Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുശ്ബുവിന്റെയും നമിതയുടെയും വഴിയേ സോണിയാഗാന്ധി

ആള്‍ദൈവങ്ങള്‍ക്ക് ക്ഷാമമില്ലാത്ത രാജ്യമാണ് ഇന്ത്യ. സായിബാബയും അമൃതാനന്ദമയിയും അടക്കം എണ്ണമറ്റ ആള്‍ദൈവങ്ങള്‍ നമുക്ക് സ്വന്തമായുണ്ട്. ഇവരില്‍ പലരും വിവാദങ്ങളില്‍ പെട്ടിട്ടുമുണ്ട്. സ്വയം അവതാരങ്ങളെന്ന് വിശേഷിപ്പിക്കുന്നവരാണ് ഇവരെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ മറ്റൊരു കൂട്ടരുണ്ട്. തങ്ങളുടെ മേഖലയിലെ സൂപ്പര്‍ സ്റ്റാറുകളായ ഇവര്‍ സ്വന്തമായി ദൈവമെന്ന് അവകാശപ്പെടാറില്ലെങ്കിലും ആരാധകര്‍ അത് സമ്മതിച്ചു കൊടുക്കില്ല. ആരാധന മൂത്ത് അമ്പലം കെട്ടുന്നത് വരെയെത്തിയിട്ടുണ്ട് പലപ്പോഴും ആരാധകരുടെ വട്ടുകള്‍.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇത്തരത്തില്‍ സ്വന്തം പേരില്‍ അമ്പലമുയര്‍ന്ന ഒടുവിലത്തെ സെലിബ്രിറ്റി. ഇക്കാര്യത്തില്‍ സോണിയയുടെ പിന്മുറക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഖുശ്ബു

ഖുശ്ബു

സിനിമയില്‍ അഭിനയിച്ച് സ്വന്തമായി അമ്പലം കിട്ടിയ ആദ്യ തെന്നിന്ത്യന്‍ നടിയാണ് ഖുശ്ബു. തിരുച്ചിറപ്പളളിയിലാണ് പ്രശസ്തമായ ഈ ഖുശ്ബു കോവില്‍

എം ജി ആര്‍

എം ജി ആര്‍

ചെന്നൈയ്ക്കടുത്ത് തിരുനിദ്രവൂരിലാണ് എം ജി ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എം ജി രാമചന്ദ്രന്റെ പേരിലുള്ള ക്ഷേത്രം. പന്ത്രണ്ട് ലക്ഷത്തിലധികം രൂപ പൊടിച്ചാണേ്രത ഈ ക്ഷേത്ര നിര്‍മിതി.

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

കൊല്‍ക്കത്തയില്‍ ബിഗ് ബിക്ക് സ്വന്തമായി ക്ഷേത്രമുണ്ട്. അഗ്നീപഥില്‍ ബച്ചന്‍ ഉപയോഗിച്ച ചെരുപ്പുകളും ഇവിടെ കാണാം.

നമിത

നമിത

ഉത്തരേന്ത്യയില്‍ നിന്നും വന്ന ഗ്ലാമര്‍ നടി നമിത കപൂറിന് തമിഴ് നാട്ടില്‍ ഒട്ടനവധി ആരാധകരുണ്ട്. ആരാധകര്‍ മാത്രമല്ല, തിരുനെല്‍വേലിയില്‍ നമിതയ്ക്കായി ആരാധകര്‍ ഒരു ക്ഷേത്രവും പണിതിട്ടുണ്ടത്രെ.

രജനീകാന്ത്

രജനീകാന്ത്

സ്വന്തമായി കെട്ടിടമില്ലെങ്കിലും തമിഴ് സിനിമാ ആരാധകര്‍ക്കിടയില്‍ ദൈവമാണ് രജനീകാന്ത്. ഓരോ സിനിമ ഇറങ്ങുമ്പോഴും രജനിയുടെ കൂറ്റന്‍ കട്ടൗ്ട്ടുകളില്‍ പാലഭിഷേകവും തേങ്ങയുടക്കലും ആരാധകരുടെ പതിവാണ്.

മായാവതി

മായാവതി

ബി എസ് പി നേതാവ് മായാവതിക്ക് വേണ്ടി ഒരു ക്ഷേത്രം പണിയാന്‍ 2010 ല്‍ പദ്ധതിയുണ്ടായിരുന്നു. ലഖ്‌നൊയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ നത്പുരയിലാണ് മായാക്ഷേത്രം ഉയരുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സച്ചിന്‍

സച്ചിന്‍

രാജ്യത്തെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയമാണ് സച്ചിന്‍ എന്ന മൂര്‍ത്തിയുടെ ശ്രീകോവില്‍. ക്രിക്കറ്റ് ഞങ്ങളുടെ മതമാണ് സച്ചിന്‍ ദൈവവും എന്നെഴുതിയ ആയിരക്കണക്കിന് പോസ്റ്ററുകള്‍ തന്നെ രാജ്യത്തിന് സച്ചിനോടുള്ള സ്‌ന്‌ഹേത്തിനും ആരാധനയ്ക്കും സാക്ഷ്യം.

സോണിയ ക്ഷേത്രം

സോണിയ ക്ഷേത്രം

ആന്ധ്രയിലെ കരിംനഗറിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ആരാധകര്‍ ക്ഷേത്രം പണിതത്. ആരതിയും തേങ്ങ ഉടക്കലും ഫഌക്‌സ് ബോര്‍ഡില്‍ പ്രതിഷ്ഠയും എല്ലാമുണ്ടായിരുന്നു സെക്കുലര്‍ പാര്‍ട്ടിക്കാരുടെ ഈ ക്ഷേത്രത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+