ഒബാമയുടെ നൃത്തച്ചുവടുകള്‍ കണ്ടിട്ടുണ്ടോ? അതും മുത്തശ്ശിക്കൊപ്പം!! കൈയ്യടിച്ച് ലോകം, വീഡിയോ
നെയ്റോബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് ശരിയാണോ? മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നത് ഔചിത്യമാണോ തുടങ്ങി ഒട്ടേറെ ചര്‍ച്ചകളിലാണ് നാം. ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ പല ചൂടേറിയ ചര്‍ച്ചകളും നടക്കുന്നു.

എന്നാല്‍ ആഫ്രിക്കയില്‍ ചര്‍ച്ചയായത് ഒരു വീഡിയോ ആണ്. അധികം വൈകാതെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ വീഡിയോ വൈറലാകുകയും ചെയ്തു. സംഭവം മറ്റൊന്നുമല്ല, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നൃത്തമാണ്. അദ്ദേഹം കെനിയയിലെ തന്റെ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. മുത്തശ്ശിക്കൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
വര്‍ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കയിലെ സമര നായകന് നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം അടുത്തിടെയാണ് ലോകം ആഘോഷിച്ചത്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഓരു ചടങ്ങില്‍ മണ്ടേലയെ കുറിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ കെനിയില്‍ പോയതായിരുന്നു ഒബാമ. അപ്പോഴാണ് അദ്ദേഹം തന്റെ ബന്ധുക്കളെയും കണ്ടത്.
തന്റെ അര്‍ധ സഹോദരി ഡോ. ഓമ ഒബാമ തുടങ്ങിയ കായിക കേന്ദ്രവും ഒബാമ സന്ദര്‍ശിച്ചു. വേദിയില്‍ ഗാനം തുടങ്ങുമ്പോള്‍ സദസില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. ഗാനം തുടങ്ങി അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഓമ നൃത്തം തുടങ്ങി. താളം പിടിച്ചിരുന്ന ഒബാമ തൊട്ടുപിന്നാലെ എഴുന്നേറ്റ് നൃത്തം തുടങ്ങി. ശേഷം 96കാരിയായ മുത്തശ്ശി സാറയും ഒപ്പം ചേര്‍ന്നു. കുറച്ചുനേരം അവിടെ നടന്ന നൃത്തത്തിന്റെ വീഡിയോ ആണ് വൈറലായത്.
വീഡിയോ കണ്ട മിക്കയാളുകളും ഒബാമയെ വാനോളം പുകഴ്ത്തി. പ്രസിഡന്റായിരുന്ന വേളയില്‍ ഒബാമ നടപ്പാക്കിയ പദ്ധതികള്‍ പലരും അനുസ്മരിച്ചു. ഒബാമ പ്രസിഡന്റ് പദവി ഒഴിഞ്ഞത് അമേരിക്കക്കാര്‍ക്ക് നഷ്ടമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications