ഞെട്ടണ്ട; മുസ്ലിം മതപണ്ഡിതരില്‍ 8 പേര്‍ ലോകമറിയുന്ന സ്വവര്‍ഗരതിക്കാര്‍
ഫ്‌ലോറിഡയില്‍ സ്വവര്‍ഗരതിക്കാര്‍ ഒത്തുകൂടിയ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. തോക്കുമായെത്തിയ അക്രമിയുടെ നായാട്ടില്‍ ജീവന്‍ നഷ്ടപ്പെട്ടത് അമ്പതിലേറെപ്പേര്‍ക്ക്. ഒമര്‍ മതീന് സ്വവവര്‍ഗരതിയോടുള്ള വിരോധമാണത്രെ കൊലപാതകത്തിന് കാരണം. ഇസ്ലാം സ്വവര്‍ഗരതിക്കെതിരാണോ അല്ലയോ എന്ന ചര്‍ച്ചയ്ക്ക് കൂടി ഈ സംഭവം വഴിവെച്ചു.
മുസ്ലിം മതപണ്ഡിതരില്‍ എട്ട് പേര്‍ സ്വവര്‍ഗരതിക്കാരാണ് എന്ന് പരസ്യമായി സമ്മതിച്ചവരാണ് എന്ന് പറയുന്നത് ദായീ അബ്ദുള്ളയാണ്. ലോകമറിയുന്ന സ്വവര്‍ഗരതിക്കാരായ ഇമാമുമാരില്‍ ഒരാളാണ് 62 കാരനായ അബ്ദുള്ള. ആഫ്രിക്കന്‍ അമേരിക്കക്കാരനായ അബ്ദുള്ള മുപ്പതാം വയസ്സിലാണ് മതം മാറി മുസ്ലിമായത്. വാഷിംഗ്ടണ്‍ ഡി സിയിലെ ഒരു എല്‍ ജി ബി ടി സൗഹൃദ മോസ്‌കിലാണ് നിയമ ബിരുദധാരിയായ അബ്ദുള്ള പ്രവര്‍ത്തിക്കുന്നത്.

ഒര്‍ലന്‍ഡോ സംഭവത്തില്‍ തനിക്ക് നടുക്കം തോന്നുന്നു എന്നാണ് അബ്ദുള്ള അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത്. ഖുറാനിലല്ല പ്രശ്‌നമുള്ളത് അത് വ്യാഖാനിക്കുന്ന ആളുകളിലാണ്. ആണുങ്ങള്‍ പരസ്പരം ചുംബിക്കുന്നതില്‍ ഒമര്‍ മതീന് എതിര്‍പ്പുണ്ടെന്നാണ് പിതാവ് പറയുന്നത്. അതിലെന്താണ് തെറ്റ്. ഞാന്‍ ആണുങ്ങളെ ചുംബിക്കാറുണ്ട്. മുസ്ലിം രാജ്യങ്ങളില്‍ ആണുങ്ങള്‍ പരസ്പരം ചുംബിക്കാറില്ലേ.
ലോകത്ത് സ്വവര്‍ഗരതിക്കാരായ 12 ഇമാമുമാരുണ്ട്. ഇതില്‍ 8 പേര്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. പരസ്യമായി സ്വവര്‍ഗരതിക്കാരനാണ് എന്ന് സമ്മതിച്ച് ഇമാമായി തുടരുക എന്നത് പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ നിങ്ങളെവിടെയാണ് ജിവിക്കുന്നത് എന്ന കാര്യം പ്രധാനപ്പെട്ടതാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇത് ബുദ്ധിമുട്ടാകും. നിയമങ്ങള്‍ കൊണ്ടുള്ള പ്രശ്‌നമല്ല അത് സംസ്‌കാരത്തിന്റെ വ്യത്യാസമാണ്.
അടുത്ത പേജില്‍: ഇസ്ലാമില്‍ സ്വവര്‍ഗരതി അനുവദനീയമോ? തീര്‍ച്ചയായും അതെ!












Click it and Unblock the Notifications