Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നടന്നതെന്തൊക്കെ?

മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമം വിട്ട് പുറത്ത് പോന്ന ഗെയ്ല്‍ ട്രെഡ്വലിന്റെ ആത്മകഥ പുറത്ത് വിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അമ്മ എന്ന് വിളിക്കപ്പെടുന്ന അമൃതാനന്ദമയി ക്രൂരയായ ഒരു സ്ത്രീയാണെന്നാണ് ഗായത്രി എന്ന പേര് സ്വീകരിച്ച ഗെയ്ല്‍ ട്രെഡ്വല്‍ തന്റെ പുസ്തകത്തില്‍ ആരോപിക്കുന്നത്.

20 വര്‍ഷത്തോളം അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഗെയ്‌ലിന് അറിയാത്ത രഹസ്യങ്ങള്‍ ഒന്നും മഠത്തില്‍ ഉണ്ടാകില്ലെന്നുറപ്പ്. മഠത്തിന്റേയും അമൃതാനന്ദമയിയുടേയും ആസ്തിയും സ്വിസ് ബാങ്ക് അക്കൗണ്ടും എല്ലാം ഗെയ്‌ലിന്റെ പുസ്തകത്തില്‍ വിശദമായി പരാമര്‍ശിക്കുന്നു.

ആശ്രമത്തില്‍ അതി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ നടന്നതായും താന്‍ തന്നെ നിരവധി തവണ ബലാത്സംഗം ചെയ്യപ്പെട്ടതായും ഗെയ്ല്‍ പറയുന്നുണ്ട്. എന്തൊക്കെയാണ് അമൃതാനന്ദമയി ദേവിയുടെ ആശ്രമത്തില്‍ നടന്നതായി ഗെയ്ല്‍ പറയുന്നത്....

ഗെയ്‌ലിന്റെ ആത്മകഥ

ഗെയ്‌ലിന്റെ ആത്മകഥ

ഗായത്രി എന്ന പേര് സ്വീകരിച്ച ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ 'ഹോളി ഹെല്‍: എമെമ്മയര്‍ ഓഫ് ഫേയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യുവര്‍ മാഡ്‌നസ്' എന്ന പുസ്തകത്തിലാണ് അമൃതാനന്ദമയിയേയും മഠത്തേയും പറ്റി ഗുരുതര ആരോപണങ്ങള്‍ ഉള്ളത്.

 20 വര്‍ഷത്തെ ആശ്രമ ജീവിതം

20 വര്‍ഷത്തെ ആശ്രമ ജീവിതം

1978 ല്‍ തന്റെ 21-ാം വയസ്സിലാണ് ഗെയ്ല്‍ അമൃതാനന്ദമയിക്കൊപ്പം കൂടുന്നത്. പിന്നീട് അമ്മയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം 1999 ല്‍ മഠം വിട്ടു. ഓസ്ട്രേലിയന്‍ സ്വദേശിനിയാണ് ഗെയ്ല്‍

അക്രമകാരിയായ സ്ത്രീ

അക്രമകാരിയായ സ്ത്രീ

ലോകം മുഴുവന്‍ സ്‌നേഹത്തിന്റെ പ്രകാശം പരത്തുന്ന അമൃതാനന്ദമയി ദേവിയെ 'അക്രമകാരിയായ സ്ത്രീ' എന്നാണ് ഗെയ്ല്‍ തന്റെ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്.

ബലാത്സംഗങ്ങള്‍, പീഡനങ്ങള്‍

ബലാത്സംഗങ്ങള്‍, പീഡനങ്ങള്‍

മഠത്തില്‍ ബലാത്സംഗങ്ങളും പീഡനങ്ങളും പതിവാണെന്ന് ഗെയല്‍ ആരോപിക്കുന്നു. താന്‍ തന്നെ പലവട്ടം ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഗെയ്ല്‍ പറയുന്നു.

അമ്മയുടെ പ്രിയ ശിഷ്യന്‍

അമ്മയുടെ പ്രിയ ശിഷ്യന്‍

അമൃതാനന്ദമയിയുടെ ഏറ്റവും അടുത്ത ശിഷ്യനാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പുസ്തകത്തില്‍ ഗെയ്ല്‍ ആരോപിക്കുന്നു.

എല്ലാം അമ്മയുടെ അറിവോടെ

എല്ലാം അമ്മയുടെ അറിവോടെ

താന്‍ ബലാത്സംഗം ചെയ്യപ്പെട്ടത് അമൃതാനന്ദമയിയുടെ അറിവോടെയാണെന്നും ഗെയ്ല്‍ പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.

സ്വിസ് ബാങ്ക് അക്കൗണ്ട്

സ്വിസ് ബാങ്ക് അക്കൗണ്ട്

നൂറ് മില്യണ്‍ ഡോളറോളം അമൃതാനന്ദമയി ദേവി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മറ്റൊരു ആരോപണം.

പണം പോകുന്നത് ആരിലേക്ക്

പണം പോകുന്നത് ആരിലേക്ക്

അമ്മയുടെ അടുത്ത ബന്ധുക്കളും അനുയായികളും ആണ് സംഭാവനയായി കിട്ടുന്ന പണത്തിന്റെ നല്ലൊരു പങ്കും കൊണ്ടുപോകുന്നതെന്ന് ഗെയ്ല്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+