Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീനു ഐസിസി ചെയര്‍മാന്‍; സുപ്രീംകോടതി എന്തുചെയ്യുും

കേരളമെന്ന ഠ വട്ടത്തില്‍ കിടന്ന് തായം കളിക്കാന്‍ സൗകര്യവും സമയുമില്ലാത്ത മോഹന്‍ലാല്‍ കഥാപാത്രത്തെ പോലെയാണ് ബി സി സി ഐയുടെ പുറത്താക്കപ്പെട്ട പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍. കോഴക്കളിയുടെ കേസിനെത്തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് ബി സി സി ഐ അധ്യക്ഷസ്ഥാനം പോയ ശ്രീനിവാസന്‍ ഐ സി സിയുടെ ചെയര്‍മാനായി ഇതാ തിരിച്ചുവരുന്നു. ഐ സി സി പദവിയുടെ കാര്യത്തില്‍ സുപ്രീം കോടതിക്ക് എന്ത് ചെയ്യാനാകും എന്ന് കാത്തിരുന്ന് കാണണം.

മിസ്റ്റര്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് കോഴക്കാരുമായി ബന്ധമുണ്ട് എന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വെച്ചതിന്റെ അടിസ്ഥാനത്തിലാണ് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ ശ്രീനിവാസനോട് പരമോന്നത കോടതി നിര്‍ദേശിച്ചത്. ബി സി സി ഐയുടെ കളികള്‍ കോടതിക്ക് കീഴില്‍ വരില്ലെന്ന് മുട്ടാപ്പോക്ക് പറഞ്ഞുനോക്കിയെങ്കിലും ശ്രീനിക്ക് മാറി നില്‍ക്കേണ്ടി വന്നു.

n-srinivasan

പകരം ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കറെ ഇടക്കാല പ്രസിഡണ്ടാക്കി ബി സി സി ഐയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഐ സി സി ചെയര്‍മാനായി ശ്രീനി തിരിച്ചുവരുന്നത്. ലോകക്രിക്കറ്റിന്റെ തന്നെ ആസ്ഥാന കൗണ്‍സിലാണ് ഐ സി സി. ഉടച്ചുവാര്‍ക്കലിന് ശേഷമുള്ള ഐ സി സി യില്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമാണ് കരുത്തും പ്രതാപവും.

പ്രസിഡണ്ട് സ്ഥാനം പോയെങ്കിലും ബി സി സിയില്‍ ഇപ്പോഴും ശ്രീനിവാസന് പിടിയുണ്ട്. ഐ സി സിയില്‍ ബി സി സി ഐയ്ക്കുള്ള സ്വാധീനമാണ് ചരിത്രത്തില്‍ ആദ്യമായി ഐ സി സിയെക്കൊണ്ട് ചെയര്‍മാന്‍ പദവിയുണ്ടാക്കി ശ്രീനിവാസന് കൊടുക്കാനുള്ള കാരണം. നാല് ദിവസം മുമ്പാണ് തമിഴ്‌നാട്ടിലെ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+