സാക്ഷിയുടെയും ധോണിയുടെയും പ്രണയകഥ ഇങ്ങനെ
സെലിബ്രേറ്റി താരദമ്പദികളില് മുന്‍നിരയിലാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിഗ് ധോണിയു സാക്ഷി ധോണിയും. ഒരു പ്രണയ സാഫല്യാണ് ഈ ബന്ധമെന്നത് അറിയാത്തവരായില്ല. എന്നാല്‍ എങ്ങനെയായിരുന്നു ഇതിന്റെ തുടക്കം. അധികമാരും അറിയാത്ത ആ പ്രണയകഥ വാലന്റെന്‍സ് ദിനത്തില്‍ പുറത്തു വന്നു.
ആ പ്രണയകഥ തുടങ്ങുന്നത് സ്കൂള്‍ വിദ്യാഭ്യാസ കാലത്തു നിന്നാണ്. ചിത്രങ്ങളിലൂടെ പ്രണയകഥയുിലേക്ക്

അപരിചിതരായി തുടക്കം
ഒരേ സ്കൂളിലാണ് സാക്ഷിയും ധോണിയും പഠിച്ചത്. എന്നാല്‍ ഇവര്‍ തമ്മില്‍ വലിയ പരിയമൊന്നും ഉണ്ടായിരുന്നുല്ല. ധോണിയുടെയും സാക്ഷിയുടെ അച്ഛന്മാര് റാഞ്ചിയില്‍ ഒരേ കമ്പനിയിലാണ് ജോലി ചെയ്തത്. അങ്ങനെയുള്ള പരിചയമായിരുന്നു ഇരുവര്‍ക്കും

അപരിചിതരായി പിരിഞ്ഞു
സാക്ഷിയുടെ അച്ഛന് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ സ്വദേശമായ ഡെറാഡൂണിലേക്ക് മടങ്ങി. അങ്ങനെ ഇരുവരും തമ്മില്‍ പ്രണയമൊന്നുമില്ലാതെ പിരിഞ്ഞു. ഹയര്‍ സെക്കന്‍ഡറി പഠനത്തിനുശേഷം സാക്ഷി ഹോട്ടല്‍മാനേജ്മെന്റ് കോഴ്സ് ചെയ്യാനായി കൊല്‍ക്കത്തിയിലേക്കും പോയി. പിന്ന ബന്ധങ്ങളൊന്നുമില്ല

അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടി
വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായാണ് ഇരുവരും വീണ്ടും കാണുന്നത്. 2007 ഡിസംബറില്‍ ഒരു ക്രിക്കറ്റ് മല്‍സരത്തിനായി കൊല്‍ക്കത്തയിലെത്തിയ ധോണി താമസിച്ചത് താജ് ബംഗാള്‍ ഹോട്ടലിലായിരുന്നു. അതേ സമയം മാനേജ്മെന്റ് ട്രെയിനിയായി സാക്ഷി താജ് ബംഗാളിലുണ്ടായിരുന്നു.

നടുവിലെ ഹംസം
ഹോട്ടല്‍മാനേജ്മെന്റില്‍ ബിരുദപഠനത്തിനുശേഷം സാക്ഷിയുടെ ഇന്റേണ്‍ഷിപ്പ് അവസാനിക്കുന്ന ദിവസമാണ് ഇരുവരും തമ്മില്‍ കാണുന്നത്. ധോണിയുടെ മാനേജര്‍ യുദ്ധജിത്ത് ദത്ത സാക്ഷിയുടെ കോളേജ്മേറ്റായിരുന്നു. അങ്ങനെ യുദ്ധജിത്താണ് ഇരുവരെയും തമ്മില്‍ പരിചയപ്പെടുത്തുന്നത്.

ധോണിയുടെ മനസ്സില്‍ അനുരാഗം മൊട്ടിട്ടു
അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ധോണിയുടെ മനസില്‍ അനുരാഗം മൊട്ടിട്ടു. എന്നാല്‍ പ്രണയം എങ്ങനെ പറയണം, പറഞ്ഞാല്‍ സാക്ഷി എന്ത് പറയും എന്നീ ആകുലതകള്‍ ധോണിയുടെ ഉറക്കംകെടുത്തി.

ഒടുവില്‍ ധോണി ഒരു നമ്പറിറക്കി
ഒടുവില്‍ യുദ്ധജിത്തിന്റെ കൈയില്‍നിന്ന് സാക്ഷിയുടെ മൊബൈല്‍ നമ്പര്‍ ധോണി വാങ്ങി. സാക്ഷിയുടെ നമ്പരിലേക്ക് കുറെ എസ്എംഎസുകള്‍ അയച്ചുകൊണ്ടേയിരുന്നു.

എസ് എം എസുകള്‍ക്ക് സാക്ഷിയുടെ പ്രതികരണം
ധോണി അയച്ചിരുന്ന എസ്എംഎസുകള്ക്കൊന്നും സാക്ഷി പ്രതികിച്ചിരുന്നില്ല. ധോണിയുടെ പേരിലുള്ള എസ്എംഎസുകള്‍ കണ്ടപ്പോള്‍ സാക്ഷി കരുതിയത് ആരോ തന്നെ പറ്റിക്കുകയാണെന്നായിരുന്നു.

സാക്ഷി അറിഞ്ഞു, പ്രണയം വിരിഞ്ഞു
ഒടുവില്‍ യുദ്ധജിത്തിനെ വിളിച്ചപ്പോഴാണ് തനിക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് ധോണിയാണെന്ന് സാക്ഷിയ്ക്ക് വിശ്വാസമായത്. അതിനുശേഷം മറുപടി അയയ്ക്കുകയും ഇരുവരും പ്രണയം പങ്കുവെയ്ക്കുകകുയും ചെയ്തു.

പ്രണയം തുടങ്ങിയത്
2008 മുതല്‍ ആ പ്രണയം ആരംഭിച്ചു. എന്നാല്‍ അധികമാരും അത് അറിഞ്ഞിരുന്നില്ല. മുംബൈയില്‍ നടന്ന ധോണിയുടെ പിറന്നാള്‍ ദിനാഘോഷത്തില്‍ സാക്ഷി പങ്കെടുത്തെങ്കിലും ഇരുവരും തമ്മില്‍ പ്രണയമാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു

പ്രണയം പുറം ലോകം അറിയുന്നത്
സാക്ഷിയും ധോണിയും പ്രണയത്തിലാണെന്ന കഥ പ്രചരിപ്പിക്കാന്‍ ഗോസിപ്പു വീരന്മാര്ക്ക് പോലും കഴിഞ്ഞിരുന്നില്ല. എന്തെന്നാല്‍ ആ പ്രണയം സാക്ഷിയും ധോണിയും പുറത്തുപറയുന്നതുവരെ ആരും അറിഞ്ഞിരുന്നില്ല. കേട്ടവര്‍ക്കെല്ലാം അമ്പരപ്പായിരുന്നു.

ബിപാഷ ബസുവിന്റെ റോള്‍
വിവാഹ നിശ്ചയത്തിന് രണ്ട് ദിവസം മുമ്പ് ധോണിയുടെ അടുത്ത സുഹൃത്തും ബോളിവുഡ് താരവുമായി ബിപാഷ ബാസുവാണ് ട്വിറ്ററിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രണയം ലോകത്തെ അറിയിച്ചത്.

ഒടുവില്‍ വിവാഹം
രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ 2010 ജൂലൈ നാലിന് ഇരുവരും വിവാഹിതരായി.

വിവാഹവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍
സാക്ഷിയെ വിവാഹം കഴിക്കാന്‍ ധോണി മതം മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആയിഷാ ബി സിംഗ് റാവത്ത് എന്നാണത്രെ വിവാഹ സമയത്ത് സാക്ഷി ധോണി പേര് സ്വീകരിച്ചിരുന്നത്

സാക്ഷി ധോണിയുടെ രണ്ടാം ഭാര്യയെന്ന വാര്‍ത്ത
എം എസ് ധോണിയുടെ രണ്ടാമത്തെ ഭാര്യയാണ് സാക്ഷി ധോണിയെന്നാണ് വ്യാജവാര്‍ത്തകള്‍ പറയുന്നത്. ദീപിക പി എന്നാണത്രെ എം എസ് ധോണിയുടെ ആദ്യ ഭാര്യയുടെ പേര്
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications