അഞ്ച് കോടിയുടെ കടം ബാക്കി, കുറേ പൂച്ചകളും
തിരുവനന്തപുരം: അഞ്ച് കോടിയോളം രൂപയുടെ വന്‍ കടം. അതില്‍ കൊള്ളപ്പലിശക്കാരുടെ കയ്യില്‍ നിന്നും വായ്പയെടുത്ത തുക ഒരു വശത്ത് . ബന്ധുക്കളില്‍ നിന്ന് വാങ്ങിയ പണം മറ്റൊരിടത്ത്. പലരില്‍ നിന്നായി കടം വാങ്ങി പണയംവച്ച സ്വര്‍ണം വേറൊരു വശത്ത്...
തിരുവനന്തപുരം പേരൂര്‍ക്കടയിലെ അഞ്ചംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ ഇവയെല്ലാം ആയിരുന്നു. വീടുവിറ്റും കടം തീര്‍ക്കാം എന്ന പ്രതീക്ഷയും നശിച്ചതോടെയായിരുന്നു ആത്മഹത്യ. അവസാന ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള പണം പോലും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ലത്രെ.
കടം പോലെ തന്നെയായിരുന്നു ഇവരുടെ വീട്ടിലെ പൂച്ചകള്‍. അവ പെരുകിക്കൊണ്ടേയിരുന്നു. ഒടുക്കം പതിനഞ്ചോളം പൂച്ചകളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവക്ക് ഭക്ഷണം കൊടുക്കാനില്ലാതെ അവാസന ദിവസം അടുത്ത വീട്ടില്‍ നിന്ന് മനോഹരന്‍ ആശാരി ചോറ് കടം വാങ്ങി. പൂച്ചകള്‍ക്ക് അവസാനത്തെ ഭക്ഷണവും നല്‍കിയതിന് ശേഷമായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ.

മനോഹരന്‍ ആശാരിയും കുടുംബവും
മനോഹരന്‍ ആശാരിയുടെ കുടുംബം ഇതായിരുന്നു. ഭാര്യ മഹേശ്വര്യ അമ്മ. മക്കളായ ബിജുവും സജുവും. പിന്നെ മകന്‍ ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു.

ഇത് അന്ത്യയാത്ര
മനോഹരന്‍ ആശാരിയുടേയും കുടുംബാംഗങ്ങളുടേയും മൃതദേഹം വീട്ടുമുറ്റത്ത് പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍.

അണപൊട്ടിയ ദു;ഖം
പേരൂര്‍ക്കടയിലെ വീട്ടില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നപ്പോള്‍ തടിച്ചുകൂടിയ നാട്ടുകാര്‍.

ഇവര്‍ പ്രതികള്‍
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് ഒടുവില്‍ മനോഹരന്‍ ആശാരിയും കുടുംബവും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. ആ തീരുമാനമെടുപ്പിച്ച ബോംബ് കണ്ണനും കൂട്ടരും.












Click it and Unblock the Notifications