ഇന്ത്യയിലെ കോടീശ്വരികളായ പുത്രിമാര്‍
നമുക്കറിയാവുന്ന ഒത്തിരി കോടീശ്വരന്മാരുണ്ട് ഈ ലോകത്ത്. തനിക്കുമൊരു അംബാനിയെ പോലെയാകണം എന്നാഗ്രഹിക്കാത്ത ഇന്ത്യക്കാരുണ്ടോ. കഷ്ടപ്പെട്ടാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തുകയും അതിനുള്ള പ്രചോദനം നല്കുകയുമാണിവര്. പ്രത്യേകിച്ചും പണം എല്ലാം ആണെന്ന് പറയുന്ന ഈകാലത്ത്.
എന്നാല്‍ മറ്റൊന്നുണ്ട്, നമ്മള് കണ്ടു പരിചയപ്പെട്ട ഈ കോടീശ്വരന്മാരുടെ കോടിക്കണക്കിന് സമ്പാദ്യങ്ങളുടെ അവകാശി അവരുടെ മക്കളാണ്. സൗന്ദര്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്ന അവരാണ് യഥാര്‍ത്ഥ കോടീശ്വരികള്. ഇന്ത്യയിലെ കോടീശ്വരന്മാരുടെ പുത്രിമാരെ പരിചയപ്പെടാം.

രോഷ്നി നാടാര്‍
ഇന്ത്യയിലെ കോടീശ്വരനായ ശിവ് നാടാറിന്റെ മകളാണ് രോഷ്നി. 28 വയസ്സുകാരിയായ രോഷ്നിയാണ് അഞ്ച് ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള എച്ച്സിഎല്‍ ഗ്രൂപ്പിന്റെ സിഇഒ ആണ്. ശിവ നാടാറിന്റെ എജുക്കേഷന്‍ ഫൗണ്ടേഷനിലും രോഷ്നി പങ്കാളിയാണ്. തന്റെ സമയം എങ്ങിനെ ചെലവഴിക്കണം എന്ന് രോഷ്നിയ്ക്ക് നന്നായി അറിയാം

പിയ സിംഗ്
ഒരു റിയല്‍ എസ്റ്റേറ്റ് മാഗ്നേറ്റായ കെപി സിംഗിന്റെ മകളാണ് പിയ സിംഗ്. 4അച്ഛന്റെ ഡിഎല്‍ എഫ് എന്ന സംരംഭത്തില്‍ 40 കോടി ഡോളറിന്റെ ഓഹരിയാണ് പിയയ്ക്കുള്ളതാണ്. കൂടാതെ ഡിഎല്‍ഫ് എന്റര്ടൈന്മെന്റിന്റെയും ചുമതലയും 39 കാരിയായ പിയ വഹിയ്ക്കുന്നു. റീടെയില്‍ ബിസ്നസിന്റെ മാനേജിങ് ഡയറക്ടറുമാണ്.

വനിഷ മിത്തല്‍
ഇൻവസ്റ്റ്മെൻറ് ബാങ്കറായ അമിത് ഭട്ടിയയെയാണ് വനിഷ വിവാഹം ചെയ്തത്. 60 മില്യണ്‍ ഡോളറാണ് ഇവരുടെ വിവാഹച്ചെലവ്. 24കാരിയായ വനീഷയ്ക്ക് സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം ഉണ്ട്. 51 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള മിത്തല്‍ സ്റ്റീല്‍ ഗ്രൂപ്പിന്റെ ഉടമ.

അക്ഷത മൂര്‍ത്തി
ഇന്‍ഫോസിസ് കോ-ഫൗണ്ടറായ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത മൂര്‍ത്തി. അച്ഛന് മകളായി മാത്രം ഒതുങ്ങിക്കൂടുകയല്ല അക്ഷത. ഇന്‍ഫോസിസില്‍ 1.4 ശതമാനം ഷെയര്‍ അക്ഷതയുടേതാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഒരുമിച്ച് പഠിച്ച ഋഷി ശങ്കിനെയാണ് അക്ഷത വിവാഹം ചെയ്തത്. സിഡേറിയന്റെ അസോസിയേറ്റാണ് ഋഷി ശങ്ക്

നിഷ ഗോദ്റേജ്
5.2 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള കുടുംബത്തിലെ അംഗമാണ് നിഷ. ഗോദറേജ് ഗ്രൂപ്പിന്റെ ഹ്യൂമന്‍ ക്യാപ്പിറ്റല്‍ ആന്റ് ഇന്നൊവേഷന്‍സ് പ്രസിഡണ്ടാണ് നിഷ. അവിടെ 20000 ജോലിക്കാര്‍ നിഷയുടെ കീഴിലാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications