Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബാ ബ്ലാക്ക് ഷീപ്പ്: ആള്‍ദൈവങ്ങളിലെ തട്ടിപ്പ് വീരന്മാര്‍

ആശാറാം ബാപ്പു, നിത്യാനന്ദ, സന്തോഷ് മാധവന്‍ ... ആള്‍ദൈവങ്ങള്‍ക്കിടയിലെ തട്ടിപ്പുകാര്‍ക്ക് കയ്യും കണക്കുമില്ല. കൊള്ളയുണ്ട്, ബലാത്സംഗമുണ്ട്, അശ്ലീല സി ഡി നിര്‍മാണമുണ്ട്, എന്തിന് കൊലപാതകം വരെയുണ്ട് കുപ്രസിദ്ധരായ ഈ ആള്‍ദൈവങ്ങളുടെ അക്കൗണ്ടില്‍. എന്നിട്ടും ഇവര്‍ക്കൊന്നും ആരാധകരുടെ കുറവില്ല എന്നതാണ് ഏറെ അതിശയം.

അനുയായികളെ ഉപയോഗിച്ച് പോലീസിനെ തടഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഹരിയാനയിലെ ആള്‍ദൈവം ബാബ രാംപാലാണ് ഈ പട്ടികയിലെ ഒടുവിലത്തെ ആള്‍. സ്വന്തമായി സമാന്തര പോലീസ് സേന ഉണ്ടാക്കി നടക്കുകയായിരുന്നു രാംപാല്‍. കൊലപാതകക്കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് വാറന്റാണ് ആള്‍ദൈവം മൈന്‍ഡ് ചെയ്യാതെ വിട്ടത്.

ബാബ രാംപാല്‍

ബാബ രാംപാല്‍

എഞ്ചിനീയറിംഗ് ആയിരുന്നു പൂര്‍വ്വാശ്രമത്തില്‍ ബാബ രാംദേവിന്റെ തൊഴില്‍. 1999 ലാണ് രാംപാല്‍ ആള്‍ദൈവമാകുന്നത്. ഭക്തകവി കബീറിന്റെ അവതാരമാണ് എന്നാണ് അവകാശവാദം. 2006 ലെ ഒരു കൊലക്കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയമാധ്യമങ്ങളില്‍ ഇപ്പോള്‍ ബാബ രാംപാലാണ് താരം.

ആശാറാം ബാപ്പു

ആശാറാം ബാപ്പു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അകത്താണ് ആള്‍ദൈവമായ ആശാറാം ബാപ്പു. പീഡനം മാത്രമല്ല, ഭൂമി ഇടപാട് തട്ടിപ്പ് കേസുകളും ബാപ്പുവിന്റെ പേരിലുണ്ട്. 425 ആശ്രമങ്ങളും 50 ഗുരുകുലങ്ങളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്.

സ്വാമി നിത്യാനന്ദ

സ്വാമി നിത്യാനന്ദ

പ്രമുഖ നടിക്കൊപ്പം കിടപ്പറ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സ്വാമി നിത്യാനന്ദ വിവാദനായകനായത്. നാല് വര്‍ഷം തന്നെ പീഡിപ്പിച്ചു എന്ന ആരോപണവുമായി പിന്നീട് ഇന്തോ അമേരിക്കന്‍ വംശജയും രംഗത്തെത്തി. 27 ഭാഷകളിലായി 300 പുസ്തകങങ്ങളുടെ കര്‍ത്താവാണത്രെ ഇദ്ദേഹം.

സന്തോഷ് മാധവന്‍

സന്തോഷ് മാധവന്‍

2004 മുതല്‍ ഇന്റര്‍പോള്‍ അന്വേഷിച്ച് കൊണ്ടിരുന്ന സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യയാണ് കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ ആള്‍ദൈവങ്ങളില്‍ ഒരാള്‍. പീഡനവും നീലച്ചിത്ര നിര്‍മാണവുമൊക്കെ അമൃത ചൈതന്യയുടെ ഹോബികളില്‍പെടും. 2008 ല്‍ അറസ്റ്റിലായ ഇയാളെ 16 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി.

ചന്ദ്രസ്വാമി

ചന്ദ്രസ്വാമി

ആളുകളെ പറ്റിച്ച് പണം തട്ടലാണ് ചന്ദ്രസ്വാമിയുടെ വിനോദം. ലണ്ടനിലെ ഒരു ബിസിനസുകാരനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കലാക്കിയെന്ന് ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. നേമി ചന്ദ്ര ജയിന്‍ എന്നാണ് പൂര്‍വ്വാശ്രമത്തിലെ പേര്.

സ്വാമി സദാചാരി

സ്വാമി സദാചാരി

പേരില്‍ മാത്രമേയുള്ളൂ സ്വാമിക്ക് സദാചാരം. വേശ്യാലയം നടത്തിയതിന് പോലീസ് പിടിയിലായ സ്വാമിയാണ് ഈ സദാചാരി.

സ്വാമി പ്രേമാനന്ദ

സ്വാമി പ്രേമാനന്ദ

13 പേരെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാള്‍. ഒരാളെ കൊന്നിട്ടുമുണ്ട്. 15 രാജ്യങ്ങളിലാണ് സ്വാമി പ്രേമാനന്ദയുടെ പ്രവര്‍ത്തനങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+