ബിജെപി റെക്കോര്‍ഡിട്ട സൂറത്ത്.... ഇത്തവണയും മണ്ഡലം കൈവിടില്ല
Recommended Video

ഗുജറാത്ത് എല്ലാ തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്ന സംസ്ഥാനമാണ്. ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും അതുപോലെയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എറ്റവും ഏറ്റവും പ്രശസ്തമായ മണ്ഡലമായി അറിയപ്പെടുന്നത് സൂറത്ത് ആണ്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ മണ്ഡലമെന്ന രീതിയില്‍ കൂടിയായിരുന്നു സൂറത്ത് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഇത് ബിജെപിയുടെ സ്വന്തം മണ്ഡലമാണ്. ഇവിടെ നിന്ന് ആരെ മത്സരിപ്പിച്ചാലും ജയിപ്പിക്കാനുള്ള ശക്തിയുണ്ട് ബിജെപിക്ക്. ദര്‍ശന വിക്രം ജാര്‍ദോഷാണ് ഇവിടെ നിന്നുള്ള എംപി.

ഇവിടെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ദുര്‍ബമലമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ 7,18,412 വോട്ടാണ് ജാര്‍ദോഷിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നെയ്‌സാദ് ദേശായിക്ക് ലഭിച്ചത് വെറും 185,222 വോട്ടുകളാണ്. 5,33190 വോട്ടിന്റെ ഭൂരിപക്ഷമാണ് ദര്‍ശനയ്ക്ക് ലഭിച്ചത്. പ്രതിപക്ഷ സഖ്യം വന്നാല്‍ പോലും ഇത് മാറി മറിയാന്‍ സാധ്യതയില്ല. അതേസമയം ഗുജറാത്തിന്റെ ആധുനിക മുഖമായി കൂടി അറിയപ്പെടുന്ന മണ്ഡലമാണ് ഇത്. നഗരവോട്ടര്‍മാരാണ് ഇവിടെ കൂടുതല്‍.

ലോക്‌സഭയിലെ പ്രകടനത്തില്‍ മികവ് പുലര്‍ത്താന്‍ ദര്‍ശനയ്ക്ക് സാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സഭയില്‍ 94 ശതമാനം ഹാജരാണ് അവര്‍ക്കുള്ളത് . സംസ്ഥാന ശരാശരി 84 ശമാനമാണ് ഉള്ളത്. 29 ചര്‍ച്ചകളിലാണ് അവര്‍ പങ്കെടുത്തിട്ടുള്ളത്. പക്ഷേ ഇത് ദേശീയ സംസ്ഥാന ശരാശരിയേക്കാളും താഴെയാണ്. ബില്ലുകള്‍ അവതരിപ്പിച്ചില്ല എന്നതും അവരുടെ പോരായ്മയാണ്. അതേസമയം പാര്‍ലമെന്റില്‍ 374 ചോദ്യങ്ങലാണ് അവര്‍ ഉന്നയിച്ചത്. ഇത് സംസ്ഥാന ദേശീയ ശരാശരിയേക്കാളും ബഹുദൂരം മുന്നിലാണ്. അതേസമയം 2009നെ അപേക്ഷിച്ച് അവരുടെ പ്രകടനം അത്രത്തോളം ഉയര്‍ന്നിട്ടില്ല.

സൂറത്ത് ഗുജറാത്തിന്റെ ഭരണകാര്യങ്ങളുടെ തലസ്ഥാന നഗരിയായിട്ടാണ് അറിയപ്പെടുന്നത്. ബറൂച്ച്, നര്‍മദ, നവസരി, തപി, എന്നീ ജില്ലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഗുജറാത്തിലെ അത്യാധുനിക നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സൂറത്ത്. ജില്ലയിലെ 79.74 ശതമാനം ജനങ്ങള്‍ നഗരങ്ങളിലാണ് താമസിക്കുന്നത്. ഇത് 2011 സെന്‍സസിലെ കണക്കാണ്. സാക്ഷരതയുടെ കാര്യത്തിലും മുന്‍പന്തിയിലാണ് സൂറത്ത് 86.5 ശതമാനമാണ് ഇവിടത്തെ സാക്ഷരത. ബിജെപി ഭരണത്തിലാണ് ഇത് വര്‍ധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപിയുടെ നഗരവോട്ടിനെ നിയന്ത്രിക്കുന്നത് തന്നെ സൂറത്താണ്.

ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് സൂറത്തില്‍ ഉള്ളത്. കഴിഞ്ഞ എട്ട് തവണയായി ഇവിടെ പരാജയം അറിഞ്ഞിട്ടില്ല ബിജെപി. 1989 കാശിറാം റാണയിലൂടെയാണ് ബിജെപി സൂറത്ത് പിടിക്കുന്നത്. ആറു തവണ കാശിറാം റാണ ഇവിടെ നിന്ന് വിജയിച്ച് റെക്കോര്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്. ദര്‍ശന 2009ലാണ് ഇവിടെ മത്സരിക്കുന്നത് അന്ന് 74000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്കാണ് അവര്‍ വിജയിച്ചത്. എന്നാല്‍ 2014ല്‍ ഇത് കുത്തനെ വര്‍ധിക്കുകയായിരുന്നു. മണ്ഡലത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം വെച്ചത് ബിജെപി ഭരണത്തിലാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബിജെപിയുടെ വോട്ടുബാങ്ക് ശക്തമാകുമ്പോള്‍ കോണ്‍ഗ്രസ് ഇവിടെ ദുര്‍ബലമാകുന്നുവെന്നാണ്. ഓരോ തവണയും വോട്ട് കുറഞ്ഞ് വരികയാണ് കോണ്‍ഗ്രസിന്.

ഹിന്ദു വോട്ട്ബാങ്ക് തന്നെയാണ് ഇവിടെ കൂടുതല്‍. ഇതിന് പുറമേ നഗരവോട്ടര്‍മാര്‍ക്ക് ബിജെപിയല്ലാതെ മറ്റൊരു ഓപ്ഷനുമില്ല. ഇവിടെ മൊറാര്‍ജി ദേശായി മത്സരിച്ചപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയത്. പിന്നീട് ചഗന്‍ഭായ് പട്ടേലും ഇവിടെ കോണ്‍ഗ്രസിനെ വിജയിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും കാലത്തെ പ്രവര്‍ത്തനം കൊണ്ട് ബിജെപിയുടെ കരുത്തുറ്റ കോട്ടയായി മാറിയിരിക്കുകയാണ് സൂറത്ത്. ഗുജറാത്തില്‍ വേറെ എവിടെ തോറ്റാലും ബിജെപി വീഴാത്ത മണ്ഡലം കൂടിയാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇവിടെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതും ബിജെപിക്ക് നേട്ടമാകും.













Click it and Unblock the Notifications