സുരാജിന് സഖാവിന്‍റെ സ്നേഹാദരം:ചിത്രങ്ങള്‍
സിനിമാക്കാരുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയറിയാനുള്ള താത്പര്യം എപ്പോളും ആരാധകര്‍ക്ക് ഉണ്ടാകും. പല രാഷ്ട്രീയ പാര്‍ട്ടികളോടും അനുഭാവം പുലര്‍ത്തുന്നവരാണ് നമ്മുടെ താരങ്ങള്‍. ദേശീയ അവാര്‍ഡ് നേടിയതോടെ നടന്‍ സുരാജ് വെഞ്ഞാറമൂടിന്‍റെ പൊളിറ്റിക്സ് അറിയാന്‍ ആരാധകര്‍ക്കും ആഗ്രഹമുണ്ടായി. അടുത്തിടെ റെഡിഡന്‍സ് അസോസിയേഷന്‍ ഫെഡറേഷന്‍ സുരാജിന് നല്‍കിയ സ്വീകരണത്തില്‍ പുരസ്ക്കാരം നല്‍കാനെത്തിയത് വിഎസ് അച്യുതാനന്ദമായിരുന്നു. ഇതോടെ സുരാജ് ഇടതുപക്ഷ പ്രവര്‍ത്തകനാണോ എന്ന സംശയം ബലപ്പെട്ടു
സുരാജ് ഇടതുപക്ഷ അനുഭാവിയാണെന്നാണ് അദ്ദേഹത്തിന്‍റെ നാട്ടുകാര്‍ പറയുന്നത്. സുരാജിന്‍റെ ചേട്ടന്‍ സജി നാടക രംഗത്തുണ്ടായിരുന്നെന്നും പാര്‍ട്ടി പ്രവര്‍ത്തകനല്ലെങ്കിലും അദ്ദേഹം അനുഭാവിയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. സുരാജിന്‍റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും സുരാജ് ഇടതുപക്ഷ അനുഭാവിയാണെന്ന് വാദിയ്ക്കുന്നവരാണ് നാട്ടുകാരില്‍ അധികവും.
ഇനി ചിരിയുടെയും അഭിനയമികവിന്‍റെയും പുരസ്ക്കാരം ഏറ്റ് വാങ്ങിയ സുരാജും പ്രതിപക്ഷ നേതാവും രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യവുമായ വിഎസ് അച്യുതാനന്ദനും കണ്ട് മുട്ടിയാല്‍ എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയേണ്ടേ. ഇതാ സുരാജും വിഎസും ഒരുമിച്ചുള്ള ചില 'ചിരിക്കാഴ്ചകള്‍'...

പുരസ്ക്കാരം
മികച്ച നടനുള്ള ദേശീയ അവാര്‍ഡും മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടിയ സുരാജ് വെഞ്ഞാറമൂടിന് റെഡിഡന്‍സ് അസോസിയേഷന്‍ ഫെഡറേഷന്‍ നല്‍കിയ സ്വീകരണച്ചടങ്ങിലാണ് വിഎസ് എത്തിയത്. നടന മികവ് ആത്മാവില്‍ ചാലിച്ച നടനാണ് സുരാജെന്ന് പുരസ്‌ക്കാരം നല്‍കവേ വിഎസ് പറഞ്ഞു.

അഭിനയ പ്രതിഭ
സുരാജിന് പുരസ്‌ക്കാരം നല്‍കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മേയര്‍ കെ ചന്ദ്രിക സമീപം

ആരാണ് താരം
സിനിമയിലെ താരം രാഷ്ട്രീയത്തിലെ താരത്തോട് സൗഹൃദം പങ്കിടുന്നു

എന്നാലും വിഎസേ
സൗഹൃദ സംഭഷണത്തിനിടെ ചിരിയ്ക്കുന്ന സുരാജും വിഎസ് അച്യുതാനന്ദനും

അനുഭാവി മാത്രമോ?
സുരാജ് ഇടതുപക്ഷ അനുഭാവിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications