Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുട്‌ബോള്‍ ലോകകപ്പല്ലേ... ഇതാ പത്ത് സെക്‌സിയെസ്റ്റ് ഫുട്‌ബോള്‍ വാഗ്‌സ്!!! എന്താണെന്നല്ലേ...

ലോകം മുഴുവന്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തില്‍ ആണ്. ആദ്യ റൗണ്ട് കളികള്‍ പുരോഗമിക്കുമ്പോള്‍ പുകള്‍പെറ്റ ടീമുകള്‍ എല്ലാം അല്‍പം തളര്‍ച്ചയില്‍ ആണ്. കറുത്ത കുതിരകളായി പലരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നും ഉണ്ട്.

ലോകകപ്പ് ആകുമ്പോള്‍ ഫുട്‌ബോള്‍ താരങ്ങളെ കുറിച്ച് മാത്രം സംസാരിച്ചാല്‍ പോരല്ലേ... അല്‍പം ഗ്ലാമര്‍ കൂടി വേണ്ടേ എന്നാണ് പലരുടേയും ചോദ്യം. ഗ്യാലറികളില്‍ ഐപിഎല്‍ മത്സരങ്ങളുടേത് പോലുള്ള ചിയര്‍ ഗേള്‍സ് ഒന്നും ഇല്ലെങ്കിലും ആരാധകരുടെ ആവേശത്തിന് കുറവൊന്നും ഇല്ല.

അപ്പോഴാണ് 'വാഗ്‌സ്' എന്ന വാക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്. എന്താണ് വാഗ്‌സ് എന്നല്ലേ.... ഇംഗ്ലണ്ട് വേള്‍ഡ് കപ്പ് ടീം അംഗങ്ങളുടെ കാമുകിമാരേയും ഭാര്യമാരേയും എല്ലാം വിശേഷിപ്പിക്കുന്നതാണ് ആ വാക്ക്. 2006 ലെ ലോകകപ്പില്‍ ആയിരുന്നു ഇത്തരം ഒരു വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ചില സുന്ദരിമാരെ കാണാം...

അമ്ര സിലാജിക്

അമ്ര സിലാജിക്

ചില പേരുകള്‍ ഉച്ഛരിക്കാന്‍ തന്നെ പ്രയാസമാണ്. അത്തരം ഒന്നാണിത്. പഴയ മാഞ്ചസ്റ്റര്‍ സിറ്റി താരം എഡിന്‍ സീക്കോയുടെ കാമുകിയാണ് അമ്ര. മോഡലും നടിയും ഒക്കെ ആണ് അമ്ര.

എലേന ഗോമസ്

എലേന ഗോമസ്

സ്പാനിഷ് താരമായ ജാവി ഗാര്‍സിയയുടെ കാമുകിയാണ് എലേന ഗോമസ്. മാക്‌സിമിന്റെ പോര്‍ച്ചുഗീസ് പതിപ്പിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ് കക്ഷി. അറിയപ്പെടുന്ന ശ്വാന പ്രേമി കൂടിയാണ് എലേനെ!

എഡ്യൂണ്‍

എഡ്യൂണ്‍

മറ്റൊരു സ്പാനിഷ് താരമാണ് ഡേവിഡ് ഡി ഗിയ. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് കളിക്കുന്നത്. സ്‌പെയിന്‍ ദേശീയ ടീമിന്റെ ഗോളിയാണ് കക്ഷി. അങ്ങനെയുള്ള ഡേവി ഡി ഗിയയുടെ കാമുകിയാണ് ഗായികയായ എഡ്യൂണ്‍.

പിലാര്‍ റൂബിയോ

പിലാര്‍ റൂബിയോ

സെര്‍ജിയോ റാമോസ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ ആരും ഉണ്ടാവില്ല. പ്രത്യേകിച്ച് സലാ അരാധക! ആ റാമോസിന്റെ കാമുകിയാണ് പിലാര്‍ റൂബിയോ. സ്‌പെയിന്‍കാരിയായ പിലാര്‍ ഒരു മാധ്യമ പ്രവര്‍ത്തകയും ടിവി അവതാരകയും കൂടി ആണ്.

ആന്റൊണെല്ല റൊക്കൂസ്സോ

ആന്റൊണെല്ല റൊക്കൂസ്സോ

ആന്റൊണെല്ല എന്നൊന്നും പറഞ്ഞാല്‍ ചിലപ്പോള്‍ ആര്‍ക്കും മനസ്സിലായിക്കൊള്ളണം എന്നില്ല. എന്നാല്‍ മെസ്സിയുടെ ഭാര്യ എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവുകയും ചെയ്യും! ഇറ്റാലിയന്‍ വംശജയായ മോഡല്‍ ആയിരുന്നു ആന്റൊണെല്ല.

അലക്‌സ് കുറാന്‍

അലക്‌സ് കുറാന്‍

സ്റ്റീവന്‍ ജറാര്‍ഡിനെ അറിയാത്ത കളിപ്രേമികള്‍ ആരും ഉണ്ടാവില്ല. മുന്‍ ലിവര്‍പൂള്‍ താരവും പരിശീലകനും ഒക്കെയാണ് ജറാര്‍ഡ്. അങ്ങനെയുള്ള ജറാര്‍ഡിന്റെ ഭാര്യയും മോശമാകാന്‍ പറ്റില്ലല്ലോ! മോഡല്‍ ആയിരുന്ന അലക്‌സ് കുറാന്‍ ഇപ്പോള്‍ ഡെയ്‌ലി മെയിലിലെ ഫാഷന്‍ കോളമിസ്റ്റ് കൂടിയാണ്.

പോളി പാഴ്‌സണ്‍സ്

പോളി പാഴ്‌സണ്‍സ്

ബെല്‍ജിയം താരമായ തോമസ് വാര്‍മെലന്റെ ഭാര്യയാണ് പോളി പാഴ്‌സണ്‍സ്. മുന്‍ ഇംഗ്ലീഷ് ടിവി അവതാരക ആയിരുന്നു പോളി.

യൊലാന്തേ കാബോ

യൊലാന്തേ കാബോ

വെസ്ലി സ്‌നീഡര്‍ എന്ന റയല്‍ മാഡ്രിഡ് പ്ലേ മേക്കറെ അത്ര പെട്ടെന്നൊന്നും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മറക്കാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ ഭാര്യയാണ് യൊലാന്തേ... മൂന്ന് വര്‍ഷം തുടര്‍ച്ചയായി സെക്‌സിയെസ്റ്റ് ഡച്ച് സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ഈ നടി.

മെസീല സറ്റ

മെസീല സറ്റ

പല ഫുട്‌ബോള്‍ താരങ്ങളുടേയും മനം കവര്‍ന്ന ഹോട്ട് മോഡല്‍ ആയിരുന്നു മെസീല സറ്റ. ക്രിസ്റ്റിയന്‍ വിയെറിയും ജോണ്‍ കാര്യൂയും ഒക്കെ മെസീലയുടെ കാമുകന്‍മാരായിരുന്നു. ഒടുവില്‍ എസി മിലാന്‍ കെവിന്‍ പ്രിന്ഡസ് ബോട്ടെങ്ങുമായിട്ടാണ് വിവാഹ നിശ്ചയം നടന്നത് എന്ന് മാത്രം.

ആന്‍ കാതറിന്‍

ആന്‍ കാതറിന്‍

ലോകത്തിലെ തന്നെ ഏറ്റവും സെക്‌സിയായ ഫുട്‌ബോള്‍ വാഗ് ആരെന്ന് ചോദിച്ചാല്‍ അതിന് ഉള്‌ല ഉത്തരം ആന്‍ കാതറിന്‍ ബ്രോമെല്‍ എന്നായിരിക്കുമത്രെ! ജര്‍മര്‍ താരം മാരിയോ ഗോട്‌സെയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് ആന്‍ കാതറിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+