മദ്രസകള്‍ താവളമാക്കിയോ തീവ്രവാദ പരിശീലനം ?
രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നതില്‍ നിയമപരമല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന മദ്രസകള്‍ക്ക് പങ്കുണ്ടെന്നത് ഏറെനാള്‍ മുമ്പ് തന്നെ പല റിപ്പോര്‍ട്ടുകളിലൂടെ അറിഞ്ഞതാണ്. എല്ലാ മദ്രസകളും തീവ്രവാദത്തെ പരിപോഷിപ്പിയ്ക്കുന്നവയല്ല. എന്നിരുന്നാല്‍ പോലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന മദ്രസകളില്‍ തീവ്രവാദ പരിശീലനം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. രാജ്യത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന മദ്രസകള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.
ബര്‍ദ്വാന്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളില്‍ പലര്‍ക്കും മദ്രസകളെന്ന പേരില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങളില്‍ വച്ചാണ് പരിശീലനം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

സര്‍ക്കാരിന്റെ അനുമതിയോ സാമ്പത്തിക സഹായമോ ഇല്ലാതെ പ്രവര്‍ത്തിയ്ക്കുന്നവയാണ് ഇത്തരത്തില്‍ തീവ്രവാദ പരിശീലനത്തിന് താവളമാക്കുന്ന മതപഠന ശാലകള്‍. പേരില്‍ മാത്രമാകും മതപഠനം ഉണ്ടാവുക. ഇവയ്ക്ക് വിദേശ പണമാണ് ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് ഒഴുകുന്നത്.
തീവ്രവാദത്തിന് വേണ്ടി മതത്തെ കരുവാക്കുന്നവര്‍ സത്യസന്ധമായി പ്രവര്‍ത്തിയ്ക്കുന്ന മതപഠനകേന്ദ്രങ്ങള്‍ക്ക് വരുത്തുന്ന അപമാനവും ചില്ലറയല്ല. ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെപ്പറ്റി വളരെ വ്യക്തമായി പ്രതിപാദിയ്ക്കുന്നത്.
വിദേശ പണമൊഴുകുന്ന മദ്രസകള്‍
റാഡിക്കലൈസേഷന്‍ മദ്രസകളില്‍ നടക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ പറയുന്നു. എന്ത് വില കൊടുത്തും ഇത്തരം നിക്കങ്ങളെ ചെറുക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പല മദ്രസകളും നിരീക്ഷണത്തിലാണ്. ഇത്തരം മദ്രസകള്‍ക്കാവട്ടെ വിദേശത്ത് നിന്ന് മികച്ച സാമ്പത്തിക സഹായവും ലഭിയ്ക്കുന്നുണ്ട്.
അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന മദ്രസകള്‍ പൂട്ടുന്നു?
അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന മദ്രസകള്‍ കണ്ടെത്തുകയും ഇവിടെ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കണ്ടെത്തിയാല്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്യുമെന്ന നിലപാടിലാണ് കേന്ദ്രം.കാരണം ഇത്തരം സ്ഥാപനങ്ങള്‍ തീവ്രവാദികള്‍ താവളമാക്കാനിടയുണ്ട്. ആധുനിക വിദ്യാഭ്യാസം ഉള്‍പ്പടെയുള്ളവ ഇവിടെ നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications