബാലകൃഷ്ണ പിള്ളയെ ഏല്‍പിയ്ക്കണം എന്നാണ് ഫെനി ബാലകൃഷ്‌നോട് പറഞ്ഞിരുന്നതെന്ന് സരിത ഇപ്പോള്‍ പറയുന്നു. അപ്പോള്‍ പിള്ളയുടെ കൈയ്യില്‍ യഥാര്‍ത്ഥ കത്ത് എത്തിയിട്ടുണ്ടോ?

ഒന്നും പറയാനില്ലേ

ഒന്നും പറയാനില്ലേ

ആ കത്തിലെ ചില ഭാഗങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ പത്ര സമ്മേളനത്തിനിടെ ഫോട്ടോയെടുത്ത് പുറത്ത് വിട്ടത്. അതില്‍ പറയുന്ന കാര്യങ്ങളില്‍ സരിത ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ?

കുഞ്ഞിന്റെ അച്ഛന്‍

കുഞ്ഞിന്റെ അച്ഛന്‍

ജയിലില്‍ വച്ച് പിറന്ന കുഞ്ഞിന്റെ അച്ഛനാരാണെന്ന ചോദ്യത്തിന് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സരിത പ്രതികരിച്ചത്. എന്നാല്‍ മുമ്പ് ഒരു വാരികയ്ക്ക് ഇത് സംബന്ധിച്ച് സരിത നല്‍കിയ അഭിമുഖം മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ഒരു രാഷ്ട്രീയ നേതാവാണ് ആ കുഞ്ഞിന്റെ അച്ഛന്‍ എന്നാണ് അന്ന് സരിത പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+