സുരേഷ് ഗോപിയെ ഇറക്കിവിടാന്‍ നായര്‍മാരുടെ 'പോപ്പ്' ആരാ?
പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മുന്‍കൂര്‍ അനുമതി നേടിയാണ് സുരേഷ് ഗോപിയെത്തിയത്. താന്‍ ചെയ്യാന്‍ വന്ന കാര്യം ചെയ്ത് അവിടെ നിന്ന് മടങ്ങാനൊരുങ്ങുകയായിരുന്നു അദ്ദേഹം. എന്നിട്ടും എങ്ങനെയാണ് അവിടെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്?
സുരേഷ് ഗോപിയല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ സുകുമാരന്‍ നായര്‍ ഇങ്ങനെ അപമാനിച്ച് ഇറക്കി വിടുമായിരുന്നോ...? സുരേഷ് ഗോപിയുടെ രാഷ്ട്രീയമാണോ സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്? അതോ തന്നെ കാണാതെ മടങ്ങാന്‍ ഒരുങ്ങിയ തീരുമാനമോ?

അനുമതി വാങ്ങാതെ പറ്റില്ല
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെങ്കില്‍ മുന്‍ കൂട്ടി അനുമതി കിട്ടണം. അല്ലാത്തവര്‍ക്കൊന്നും അത് ചെയ്യാന്‍ പറ്റില്ല.

സുരേഷ് ഗോപിയ്ക്ക് അനുമതിയില്ലേ
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മാത്രമാണത്രെ സുരേഷ് ഗോപിയ്ക്ക് അനുമതി നല്‍കിയത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലാണ് അതിനായെത്തിയത്.

സുകുമാരന്‍ നായരെ കാണാന്‍
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനല്ലാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ സുരേഷ് ഗോപി പ്രത്യേക അനുവാദം വാങ്ങിയിരുന്നില്ല.

അനുമതി വാങ്ങാതെ കാണരുത്
സുകുമാരന്‍ നായരെ കാണാന്‍ അനുമതി ചോദിക്കാതിരുന്നതാണോ അദ്ദേഹത്തിന്റെ പ്രശ്നം. സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി നിയമിക്കപ്പെട്ടപ്പോഴും സുകുമാരന്‍ നായരെ കാണാന്‍ പോയിരുന്നില്ല.

ഇതിന് മുമ്പും
തങ്ങള്‍ക്ക് താത്പര്യമില്ലാത്ത സമയത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളെ പോലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഇത്തരത്തില്‍ മുഖം നല്‍കാതെ അപമാനിച്ചിട്ടുണ്ട്. വിഎം സുധീരന്, ശശി തരൂര്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പഴയ ഇരകള്‍...

സുരേഷ് ഗോപിയ്ക്ക് കിട്ടിയത്
പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം മടങ്ങാനിരിയ്ക്കുകയായിരുന്ന സുരേഷ് ഗോപിയെ അവിടത്തെ ചില പ്രമുഖ എന്‍എസ്എസ് നേതാക്കള്‍ തന്നെയാണത്രെ സുകുമാരന്‍ നായരെ കാണാന്‍ നിര്‍ബന്ധിച്ചത്.

കണ്ടിട്ട് പോയില്ലെങ്കില്‍
പെരുന്നയിലെത്തി പുഷ്പാര്‍ച്ചന നടത്തി സുകുമാരന്‍ നായരെ കാണാതെ പോയാല്‍ അത് പ്രശ്നമായാലോ എന്ന് പ്രതിനിധി സഭയിലെ തന്നെ ഒരാള്‍ പറഞ്ഞത് പ്രകാരമാണ് താന്‍ ചെന്നതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.

സുകുമാരന്‍ നായരുടെ ധാര്ഷ്ട്യമോ
നായന്മാരുടെ പോപ്പ് എന്ന് സ്വയം വിശേഷിപ്പിച്ച ആളാണ് സുകുമാരന്‍ നായര്‍. രാഷ്ട്രീയ നേതാക്കളെ സമുദായ ബലത്തില്‍ അധിക്ഷേപിയ്ക്കുന്നത് ധാര്‍ഷ്ട്യം തന്നെയാണോ

വിളിക്കാത്ത സദ്യ
ക്ഷണിക്കാത്ത പരിപാടിയ്ക്ക് പോകുന്നത് മോശമാണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ സുരേഷ് ഗോപി എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതല്ല, സുകുമാരന്‍ നായരെ വെറുതേയൊന്ന് കാണാന്‍ പോയതാണെന്ന കാര്യം മറക്കരുത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications