'ഗോമൂത്രം കുടിച്ചാല്‍ സുഖപ്രസവം', മൊബൈലില്‍ ചാണകം തേച്ചാല്‍ നോ റേഡിയേഷന്'... അപ്പോള്‍ ഹാലേലുയയോ
സംഘപരിവാര്‍ സംഘടനകള്‍ക്ക് 'പശു' എന്ന് പറഞ്ഞാല്‍ ദൈവമാണ്. ഗോമാതാവാണ്. അതിന്റെ പേരില്‍ രാജ്യത്ത് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ഗോമൂത്രത്തില്‍ സ്വര്‍ണം ഉണ്ട് എന്ന് വരെ ചിലര്‍ കണ്ടെത്തിയിട്ടുണ്ട്! എന്നാല്‍ ഇപ്പോള്‍ ഒരു ആര്‍എസ്എസ് നേതാവ് പറയുന്നത് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വച്ച് പോകും.
പശുവിന്റെ ചാണകം മൊബൈല്‍ ഫോണില്‍ തേച്ചാല്‍ റേഡിയേഷനില്‍ നിന്ന് രക്ഷനേടാം എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. ആര്‍എസ്എസ് നേതാവായ ശങ്കര്‍ ലാലിന്റെ വകയാണ് ഈ കണ്ടെത്തല്‍. ചാണകം മാത്രമല്ല, ഗോമൂത്രത്തിന്റെ കാര്യത്തിലും ഇദ്ദേഹം വലിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഇതിന്റെ പേരില്‍ ആര്‍എസ്എസിനെ ട്രോളിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പക്ഷേ അപ്പോള്‍ തന്നെ മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. മദര്‍ തെരേസ എങ്ങനെയാ ഒരാളുടെ ക്യാന്‍സര്‍ മാറ്റിയത്?

ആരോഗ്യ രഹസ്യം
ഗോമൂത്രം കുടിയ്ക്കുന്നതാണ് തന്റെ ആരോഗ്യ രഹസ്യം എന്നാണ് ശങ്കര്‍ ലാല്‍ പറയുന്നത്. ഗോ മൂത്രത്തിന്റെ ഗുണം സ്ത്രീകള്‍ക്കാണ് കൂടുതല്‍.

സുഖപ്രസവത്തിന്
ഗര്‍ഭിണികള്‍ ഗോമൂത്രം കുടിച്ചാല്‍ സുഖപ്രസവം ആയിരിക്കും സംഭവിയ്ക്കുക എന്ന കണ്ടെത്തലും ആര്‍എസ്എസ് നേതാവിന്റെ വകയായിട്ടുണ്ട്.

സ്വദേശി മൂത്രം
വിദേശ ജനുസ്സിലുള്ള പശുക്കളുടെ മൂത്രം പക്ഷേ കുടിക്കാന്‍ പാടില്ലത്രെ. അത് വിഷമാണെന്നാണ് ആര്‍എസ്എസ് നേതാവ് പറയുന്നത്.

ചാണകം തേച്ചാല്‍
മൊബൈല്‍ ഫോണിന്റെ പുറത്ത് ചാണകം തേച്ചാല്‍ പിന്നെ ഫോണില്‍ നിന്നുള്ള റേഡിയേഷന്റെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. അദ്ദേഹവും ഗോസേന പ്രവര്‍ത്തകരും ഇങ്ങനെയാണ് ചെയ്യുന്നത്രെ.

ഇതാണ് കാരണം
ചാണകത്തിന് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള ശേഷിയുണ്ടത്രെ. അപ്പോള്‍ പിന്നെ മൊബൈല്‍ ഫോണില്‍ തേച്ചാല്‍ അതിന്റെ ഫലം കിട്ടില്ലേ എന്നാണ് ചോദ്യം.

എന്ത് പരിശോധന
മൊബൈല്‍ ഫോണ്‍ മനുഷ്യ ശരീരത്തിലെ ഊര്‍ജ്ജം വലിച്ചെടുക്കും. മൊബൈല്‍ ഫോണിന്റെ റേഡിയേഷന് തടഞ്ഞാല്‍ ഊര്‍ജ്ജ നഷ്ടം തടയാം. അതിന് ചാണകത്തിന് കഴിയും. ഇത് പരിശോധിച്ച് തെളിഞ്ഞതാണത്രെ.

സംഘിഫലിതം?
സംഘിഫലിതം എന്ന് പറഞ്ഞാണ് ഇതിനെ പലരും കളിയാക്കുന്നത്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കെട്ടുകഥകള്‍ വിശ്വസിക്കുന്നവര്‍ എല്ലാ വിഭാഗത്തിലും ഉണ്ട് എന്നതാണ് സത്യം.

പശു അമ്മയാണ്
പശു നമ്മുടെ അമ്മയാണ് എന്നാണ് ശങ്കര്‍ ലാല്‍ പറഞ്ഞത്. പശുവിന്റെ മൂത്രവും ചാണവും വലിയ ഗുണങ്ങളുണ്ടത്രെ. അപ്പോള്‍ ഇത് സാധാരണ ഗതിയില്‍ എല്ലാ അമ്മമാരുടെ കാര്യത്തിലും ശരിയാകുമോ എന്നും ചിലര്‍ പരിസഹിയ്ക്കുന്നുണ്ട്.

മദര്‍ തെരേസ
മദര്‍ തെരേസയെ വിശുദ്ധയാക്കുന്നതിനായി അവര്‍ ചെയ്ത അത്ഭുത പ്രവര്‍ത്തികള്‍ തെളിയിക്കേണ്ടതുണ്ടായിരുന്നില്ലേ. മദര്‍ തേരെസ ഒരാളുടെ ക്യാന്‍സര്‍ മാറ്റിയെന്നായിരുന്നു ഒരു അത്ഭുതപ്രവര്‍ത്തി. അതിനെ ലോകം മുഴുവന്‍ ഒരു പരിഹാസവും ഇല്ലാതെ എങ്ങനെ അംഗീകരിച്ചു എന്നും ചിന്തിക്കേണ്ടതുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications