കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ 10 രാഷ്ട്രങ്ങള്‍ 20 വര്‍ഷത്തിനകം നശിയ്ക്കും,കാരണവും തെളിവുകളും നിരത്തി വീഡിയോ, കുട്ടിമാമ ഞെട്ടിമാമ

Google Oneindia Malayalam News

വര്‍ഷങ്ങള്‍ കഴിയും തോറും നമ്മുടെ വീട്ടിലും നാട്ടിലും രാജ്യത്തുമൊക്കെ എന്ത് മാറ്റം സംഭവിയ്ക്കുമെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അല്ല ഒരു ഇരുപത് കൊല്ലം കഴിഞ്ഞാല്‍ നമ്മളൊക്കെ ജീവനോടെ ഉണ്ടാകുമോ? ആര്‍ക്കും പറയാന്‍ പറ്റില്ല. ഭാവിയും ഭൂതവുമൊക്കെ തിരഞ്ഞ് ജ്യോത്സ്യന്‍മാരെ പലരും സന്ദര്‍ശിയ്ക്കാറുണ്ട്. ലോകത്തെ സാമൂഹിക സാമ്പത്തിക സ്ഥിതകള്‍ അുദിനം മാറിക്കൊണ്ടിരിയ്ക്കുകയാണ്.

ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പലതും തീവ്രവാദത്തിന്റെ പിടിയിലേയ്ക്ക് പോവുകയാണ്. ലോകം കാല്‍ക്കീഴിലാക്കുമെന്ന് അവകാശപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗതി വരും വര്‍ഷങ്ങളില്‍ എന്താകും. പുതിയ സ്വേച്ഛാധിപതികള്‍ ഉണ്ടാകുമോ? സംശയങ്ങള്‍ ഒട്ടേറെയാണ്.

എന്നാല്‍ അടുത്ത 20 വര്‍ഷത്തിനിടെ തന്നെ ഇല്ലാതാകാന്‍ പോകുന്ന 10 രാജ്യങ്ങളുടെ വീഡിയോ തയ്യാറാക്കിയിരിയ്ക്കുകയാണ് ടോപ്പ് ലിസ്റ്റ് വീഡിയോ ഗ്രൂപ്പ്. അമേരിയ്ക്കയും ബ്രിട്ടനും സ്‌പെയിനും ഒക്കെ തകര്‍ന്നടിയുമെന്ന് പറയുന്ന വീഡിയോയില്‍ ഇന്ത്യയെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയാമോ?

 മാലി ദ്വീപ്

മാലി ദ്വീപ്

ആഗോള താപനം വര്‍ധിയ്ക്കുകയും സമുദ്ര നിരപ്പ് ഉയരുകയും ചെയ്യുന്നതോടെ മാലി ദ്വീപ് കടലിനടിയില്‍ മുങ്ങിപ്പോകുമെന്നാണ് പ്രവചനം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മാലി ദ്വീപാണ്

യുഎസ്

യുഎസ്

യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും പല സ്റ്റേറ്റുകളും സ്വാതന്ത്ര്യം നേടുമെന്നും സ്വതന്ത്ര രാഷ്ട്രങ്ങളായി തുടരുമെന്നാണ് പ്രവചനം. അലാസ്‌കയും ടെക്‌സസും ഉള്‍പ്പടെയുള്ളവ സ്വാതന്ത്ര്യം നേടുമെന്നാണ് പറയുന്നത്,

ബ്രിട്ടന്‍

ബ്രിട്ടന്‍

ബ്രിട്ടനില്‍ നിന്നും വെയ്ല്‍സ്, നോര്‍ത്തേണ്‍ അയല്‍ലന്‍ഡ്, സ്‌കോട്ട് ലാന്‍ഡ് എന്നിവ വിഭജയിക്കപ്പെടുമെന്നും ബ്രിട്ടന്റെ ആധിപത്യവും നല്ലകാലവും അവസാനിയ്ക്കുമെന്നാണ് പ്രവചനം

ഇസ്ലാമിക് സ്റ്റേറ്റ്

ഇസ്ലാമിക് സ്റ്റേറ്റ്

തകരുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ ്ഇസ്ലാമിക് സ്റ്റേറ്റ്. 2014 ല്‍ സിറിയയിലും ഇറാഖിലും ശക്തി പ്രാപിച്ച ഇസ്ലാമിക് സ്റ്റേറ്റിന് ഒരു രാഷ്ട്രമായി അധിക കാലം തുടരാനാകില്ലെന്നാണ് പ്രവചനം. സൗദി അറേബ്യ, സിറിയന്‍ ആര്‍മി എന്നിവയുടെ പ്രതിരോധത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഇല്ലാതാകുമത്രേ

 ലിബിയ

ലിബിയ

ഇറ്റലിയുടെ കോളനിയയാിരുന്ന ലിബിയെ പിന്നീട് ഗദ്ദാഫിയുടെ സ്വേച്ഛാധിപര്യ ഭരണത്തിന്‍ കീഴിലായിരുന്നു.2011 ല്‍ ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയ ആഭ്യന്തര യുദ്ധത്തിന്റെ പാതിയലാണ്. ഇറാഖിനെ പോലെ തന്നെ മൂന്നായി ലിബിയയും വിഭജയിക്കപ്പെടുമത്രേ.ട്രിപ്പോലാന്റിന, സിറേനാസിയ, ഫെസാന്‍ എന്നിങ്ങനെ മൂന്ന് രാഷ്ട്രങ്ങള്‍ ഉടലെടുക്കുമത്രേ. ഗോത്ര തലവന്‍മാരോട് കടപ്പെട്ട വ്യവസ്ഥിതിയാകും ഈ മൂന്ന് രാജ്യങ്ങളും വച്ച് പുലര്‍ത്തുകയെന്നാണ് പ്രവചനം

ഇറാഖ്

ഇറാഖ്

ഇറാഖ് മൂന്നായി വിഭജിയ്ക്കപ്പെടും. അമമേരിയ്ക്കയുടേയും ഇസ്ലാമിക് സ്റ്റേറ്റിന്റേയും താത്പര്യങ്ങളുടെ ഫലമായി ഇറാഖിലെ എണ്ണ സമ്പത്ത് കൊള്ളയടിയ്ക്കപ്പെടും. സുന്നികള്‍, കുര്‍ദ്ദുകള്‍, ഷിയാകള്‍ എന്നിവര്‍ ഇറാഖില്‍ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ കെട്ടിപ്പെടുക്കുകയും ഇറാഖ് ഇല്ലാതാവുകയും ചെയ്യുമെന്നാണ് പ്രവചനം

ചൈന

ചൈന

ശക്തമായ സമ്പദ് വ്യവസ്ഥ, സൈന്യം ഇവയെല്ലാം ചൈനയ്ക്കുണ്ട്. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ ചൈനയെ തകര്‍ക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്. മലിനീകരണം ചൈനയെ നശിപ്പിയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ചൈനയിലെ ജലാശയങ്ങള്‍ ഉള്‍പ്പടെ മാലിന്യ കൂമ്പാരമാകുമെന്നാണ് പ്രവചനം. മാത്രമല്ല 2030ഓട് കൂടി ചൈനയിലെ കുടിവെള്ളം മുഴുവന്‍ തീരുമെന്നും പറയപ്പെടുന്നു. ഈ ഒരു സാഹചര്യത്തില്‍ ചൈനയ്ക്കും അതിജീവനം സാധ്യമല്ല

ബെല്‍ജിയം

ബെല്‍ജിയം

വംശീയപരവും ഭാഷാപരവുമായ ഭാഷാപരവുമായ കാരണങ്ങളാല്‍ 20 വര്‍ഷത്തിനിടെ ബെല്‍ജിം രണ്ടായി വിഭജിയ്ക്കപ്പെടുമെന്നാണ് വീഡിയോയില്‍ പറയുന്നത്.

ഉത്തര കൊറിയ

ഉത്തര കൊറിയ

സാങ്കേതിക രംഗത്ത് വന്‍ പുരോഗതി കൈവരിയ്ക്കുകയാണ് ഉത്തര കൊറിയ. പക്ഷേ അടുത്ത 20 വര്‍ഷത്തിനിടെ ഏകാധിപതിയായ കിം പിറത്താവുകയും ഇതിന് വേണ്ടി ആഭ്യന്തര യുദ്ധം നടക്കുകയും ചെയ്യും. മാത്രമല്ല കാര്യമായ വിഭവശേഷി ഇല്ലാത്തതിനാല്‍ ഉത്തരകൊറിയയക്ക് വരും നാളുകളില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലത്രേ.

സ്‌പെയിന്‍

സ്‌പെയിന്‍

സ്‌പെയിന്‍??? ശരിയ്ക്കും കുട്ടിമാമ ഞാന്‍ ഞെട്ടി മാമ മോഡലില്‍ നിങ്ങള്‍ ഒന്ന് ഞെട്ടിയിട്ടുണ്ടാകും. ടോപ് ലിസ്റ്റ് പറയുന്നത് അടുത്ത 20 വര്‍ഷത്തിനിടെ സ്‌പെയിന്‍ തകരുമെന്നാണ്. സ്‌പെയിനിലെ ആഭ്യന്തര ഉത്പ്പാനദവും അവരുടെ പൊതു കടവും തമ്മിലുള്ള അനുപാതം വളരെ കൂടുതലാണ്. രാജ്യത്തെ ഉത്പ്പാദനം എത്ര കൂട്ടിയാലും കടങ്ങളില്‍ നിന്ന് മുക്തരാകാന്‍ കഴിയില്ല. 2008 മുതല്‍ തന്നെ സ്‌പെയിനിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്. 25 ശതമാനത്തോളം സ്പാനിഷ് ജനത ഇപ്പോഴും തൊഴില്‍ രഹിതരാണ്. അടുത്ത 20 വര്‍ത്തിനുള്ളലില്‍ സ്‌പെയിന്‍ രണ്ട് രാഷ്ട്രങ്ങളായി വിഭജിയ്ക്കപ്പെടുമെന്നും വീഡിയോയില്‍ പറയുന്നു, പത്താം സ്ഥാനത്താണ് പട്ടികയില്‍ സ്‌പെയിന്‍.

English summary
World is full of struggle and some countries are going through their worst phase of lifetime. Some economies are on the verge of collapse, some are dominated by terrorist organizations and some may go on civil war. Here is the list of top 10 countries that may not exist next 20 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X