ഇങ്ങനെയൊക്കെയാണ് ഈ സോഷ്യല്‍ മീഡിയ

ഐശ്വര്യ പി
സാങ്കേതിക വിദ്യ അതിന്റെ പരമ്മോന്നതിയില്‍ എത്തി നില്‍ക്കുകയും അത്ര തന്നെ പ്രചാരണം നേടിയ നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊക്കെ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. ഞൊടിയിടയില്‍ ആശയ വിനിമയം നടക്കാവുന്ന തരത്തില്‍ നാം വളര്‍ന്നു. മൊബൈല്‍ ഫോണുകളില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സൗകര്യ ഉണ്ട്. എപ്പോഴെങ്കിിലും നമ്മള്‍ ഔട്ട് ഓഫ് കവറേജ് ഏരിയ ആയാല്‍ നമ്മള്‍ ഈ ലോകവുമായി ബന്ധമില്ലാത്തവരായി മാറി എന്നു വിളശ്വസിക്കുന്നവരാണ് ഇന്നത്തെ തലമുറ.

ഇന്ന് ഒരാളുടെ ഏറ്റവും വലിയ ആയുധമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു...തനിക്ക് താല്‍പര്യമുള്ള ഏത് വാര്‍ത്തയും ദൃശ്യവും ലോകത്തോട് പറയാന്‍ ഒരാളുടെയും അനുവാദമോ എഡിറ്റിംഗോ ആവശ്യമില്ല ഇവിടെ മാധ്യമങ്ങളുടെ പക്ഷം ചേരലില്ലാത്ത കൃത്യവും വസ്തുനിഷ്ഠവുമായ വാര്‍ത്തകളും ചിത്രങ്ങളും കൈമാറാന്‍ സോഷ്യല്‍ മീഡിയ തയ്യാറാവുന്നു എന്നതാണ് ഇന്നത്തെ തലമുറയുടെ പ്രത്യേകത. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയില്‍ ഉള്ള ഭൂരിഭാഗം പേരെയും നമുക്ക് ജേര്‍ണലിസ്റ്റുകളായും കാണാം.
സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നവ അവഗണിക്കാന്‍ സാധിക്കാത്ത വിധം പ്രസക്തവും ശക്തവുമായിത്തീരാറുണ്ട്. അതിനാല്‍ തന്നെ ചിലപ്പോഴെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇവ അവഗണിക്കാന്‍ സാധിക്കാറില്ല. ഒരു പൗരനില്‍ നിന്ന് മറ്റൊരു പൗരനിലേക്കോ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളിലേക്കോ ആണ് സോഷ്യല്‍ മീഡിയ ആശയ കൈമാറ്റം നടത്തുന്നത്. ഇവിടെ പക്ഷം ചേരലോ വെട്ടിമാറ്റലോ ഇല്ല അതുകൊണ്ടു തന്നെ വര്‍ത്തമാന കാലത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വേദിയായി മറാറുണ്ട്.

ഇന്ന് ഒരൊരുത്തരെയും വിലയിരുത്തുന്നതില്‍ സോഷ്യല്‍ മീഡിയ മുഖ്യ പങ്ക് വഹിക്കാറുണ്ട്. ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും മാത്രമല്ല, ഓരോരുത്തരും ആരുമായൊക്കെ എങ്ങനെയൊക്കെ ബന്ധപ്പെടുന്നുവെന്നതും വ്യക്തിത്വത്തിന്റെ പ്രതിഫലനമായാണ് സമൂഹം കാണുന്നത്. ഇന്ന് പല സ്ഥാപനങ്ങളും ഉദ്യോഗാര്‍ഥികളെ വിലയിരുത്തുന്നത് അവരുടെ ലിങ്ക്‌സ്ഇന്‍, ഫേസ്ബുക് പ്രൊഫൈലുകളും ഇടപെടലുകളും കൂടി ശ്രദ്ധിച്ചിട്ടാണ്. ചുരുക്കിപറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലെ ചർച്ചകളില്‍ പങ്കെടുക്കുന്നത് ഒരു പൊതു സദസില്‍ നിന്നുകൊണ്ട് വിളിച്ചുപറയുന്ന പോലെത്തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ പെരുമാറുമ്പോള്‍ നമുക്കെതിരെയുള്ള ആളിന്റെ പക്വതയില്ലായ്മ മനസിലാക്കണം, ഓരോ ലൈക്കും ഷെയറും എല്ലാവരും കാണുന്നുണ്ട് എന്ന കരുതല്‍ ഉണ്ടാവണം എന്നു സാരം.

ഇന്നത്തെ കാലത്ത് അത്യവശ്യമാണ് ഓണ്‍ലൈന്‍ ആക്ടിവിസം എന്നു പറയാതെ വയ്യ. സോഷ്യല്‍ മീഡിയയില്‍ പാലിക്കേണ്ട കുറച്ച് മര്യാദകള്‍ ഉണ്ട്. അവയില്‍ ഒന്നാം സ്ഥാനം നല്‍കേണ്ടത് അന്യരോടുള്ള ബഹുമാനമാണ് . ഒരു പക്ഷേ നിങ്ങള്‍ സംവദിക്കുന്ന വ്യക്തിയുമായി നിങ്ങള്‍ക്ക് യാതൊരു പരിചയവും ഉണ്ടാകണമെന്നില്ല എന്നിരുന്നാല്‍ കൂടി ആവ്യക്തിയോട് ബഹുമാനം കാണിക്കുക. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശമാകാം, അത് രൂക്ഷമാകാം പക്ഷേ അത് വിഷയത്തിലൊതുങ്ങിയാവണം, വ്യക്തിപരമായിക്കൂടാ ഒരിക്കലും. വസ്തുനിഷ്ഠതയും വിശ്വാസ്യതയും ചോരാതെ ശ്രദ്ധിക്കുക എന്നതാണ് മറ്റൊന്ന്. ചില സന്ദർഭങ്ങളില്‍ യുക്തിയോടെ ഉണ്ടാകുന്ന അഭിപ്രായങ്ങളേ മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയൂ. മറഞ്ഞിരിക്കുന്ന മുഖമില്ലാ വ്യക്തിത്വങ്ങളെക്കാള്‍ വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാവുക ശരിയായ പേരില്‍ തന്നെ ഇടപെടുന്നവര്‍ക്കാണ് എന്ന് മനസിലാക്കുക.മറ്റുള്ളവര്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളോ ചിത്രങ്ങളോ വീഡിയോഓഡിയോ ക്ലിപ്പുകളോ ഷെയര്‍ ചെയ്യുമ്പോഴും ഫോര്‍വേഡ് ചെയ്യുമ്പോഴുമെല്ലാം നന്നായി പരിശോധിച്ചിരിക്കണം. കാരണം അതിലൂടെ പുറത്തേക്കു പോകുന്നവയ്ക്ക് നമ്മുടെ ഐഡന്റിറ്റി കൂടെയാണ്.












Click it and Unblock the Notifications