മലയാളി വിഷക്കറി തിന്നാല്‍ വിശാലിനെന്താ? പട്ടിയെ കൊന്നാലല്ലേ നിരാഹാരം ഉള്ളൂ, ഇതാണ് തമിഴ് സ്നേഹം
കേരള-തമിഴ്‌നാട് അതിര്‍ത്തി കടന്ന് ദിവസേന ഒട്ടേറെ വാഹനങ്ങളാണ് പച്ചക്കറിയും മറ്റുമായി കേരളത്തിലേയ്ക്ക് എത്തുന്നത്. ഓണമടുത്തതോടെ ഈ വരവ് കൂടും. വിജയകാന്ത് തുടങ്ങിവച്ച പച്ചക്കറി രാഷ്ട്രീ വിവാദം ഒരുപക്ഷേ ഈ സമയത്ത് കത്തി നില്‍ക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നുവെന്ന ആരോപിച്ച് തമിഴ് താരം വിശാല്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതോടെ പച്ചക്കറി രാഷ്ട്രീയം വിസ്മൃതിയിലായി.
തമിഴ്‌നാട്ടില്‍ നിന്നും വിഷമയമായ പച്ചക്കറിയാണ് കേരളത്തിലേയ്ക്ക് എത്തുന്നതെന്ന് പലതവണ ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഴവര്‍ഗങ്ങളില്‍ ഉള്‍പ്പടെ വിഷം കുത്തിവച്ച് കേരളത്തിലേയ്ക്ക് കടത്തി വിടുന്നതും പല റിപ്പോര്‍ട്ടുകളിലൂടെ കണ്ടു.
മലയാളികളെ ഇങ്ങനെ വിഷംനല്‍കി കൊല്ലുന്നതിനെതിരെ പ്രതികരിയ്ക്കാത്ത വിശാലും കൂട്ടരുമാണ് മൃഗസ്‌നേഹം പറഞ്ഞ് കേരളത്തിനെതിരെ പോരിനിറങ്ങുന്നത്. തെരുവ് നായ്ക്കള്‍ക്ക് വേണ്ടി നിരാഹാരം കിടക്കുമെന്ന് പറയുന്ന വിശാല്‍, തമിഴ്‌നാട് പച്ചക്കറിയിലൂടെ നല്‍കുന്ന വിഷം തിന്ന് ജീവിയ്ക്കുന്ന മലയാളിയ്ക്ക് വേണ്ടി എന്ത് ചെയ്യും?

വിജയകാന്ത്
തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷമയമായ പച്ചക്കറികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയ കേരളത്തിനെതിരെ തമിഴ്‌നാട്ടില്‍ പച്ചക്കറി രാഷ്ട്രീയം പറഞ്ഞ് രംഗത്തെത്തിയ നടനാണ് വിജയകാന്ത്

മൃഗസ്‌നേഹികള്‍
തമിഴ്‌നാടിനെ പ്രതിസ്ഥാനത്താക്കി കേരളം വിജയകാന്തിന്റെ പ്രസ്താവനയെ ഏറ്റെടുത്ത സമയത്താണ് രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ളവര്‍ തെരുവ് നായ പ്രശ്‌നം ഉയര്‍ത്തി കാട്ടിയത്

വിശാല്‍
കേരളത്തില്‍ തെരുവ് പട്ടികളൈ അധികൃതര്‍ കൊല്ലുന്നതായി വിവരമില്ല. ശല്യക്കാരായ നായ്ക്കളെ ചിലപ്പോള്‍ ആളുകള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്. പക്ഷേ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരത്തിന് ഒരുങ്ങുകയാണ് നടന്‍ വിശാല്‍. വിശാലിനോട് ഒരു ചോദ്യം കേരളത്തിലേയ്ക്ക് വിഷമയമായ പച്ചക്കറി അയക്കുന്നതിനോട് എന്താണ് അഭിപ്രായം

തൃഷ
മൃഗസ്‌നേഹിയാണ് തൃഷ. മുന്‍കാല നടി അമലയപ്പോലെ തന്നെ മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തൃഷയും രംഗത്തിറങ്ങാറുണ്ട്. പക്ഷേ കേരളത്തിവെ തെരുവ് നായ്ക്കളുടെ പ്രശ്‌നത്തില്‍ തൃഷ ണതുവരേയും പ്രതികരിച്ചിട്ടില്ല

മോഹന്‍ലാല്‍
തെരുവ് നായ പ്രശ്‌നത്തില്‍ ബ്‌ളോഗെഴുതിയാണ് മോഹന്‍ലാല്‍ മറുപടി കൊടുത്തത്

സിബിരാജ്
നടന്‍ സിബിരാജും വിശാലിനെപ്പോലെ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരത്തിനൊരുങ്ങുകയാണ്












Click it and Unblock the Notifications