ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിയുടെ വോട്ട് ഇനി ആർക്ക്? പത്രികാസമർപ്പണത്തിൽ സംഭവിച്ച അശ്രദ്ധ സ്വാഭാവികമോ?
കണ്ണൂര്‍/തൃശൂര്‍: സംസ്ഥാനത്ത് എന്‍ഡിഎയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ ആണ് തള്ളപ്പെട്ടത്. അതില്‍ രണ്ടെണ്ണം ബിജെപി സ്ഥാനാര്‍ത്ഥികളുടേയും ഒന്ന് സഖ്യകക്ഷിയായ എഐഎഡിഎംകെയുടേയും ആണ്.
സാധാരണ ഗതിയില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഡമ്മി സ്ഥാനാര്‍ത്ഥികളും പട്ടിക സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അതും പരാജയപ്പെട്ടിരിക്കുകയാണ്. അത് എങ്ങനെയാണ് സംഭവിച്ചത്? ഈ മണ്ഡലങ്ങളിലെ എന്‍ഡിഎ വോട്ടുകള്‍ എങ്ങോട്ട് പോകും? കേരളം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയം തന്നെയാണ്.

മൂന്ന് മണ്ഡലങ്ങളില്‍
തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളപ്പെട്ടത്. അതില്‍ തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടേയും ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടേയും പത്രികകളാണ് തള്ളപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് തള്ളി?
കണ്ണൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാനുള്ള കാരണം. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രികയില്‍ സംസ്ഥാന അധ്യക്ഷന്റെ ഒപ്പും ഉണ്ടായിരുന്നില്ല. ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഫോം 26 പൂര്‍ണമായും പൂരിപ്പിച്ചിരുന്നില്ല.

തലശ്ശേരിയില്‍ ശക്തര്‍
കണ്ണൂര്‍ ജില്ലയില്‍ ബിജെപിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമാണ് തലശ്ശേരി. ഇത്തവണ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആണ് സ്ഥാനാര്‍ത്ഥി. സ്വാധീന മേഖലയില്‍ പോലും നാമനിര്‍ദ്ദേശ പത്രികയുടെ കാര്യത്തില്‍ എന്തുകൊണ്ട് ബിജെപി ഇത്രയും നിരുത്തവരവാദ പരമായ സമീപനം സ്വീകരിച്ചു എന്നതാണ് ചോദ്യം.

അബ്ദുള്ളക്കുട്ടി മത്സരിച്ച മണ്ഡലം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി ആയിരുന്നു. അത്തവണ ബിജെപി സ്ഥാനാര്‍ത്ഥി വികെ സജീവന് 22,125 വോട്ടുകള്‍ ആയിരുന്നു നേടിയത്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എപി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് എന്നതും ശ്രദ്ധേയം.

അമിത് ഷാ എത്തുന്ന മണ്ഡലം
ഇത്തവണ തലശ്ശേരിയില്‍ ശക്തമായ മത്സരം നടക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണത്തിന് എത്തുന്ന മണ്ഡലം കൂടിയാണ് തലശ്ശേരി. മാര്‍ച്ച് 25 ന് ആണ് അമിത് ഷാ എത്തുക. മണ്ഡലത്തില്‍ ആര്‍ക്ക് വേണ്ടി അമിത് ഷാ വോട്ട് അഭ്യര്‍ത്ഥിക്കുമെന്ന ചോദ്യം ഇപ്പോള്‍ തന്നെ സിപിഎം ഉന്നയിച്ചുകഴിഞ്ഞു.

ഗുരുവായൂരില്‍ അഭിഭാഷക
ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിതയാണ്. അഭിഭാഷക കൂടിയായ അഡ്വ നിവേദിതയുടെ ഭാഗത്ത് നിന്ന് എങ്ങനെയാണ് ഇത്തരം ഒരു പിഴവ് സംഭവിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ തവണയും നിവേദിത തന്നെ ആയിരുന്നു ഇവിടത്തെ സ്ഥാനാര്‍ത്ഥി.

സ്വാധീന മേഖല
തൃശൂര്‍ ജില്ലയില്‍ ബിജെപിയ്ക്ക് തരക്കേടില്ലാത്ത സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 25,496 വോട്ടുകളായിരുന്നു നിവേദിത നേടിയത്. ഇത്തവണ സുരേഷ് ഗോപി മത്സരിക്കാന്‍ താത്പര്യപ്പെട്ട മണ്ഡലം കൂടിയായിരുന്നു ഗുരുവായൂര്‍.

ആ വോട്ടുകള്‍ എങ്ങോട്ട്
ദേവികുളത്ത് എന്‍ഡിഎ ഒരു നിര്‍ണായക ഘടകം അല്ലെന്ന് പറയാം. എന്നാല്‍ തലശ്ശേരിയിലും ഗുരുവായൂരിലും അങ്ങനെയല്ല കാര്യം. എന്‍ഡിഎ വോട്ടുകള്‍ ഈ രണ്ട് മണ്ഡലങ്ങളില്‍ എങ്ങോട്ട് പോകുമെന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

പരസ്പര ആരോപണങ്ങള്‍
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് കോണ്‍ഗ്രസ്- ബിജെപി നീക്കുപോക്കിന്റെ തെളിവാണെന്നാണ് സിപിഎം ആരോപണം. ആര് ബാലശങ്കറിന്റെ ആരോപണത്തെ പിന്‍പറ്റി സിപിഎം- ബിജെപി ഒത്തുകളി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

എല്‍ഡിഎഫിന്റെ പരാതി
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും തലശ്ശേരിയിലേയും ഗുരുവായൂരിലേയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ്. എന്ത് സംഭവിക്കും എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.
സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications