മമ്മൂട്ടി പറഞ്ഞപ്പോള്‍ മരം നട്ടതാരൊക്കെ...
ലോകം മുഴുവന്‍ ഐസ് ബക്കറ്റ് തരംഗത്തിന്റെ ഓളത്തിലായിരുന്നു. അപ്പോഴാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നമുക്ക് വളരെ അത്യാവശ്യമായ ഒരു കാര്യം ചലഞ്ച് ആയി മുന്നോട്ട് വക്കുന്നത്. അതെ... ഓരോ ദിവസവും ആയിരക്കണക്കിന് മരങ്ങള്‍ക്ക് കോടാലി വീഴുന്ന നമ്മുടെ കൊച്ചുകേരളത്തിന് ആവശ്യമായ ഒരു ചലഞ്ച്... മൈ ട്രീ ചലഞ്ച്...
കേരളത്തിന്റെ മാത്രം ആവശ്യമല്ല ഇത്. ലോകമെമ്പാടും വനനശീകരണം അനിയന്ത്രിതമായി തുടരുകയാണ്. ഒരാള്‍ ഒരു ചെടി നട്ടുവളര്‍ത്തിയാല്‍ ഒരുപക്ഷേ നമ്മുടെ വരും തലമുറക്ക് ശുദ്ധവായു ശ്വസിച്ച് ജീവിക്കാം.
സൂപ്പര്‍ താരങ്ങളായ ഷാറൂഖ് ഖാന്‍, സൂര്യ, വിജയ് എന്നിവരെയായിരുന്നു മമ്മൂട്ടി ചലഞ്ച് ചെയ്തത്. അതില്‍ പക്ഷേ സൂര്യ മാത്രമാണ് ആ ചലഞ്ച് ഏറ്റെടുത്ത് ചെടി നട്ടത്. എങ്കിലും ആയിരക്കണക്കിന് ആളുകളാണ് മമ്മൂട്ടി തുടക്കമിട്ട ആ ചലഞ്ച് ഏറ്റെടുത്തത്.

സൂര്യ
മമ്മൂട്ടി ആദ്യം ചലഞ്ച് ചെയ്തവരില്‍ ഒരാളാണ് തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യ. മമ്മൂട്ടിയുടെ ചലഞ്ച് ഏറ്റെടുത്ത് സൂര്യ ചെടി നട്ടു.

ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി മൈ ട്രീ ചലഞ്ച് പ്രകാരം ചെടിയൊന്നും നട്ടിട്ടില്ല ഇതുവരെ. എന്നാല്‍ മമ്മൂട്ടിയുടെ ചലഞ്ച് ഏറ്റെടുക്കുമെന്ന് അദ്ദേഹം തന്നെ മമ്മൂട്ടിക്ക് വാക്കുകൊടുത്തിട്ടുണ്ട്.

ആഷിക് അബു- റിമ കല്ലിങ്കല്‍
താര ദമ്പതികളായ ആഷിക് അബുവും റിമ കല്ലിങ്കലുംേ മൈ ട്രീ ചലഞ്ച് ഏറ്റെടുത്തവരാണ്. ഇതിന്റെ വീഡിയോ ഇവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേദില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു.

സനുഷ
ബാലതാരമായെത്തി നായികയായ സനുഷയും മൈ ട്രീ ചലഞ്ച് ഏറ്റെടുത്തു. ദുല്‍ഖര്‍ സല്‍മാന്‍, പരണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം എന്നിവരെയാണ് സനുഷ ചലഞ്ച് ചെയ്തത്.

രഞ്ജിത് ശങ്കര്‍
സംവിധായകന്‍ രഞ്ജിത്ത് ശഹ്കരും മൈ ട്രീ ചലഞ്ച് ഏറ്റെടുത്ത ആളാണ്. പൃഥ്വിരാജിനേയും ജയസൂര്യയേും മമ്ത മോഹന്‍ദാസിനേയും ആണ് രഞ്ജിത് ചലഞ്ച് ചെയ്തത്.

ജൂഡ് ആന്റണി ജോസഫ്
ഓം ശാന്തി ഓശാന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ജൂഡ് ആന്റണി ജോസഫിന്റെ ചലഞ്ച് ആയിരിക്കും ഏറ്റവും വിജയകരമായി ചലഞ്ച് ചെയ്ത ആളുകളില്‍ ഒരാള്‍. വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, അല്‍ഫോന്‍സ് പുത്രന്‍, തുടങ്ങിയവരെയാണ് ജൂഡ് ചലഞ്ച് ചെയ്തത്.

നിവിന്‍ പോളി
ജൂഡ് ആന്റണിയുടെ ചലഞ്ച് നിവിന്‍ പോളി ഏറ്റെടുത്തു. നിവന്‍ ചലഞ്ച് ചെയ്തത് ദിലീപിനേയും ദുല്‍ഖര്‍ സല്‍മാനേയും എബ്രിഡ് ഷൈനിനേയും ആണ് നിവന്‍ വെല്ലുവിളിച്ചിട്ടുള്ളത്.

വിനീത് ശ്രീനിവാസന്‍
'ഓര്‍മയുണ്ടോ ഈ മുഖം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിനാത് ശ്രീനിവാസന്‍ ചെടി നട്ടത്.

അജു വര്‍ഗ്ഗീസ്
ജൂഡ് ആന്റണിയുടെ വെല്ലുവിളിയേറ്റെടുത്ത അജുവും ചെടി നട്ടു. അതും വിനീത് ശ്രീനിവാസനൊപ്പം സെറ്റില്‍ വച്ച് തന്നെ. ആസിഫ് അലി, രജത് നേമോന്‍ തുടങ്ങിയവരെ വെല്ലുവിളിക്കുകയും ചെയ്തു.

അല്‍ഫോന്‍സ് പുത്രന്‍
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ചെടി നടത്തത് 'പ്രേമം' സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. നിവന്‍ പോളിയും ഉണ്ടായിരുന്നു കൂടെ.












Click it and Unblock the Notifications