Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളെ 'വിജൃംഭിപ്പിയ്ക്കാന്‍' മലയാള മനോരമ സണ്ണി ലിയോണിനേയും കൊണ്ടുവരും

കേരളത്തില്‍ ഏറ്റവും അധികം വരിക്കാറുള്ള പത്രം ഏതെന്ന് ചോദിച്ചാല്‍ മലയാള മനോരമ എന്ന് മാത്രമായിരിയ്ക്കും ഉത്തരം. രാജ്യത്ത് തന്നെ ഏറ്റവും അധികം വരിക്കാറുള്ള പ്രാദേശിക ദിനപത്രങ്ങളില്‍ ഒന്നാണ് മനോരമ.

എന്നാല്‍ കേരളത്തില്‍ ഏറ്റവും അധികം വിമര്‍ശന വിധേയമായിക്കൊണ്ടിരിയ്ക്കുന്ന പത്രവും മനോരമ തന്നെയാണ്. വാര്‍ത്തകളുടെ പൈങ്കിളി വത്കരണവും പക്ഷപാതിത്വവും ആണ് ഇത്തരം ആരോപണങ്ങള്‍ക്ക് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

മനോരമ കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കായുള്ള പ്രസിദ്ധീകരണമാണ് 'വനിത'. ഇത്തവണത്തെ സെറ-വനിത ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത് സണ്ണി ലിയോണും ബിപാഷ ബസുവും ആണ്. മനോരമ വീണ്ടും ചര്‍ച്ചയാകാന്‍ വേറെ കാരണമൊന്നും വേണ്ടല്ലോ...

വനിത ഫിലിം അവാര്‍ഡ്

വനിത ഫിലിം അവാര്‍ഡ്

ഇത്തവണത്തെ വനിത ഫിലിം അവാര്‍ഡ് പൃഥ്വിരാജിനും പാര്‍വ്വതിയ്ക്കും ആണ് ലഭിച്ചത്. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഇവരായിരിയ്ക്കില്ല ശ്രദ്ധാകേന്ദ്രം.

സണ്ണി ലിയോണും ബിപാഷ ബസുവും

സണ്ണി ലിയോണും ബിപാഷ ബസുവും

സണ്ണി ലിയോണും ബിപാഷ ബസുവും വനിത ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ എത്തും എന്നാണ് വാര്‍ത്ത.

ത്രസിപ്പിയ്ക്കും

ത്രസിപ്പിയ്ക്കും

സണ്ണി ലിയോണിന്റേയും ബിപാഷ ബസുവിന്റേയും ഐറ്റം നമ്പറുകള്‍ മലയാളികളെ ത്രസിപ്പിയ്ക്കും എന്നാണ് മനോരമ ഓണ്‍ലൈനില്‍ ഇത് സംബന്ധിച്ച് നല്‍കിയ വാര്‍ത്തകളില്‍ പോലും പറയുന്നത്.

യുവഹൃദയങ്ങളുടെ താരം

യുവഹൃദയങ്ങളുടെ താരം

യുവഹൃദയങ്ങളുടെ താരം എന്നാണ് മനോരമ വാര്‍ത്തയില്‍ സണ്ണി ലിയോണിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

നക്ഷത്രരാവിനെ തീക്ഷ്ണമാക്കാന്‍!

നക്ഷത്രരാവിനെ തീക്ഷ്ണമാക്കാന്‍!

താരത്തിളക്കത്താല്‍ തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രരാവിനെ തീക്ഷ്ണമാക്കാന്‍ യുവഹൃദയങ്ങളുടെ താരം സണ്ണി ലിയോണ്‍ അടിപൊളി ഡാന്‍സ് നമ്പറുകളുമായി വരുന്നു- വാര്‍ത്തയിലെ വരികളാണ് ഇത്.

സണ്ണിയെ കുറിച്ച്

സണ്ണിയെ കുറിച്ച്

സണ്ണി ലിയോണിനെ കുറിച്ചുള്ള വിശദീകരണങ്ങളും രസകരമാണ്. ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ഒറ്റച്ചിത്രം കൊണ്ട് തന്നെ സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറിയത്രെ!.

15 സിനിമകള്‍

15 സിനിമകള്‍

സിഖ് മാതാപിതാക്കളുടെ മകളായി കാനഡയില്‍ ജനിച്ച ഈ സുന്ദരി ചുരുങ്ങിയ സമയത്തിനുള്ളില്‍ പതിനഞ്ചോളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

ഭൂതകാലം മറന്നുപോയോ?

ഭൂതകാലം മറന്നുപോയോ?

സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡ് നടിയായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തയായ പോണ്‍ നടി ആയിരുന്നു അവര്‍. ആ വിലാസത്തോടെ തന്നെയാണ് അവര്‍ ബോളിവുഡില്‍ എത്തിയത് എന്ന് മനോരമയ്ക്ക് അറിയാതെ പോയതാണോ എന്നാണ് ചോദ്യം.

കേരളത്തില്‍ ആദ്യമായി

കേരളത്തില്‍ ആദ്യമായി

ഒരു കാര്യത്തില്‍ മലയാള മനോരമയ്ക്കും 'വനിത'യ്ക്കും അഭിമാനിയ്ക്കാം... സണ്ണി ലിയോണ്‍ ഒരു പൊതുപരിപാടിയ്ക്കായി കേരളത്തില്‍ ആദ്യമായെത്തുന്നത് വനിത ഫിലിം അവാര്‍ഡില്‍ ആണെന്നതില്‍!

വനിതകള്‍ക്കായി

വനിതകള്‍ക്കായി

സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഉള്ള പ്രസിദ്ധീകരണം എന്നാണ് 'വനിത'യെ വിശേഷിപ്പിയ്ക്കുന്നത്. സണ്ണി ലിയോണിനും ബിപാഷ ബസുവിനും ഒക്കെ സ്ത്രീ ആരാധകരാണോ പുരുഷ ആരാധകരാണോ കൂടുതല്‍ ഉള്ളത് എന്ന കാര്യം കൂടി മനോരമയ്ക്ക് പരിഗണിയ്ക്കാവുന്നതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+