Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ അധ്യാപക ദിനം സപ്തംബര്‍ 5ന്; യുനസ്‌കോ അംഗീകരിച്ചത് ഒക്ടോബര്‍ 5ന്, വിവിധ രാജ്യങ്ങളില്‍...

മുന്‍ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സപ്തംബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ അധ്യാപക ദിനം ആചരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനാണ് യുനസ്‌കോ ഔദ്യോഗികമായി അധ്യാപക ദിനം ആചരിക്കുന്നത്. 1994ലാണ് യുനസ്‌കോ ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. 1966 ഒക്ടോബര്‍ അഞ്ചിന് അധ്യാപകരുടെ പദവി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുനസ്‌കോ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കാണ് ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിക്കാന്‍ കാരണം. മിക്ക രാജ്യങ്ങളിലും വ്യത്യസ്ത തിയ്യതികളിലാണ് അധ്യാപക ദിനം. ഓരോ രാജ്യത്തിന്റെയും ചരിത്രപരമായ കാരണങ്ങളാണ് ഈ ദിനം വിവിധ തിയ്യതികളിലാകാന്‍ കാരണം.

t

ലോകത്തെ പല രാജ്യങ്ങളിലും അധ്യാപക ദിനം സപ്തംബറിലാണ്. ചൈനയില്‍ സപ്തംബര്‍ 10നാണ്. 1985 മുതല്‍ ചൈനയില്‍ ഈ ദിനം അധ്യാപക ദിനമായി ആഘോഷിച്ചുവരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സപ്തംബര്‍ 11നാണ് അധ്യാപക ദിനം. അര്‍ജന്റീനയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഡിമിന്‍ഗോ ഫൗസ്റ്റിനോ സചാരിറ്റോയുടെ ചരമദിനമാണ് അവര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ മറ്റു തിയ്യതികളില്‍ അധ്യാപക ദിനം ആചരിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമുണ്ട്. ബ്രസീലില്‍ ഒക്ടോബര്‍ 15നാണ് ആഘോഷം. തായ്‌വാനില്‍ സപ്തംര്‍ 28നാണ്. അമേരിക്കയില്‍ മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപക ദിനം. പക്ഷേ മസാച്ചുസെറ്റ്‌സില്‍ സപ്തംബര്‍ ഏഴിന് അധ്യാപക ദിനം ആചരിക്കുന്നു. വിയറ്റ്‌നാമില്‍ നവംബര്‍ 20നാണ് അധ്യാപക ദിനം.

റഷ്യയില്‍ ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. സ്‌പെയിനില്‍ ജനുവരി 29നാണ്. അഫ്ഗാനിസ്താനില്‍ ഒക്ടോബര്‍ 15നാണ്. ഓരോ രാജ്യത്തും അവരുടേതായ ചരിത്ര വ്യക്തികളുടെ ഓര്‍മയിലാണ് ആഘോഷത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടുള്ളത്. അധ്യാപകരുടെ സാമൂഹിക-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും വിദ്യാര്‍ഥി നന്മയ്ക്ക് വേണ്ടി അവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അവസരം ഒരുക്കുകയുമാണ് അധ്യാപക ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. വരും തലമുറയ്ക്ക് അധ്യാപനത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കലും മറ്റൊരു ലക്ഷ്യമാണ്.

അധ്യാപകരുടെ അധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. സര്‍വേപിള്ളി രാധാകൃഷ്ണന്‍. തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി. ഇന്ത്യയിലും വിദേശത്തുമായി അധ്യാപക ജീവിതം നയിച്ചു. 1931ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നൈറ്റ് ബഹുമതി നല്‍കിയതോടെയാണ് സര്‍ പദവി പേരിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 1952ല്‍ ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മെയ് 13ന് രാഷ്ട്രപതിയായി സ്ഥാനമേറ്റു. അന്ന് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+