Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്‍മുടിയിലെ കോടമഞ്ഞ്

കാലം തെറ്റിയ കാലമാണ്, കന്നിമാസത്തിലെ വെറിയില്‍ കടല്‍ പോലും വറ്റുമെന്നാണ് ചൊല്ല്. എന്നാല്‍ ഈ വര്‍ഷം കാര്യങ്ങളാകെ തെറ്റി. കന്നി മാസത്തിലും മഴയാണ്. ഇടവപാതി കര്‍ക്കിടകവും ചിങ്ങവും കഴിഞ്ഞ് കന്നിവരെ നീളുന്നു.

കേരളത്തിലെങ്ങും ഈ കന്നിയിലും മഴതന്നെ. താഴ്വാരങ്ങളില്‍ മഴയാണെങ്കില്‍ മലമുകളിലെന്താണെന്ന് അറിയാനൊരു മോഹം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള 3500 ലേറെ അടി ഉയത്തിലെ പൊന്‍മുടിയിലെ അവസ്ഥയും വ്യത്യസ്ഥമല്ല.

സാധാരണ കോട മഞ്ഞും കോച്ചുന്ന തണുപ്പും ഇവിടെ തുടങ്ങുന്നത് ഒക്ടോബര്‍ മാസത്തില്‍ മാത്രമാണ്. എന്നാല്‍ ഈ വര്‍ഷം പതിവ് തെറ്റിച്ചു. ഓഗസ്റ്റില്‍ തന്നെ മഞ്ഞ് തുടങ്ങി. ഇത് ഈ പ്രദേശത്തെ കൃഷിയേയും ബാധിച്ചിട്ടുണ്ട്.

അല്‍പം പൊന്‍മുടിക്കാഴ്ചകള്‍ കാണാം.

ഇടവപ്പാതിയുടെ പച്ചപ്പ്

ഇടവപ്പാതിയുടെ പച്ചപ്പ്

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പൊന്‍മുടിയുടെ താഴ്വാരങ്ങളാകെ പച്ചപ്പിലാണ്

കന്നിമാസത്തിലും മഴ

കന്നിമാസത്തിലും മഴ

കന്നിമാസത്തിലും മഴയും മഴക്കോളുമാണ് കേരളത്തിലെങ്ങും. പൊന്‍മുടിയും അതില്‍ നിന്ന് വ്യത്യസ്ഥമല്ല

കറുത്തിരുണ്ട മാനം കന്നിമാസത്തില്‍ അപൂര്‍വം

കറുത്തിരുണ്ട മാനം കന്നിമാസത്തില്‍ അപൂര്‍വം

സാധാരണ കന്നിമാസത്തില്‍ അപൂര്‍വമായി മാത്രം ചാറ്റല്‍ മഴയാണ് ഉണ്ടാവാറ്. എന്നാല്‍ ഇക്കുറി കാര്യം ഇരുണ്ട മാനവും മുറിയാത്ത മഴയും പതിവായി. പൊന്‍മുടിയിലെ ആകാശ കാഴ്ച.

അവഗണിയ്ക്കപ്പെട്ട തേയില തോട്ടങ്ങള്‍

അവഗണിയ്ക്കപ്പെട്ട തേയില തോട്ടങ്ങള്‍

പൊന്‍മുടിയെലെ തേയില തോട്ടങ്ങള്‍ ഇപ്പോള്‍ കാര്യമായി ആരും ശ്രദ്ധിയ്ക്കുന്നില്ല. ലാഭം ഇല്ലെന്നതാണ് ഇതിന് കാരണം.

പെട്ടെന്ന് തെളിഞ്ഞു

പെട്ടെന്ന് തെളിഞ്ഞു

മഴകാത്ത് നിന്നവരെ വിഡ്ഢികളാക്കി ആകാശം അതാ നരച്ച് വെളുത്തിരിക്കുന്നു.

കന്നി മഴയിലെ ബൈക്ക് യാത്രയ്ക്കിടയില്‍

കന്നി മഴയിലെ ബൈക്ക് യാത്രയ്ക്കിടയില്‍


മഴപ്രതീക്ഷയില്‍ ഒരു ഇടവേള. ഒറ്റമരച്ചോട്ടില്‍ നിന്ന് ഒരു ദൂരക്കാഴ്ച.

കന്നി മാസത്തില്‍ കോടയില്‍ മുങ്ങിയ പൊന്‍മുടി

കന്നി മാസത്തില്‍ കോടയില്‍ മുങ്ങിയ പൊന്‍മുടി

മഴക്കാറും കോടമഞ്ഞും. പൊന്‍മുടിയുടെ അഗാധ സൗന്ദര്യം. മുണ്ടും കുപ്പായവും അണിഞ്ഞ സുന്ദരിയെപ്പോലെ പ്രകൃതി. ഇടക്ക് തെളിയുന്ന അണിവയര്‍ പോലൊരു വെളുപ്പ്.

കാഴ്ചമറക്കുന്ന കോട

കാഴ്ചമറക്കുന്ന കോട

അങ്ങ് ദൂരെ മലനിരകളുണ്ട്. സമയം നാല് മണി കഴിഞ്ഞതേയുള്ളൂ. ഒന്നും കാണാന്‍ വയ്യ.

 ലൈറ്റില്ലാതെ പറ്റില്ല

ലൈറ്റില്ലാതെ പറ്റില്ല

കോടയിറങ്ങിയാല്‍ പിന്നെ ഹെഡ് ലൈറ്റ് ഇടാതെ യാത്ര പറ്റില്ല. റോഡിനെ വിഭജിക്കുന്ന വെള്ള വരകള്‍ മാത്രമാണ് വഴി കാണിച്ചു തരിക. മലമുകളിലെ ഉദ്വോഗസ്ഥര്‍ യാത്രക്കാരെ നേരത്തെ തന്നെ താഴേയ്ക്ക് പറഞ്ഞ് വിടും. പതിവായ അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.

മഞ്ഞിന്റെ മനോഹാരിത, അപകടത്തിന്റെ ഭീതിയും

മഞ്ഞിന്റെ മനോഹാരിത, അപകടത്തിന്റെ ഭീതിയും

കോടയിറങ്ങിക്കഴിഞ്ഞാല്‍ ഇങ്ങനെയാണ്. പത്ത് മീറ്റര്‍ അകലെയുള്ള കാഴ്ചകള്‍ പോലും മറയും. ഉദ്വോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിച്ച് പലരും വീണ്ടും തങ്ങുകയാണ്

കാണ്മതില്ലല്ലോ ഒന്നും

കാണ്മതില്ലല്ലോ ഒന്നും

ക്യാമറയുടെ ഫ്‌ലാഷ് ലൈറ്റിനൊക്കെ ഒരു പരിധിയുണ്ട്. തരിതരി പോലുള്ള കോടമഞ്ഞിനെ മറികടക്കാന്‍ സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ വേഗമുള്ള പ്രകാശത്തിന് പോലും കഴിയുന്നില്ല.

 മലമുകളിലെ പാറ

മലമുകളിലെ പാറ

പൊന്‍മുടിയിലെ ഏറ്റവും സുഖമുള്ള സ്ഥലം. പരന്ന് കിടക്കുന്ന പാറ. കയറിപ്പോകാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+