ആക്ഷനും കട്ടുമില്ല സുരേഷ് ഗോപി ഞാറ് നട്ടു
സുരേഷ് ഗോപിയെ പാടത്ത് കണ്ടപ്പോള്‍ നാട്ടുകാര്‍ ആദ്യം അതിശയിച്ചു. എന്താ വല്ല സിനിമയുടേയും ഷൂട്ടിംഗ് നടക്കുന്നുണ്ടാവും. എന്നാല്‍ ക്യാമറയൊന്നും കാണുന്നില്ലലോ. അല്‍പ്പം കഴിഞ്ഞപ്പോഴാണ് മനസിലായത് സുരേഷ് ഗോപി അഭിനയിക്കുകയല്ലെന്ന്. മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രം സംഘടിപ്പിച്ച ഉദിയന്നൂര്‍ ഏലാ ഞാറ് നടീല്‍ ഉത്സവത്തിലാണ് പാടത്തിറങ്ങി സുരേഷ് ഗോപി ഞാറ് നട്ടത്.
സ്‌കൂള്‍ കുട്ടികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമൊപ്പം താരം ഞാറ് നടാനിറങ്ങി.കസവ് മുണ്ട് മടക്കി കുത്തി ചെളിയില്‍ ചവിട്ടി ആക്ഷനും കട്ടുമില്ലാതെ സുരേഷ് ഗോപി ഞാറ് നട്ടു. ഒപ്പം കൂടിയവര്‍ക്കും ആവേശം. കാണാം ഞാറ് നടീല്‍ കാഴ്ചകള്‍

ഞാറ് നടീല്‍
ഉദിയന്നൂര്‍ ഏലാ ഞാറ് നടീല്‍ ഉത്സവത്തില്‍ ഞാറ് നടാന്‍ പാടത്തിറങ്ങിയ സുരേഷ് ഗോപി

ഇതത്ര ഈസിയല്ല
സുരേഷ് ഗോപി ഞാറ് നടുന്നു

ഇനി ഞാന്‍ നട്ടോളം
കസവ് മുണ്ട് മടക്കി കുത്തി പാടത്തേയ്ക്കിറങ്ങിയ സുരേഷ് ഗോപി ഏറെ പരിചയ സമ്പന്നനായ കര്‍ഷകനെപ്പോലെ ഞാറ് നടന്നു

നമ്മളും കൊയ്യും വയലെല്ലാം
ഞാറ് നടീല്‍ ആവേശത്തില്‍ വിദ്യാര്‍ത്ഥികള്‍

ഉദ്ഘാടനം
കാര്‍ഷിക മന്ത്രി കെപി മോഹനന്‍ ആണ് ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications