സണ്ണി ലിയോണ്‍ സല്‍മാനെയും നരേന്ദ്ര മോദിയെയും തോല്‍പിച്ചു, എങ്ങനെ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സെലിബ്രിറ്റി ആര്. ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നോ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ എന്നോ ആണോ. രണ്ടായാലും ഉത്തരം തെറ്റി. ബോളിവുഡ് താരം എന്ന് മാത്രം പറഞ്ഞാല്‍ ഉത്തരം പാതി ശരിയായി. ബോളിവുഡ് നടിയും ഐറ്റം ഡാന്‍സറുമായ സണ്ണി ലിയോണിനെ ആണ് ഗൂഗിളില്‍ ഏറ്റവും അധികം ഇന്ത്യക്കാര്‍ സെര്‍ച്ച് ചെയ്തത്.
അശ്രദ്ധമായി വണ്ടിയോടിച്ച് ആളെ കൊലപ്പെടുത്തി എന്ന കേസില്‍ കുറ്റവിമുക്തനായത് ഉള്‍പ്പെടെ സംഭവ ബഹുലമായ വര്‍ഷമാണ് സല്‍മാന് 2015. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത ഇന്ത്യക്കാരനാകാന്‍ അതുകൊണ്ടും സല്‍മാന് പറ്റിയില്ല. കഴിഞ്ഞ വര്‍ഷം രണ്ടാമത് ഉണ്ടായിരുന്ന നരേന്ദ്ര മോദി ഇത്തവണ ഏറെ പിന്നിലായിപ്പോയി. കാണൂ ഇന്ത്യക്കാര്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റികളെ....

സണ്ണി ലിയോണ്‍
ഇന്തോ കനേഡിയന്‍ നടിയായ സണ്ണി ലിയോണിന് 2015 നല്ല വര്‍ഷമായിരുന്നു. വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല എന്നല്ല. ബോളിവുഡ് ചിത്രങ്ങളും പരസ്യങ്ങളും വിവാദങ്ങളും സണ്ണി ലിയോണിനെ ഏറ്റവും കൂടുതല്‍ സെര്‍ച്ച് കിട്ടിയ സെലിബ്രിറ്റിയാക്കി.

സല്‍മാന്‍ ഖാന്‍
ബോളിവുഡ് താരം സല്‍മാന്‍ ഖാന് 2015 ഭാഗ്യവര്‍ഷമാണ് എന്ന് തന്നെ പറയാം. ബജ്‌റംഗി ഭായ്ജാന്റെ റെക്കോര്‍ഡ് വിജയം മാത്രമല്ല ഇതിന് കാരണം. അശ്രദ്ധമായി വണ്ടിയോടിച്ച് ആളെ കൊലപ്പെടുത്തി എന്ന കേസില്‍ സല്‍മാന്‍ കുറ്റവിമുക്തനായതും ഈ വര്‍ഷമാണ്.

എ പി ജെ അബ്ദുള്‍ കലാം
ജൂലൈ 27ന് അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട മൂന്നാമത്തെ ഇന്ത്യക്കാരന്‍.

കത്രീന കൈഫ്
കഴിഞ്ഞ വര്‍ഷത്തെ സെര്‍ച്ച് റാങ്കിംഗില്‍ ഇടിവ് വന്നെങ്കിലും ഇത്തവണ അഞ്ചാം സ്ഥാനത്തെത്താന്‍ ബോളിവുഡ് ഗ്ലാമര്‍ നായിക കത്രീന കൈഫിന് സാധിച്ചു.

ദീപിക പദുക്കോണ്‍
രണ്‍ബീറുമായുള്ള പ്രണയവും മൂന്ന് ഹിറ്റ് ചിത്രങ്ങളും - ബോൡവുഡിന്റെ ക്വീന്‍ ദീപിക പദുക്കോണ്‍ സെര്‍ച്ചില്‍ ആറാമതെത്തിയതില്‍ തെല്ലുമില്ല അത്ഭുതം.

ഷാരൂഖ് ഖാന്‍
ഫോബ്‌സിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ താരം. കിംഗ് ഖാന്‍ ഷാരൂഖാണ് 2015 ല്‍ ഗൂഗിള്‍ സെര്‍ച്ചിലെ ഏഴാമന്‍

മോദി പത്താമത്
കഴിഞ്ഞ തവണ ഗൂഗിള്‍ സെര്‍ച്ചില്‍ രണ്ടാമനായിരുന്ന മോദി ഇത്തവണ പത്താം സ്ഥാനത്താണ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications