Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹവാല ഇടപാട് എങ്ങനെ മലയാളിയ്ക്ക് പ്രിയപ്പെട്ടതായി?

ഹവാല ഇടപാടിനെപ്പറ്റി ഏറെ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വണ്‍ഇന്ത്യ ലേഖനങ്ങളിലൂടെ വായനക്കാര്‍ അറിഞ്ഞത്. ഹവാല ഇടപാടിനെപ്പറ്റി ഏറെ സംശയങ്ങളും വായനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നതായി അറിയാന്‍ കഴിഞ്ഞു. പ്രത്യേകിച്ച് കേരളം ഹവാല ഇടപാടിന്റെ തലസ്ഥാനകേന്ദ്രമായി മാറുന്ന സാഹചര്യത്തില്‍. ഹവാല ഇടപാടിനലെ രാഷ്ട്രീയ ബന്ധങ്ങള്‍, ഹവാല പണം തീവ്രവാദത്തിന് ഉപയോഗിയ്ക്കുന്നത് ഇങ്ങനെ ഒട്ടേറെ കാര്യങ്ങളെപ്പറ്റി നാം അറിഞ്ഞു. എന്താണ് ഹവാല ഇടപാട് എന്നതും എവിടെ നിന്നാണ് ഇടപാട് തുടങ്ങിയതെന്നും ഒക്കെയുള്ള കൗതുകരമായ ഒട്ടേറെ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്.

സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയക്കാര്‍, തീവ്രവാദികള്‍, അധോലോക നായകന്‍മാര്‍ എന്നിവരും ഹവാല പണം ഉപോഗിയ്ക്കുന്നു. ഹവാല..ഹവാല എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി സാധാരണക്കാരന് തോന്നുന്ന ഒരു സംശം. എന്താണ് ഹവാല എന്നതാണ്.

Money

എന്താണ് ഹവാല?

ഹവാല എന്നത് ഒരു അറബ് വാക്കാണ്. കൈമാറ്റം എന്നാണ് ഈ വാക്കിന് അര്‍ത്ഥം. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിയ്ക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലാണ് ഹവാല ഇടപാട് ശക്തം. ബാങ്കിംഗ് സംവിധാനങ്ങള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിയ്ക്കുന്നതാണ് ഹവാല ഇടപാട്. എന്നാല്‍ വളരെ കുറഞ്ഞ നിരക്കില്‍ ഇവ പ്രവര്‍ത്തിയ്ക്കും. ഒരു രഹസ്യ കോഡിലൂടെയാണ് പണ കൈമാറ്റം നടക്കുന്നത്.

സ്വര്‍ണവും പണവുമൊക്കെയാണ് ഹവാല ഇടപാടിലൂടെ കടത്തുന്നത്. നികുതി വെട്ടിയ്ക്കാനാണ് സാധാരണക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ആദ്യം ഹവാല ഇടപാടിലേയ്ക്ക് ഇറങ്ങിയത്. വന്‍ തുകകളാണ് ഇത്തരത്തില്‍ കൈമാറുന്നത്. യാതൊരു വിധ രേഖയും കൈമാറ്റങ്ങള്‍ക്കുണ്ടാകില്ല. അതിനാല്‍ തന്നെ ആരാണ് പണത്തിന്റെ ഉടമയെന്ന് അറിയുക പലപ്പോഴും പ്രയാസമായിരിയ്ക്കും

എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു

ഹവാല ഇടപാടുകാരെ ഹവാലദാര്‍സ് എന്നാണ് അറിയപ്പെടുന്നത്. ഹവാല എത്തിയ്ക്കുന്ന രാജ്യത്തെയാള്‍ നാട്ടിലുള്ള ഇടപാടുകാര്‍ക്ക് ഒരു രഹസ്യ കോഡ് കൈമാറും. ഈ കോഡിലൂടെയാണ് പണമെത്തിയ്ക്കുന്നത്. ബാങ്കിലൂടെ പണമയക്കുമ്പോഴുള്‌ല ടാക്‌സ് ഈടാക്കല്‍ ഒഴിവാക്കാം. മാത്രമല്ല വലിയ തുകകള്‍ എത്തിയ്ക്കുന്നതിന്റെ കണക്ക് കാട്ടണ്ട, ഇടപാടുകാരന്‍ അഞ്ജാതനായിരിയ്ക്കും എന്നതൊക്കെയാണ ്ഹവാല ഇടപാടുകളിലേയ്ക്ക് ആളുകളെ ആകര്‍ഷിയ്ക്കുന്നത്. എല്ലാ ഇടപാടുകള്‍ക്കും രണ്ട് ശതമാനം ഹവാല ഇടപാടുകാര്‍ കമ്മീഷന്‍ കൈപ്പറ്റും


ഇന്ത്യയില്‍

60 വര്‍ശത്തിലേറെയായി ഹവാല പണം രാജ്യത്തെത്തുന്നു. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് ഇടപാടിലൂടെ നടക്കുന്നത്. കേരളത്തിലാണ് രാജ്യത്ത്് ഏറ്റവും അധികം ഹവാല ഇടപാട് നടക്കുന്നത്.

നിയമപരമല്ല

നിയമപരമായിട്ടല്ല ഹവാല ഇടപാട് നടക്കുന്നത്. രാജ്യത്തെ സമ്പദ് വ്യാവസ്ഥയെ തന്നെ തകിടം മറിയ്ക്കുന്ന സമാന്തര സന്ബദ് വ്യവസ്ഥയെയാണ് ഹവാല ഇടപാടിലൂടെ സൃഷ്ടിയ്ക്കുന്നത്. ബാങ്കുകളിലൂടെ ഇടപാട് നടത്താനാകാത്ത അനധികൃത താമസക്കാരും പണമിടപാടുകള്‍ക്കായി ഹവാലദാര്‍സിനെയാണ് ആശ്രിയിക്കുന്നത്. ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് ് നിയമം 2000 പ്രിവന്‍ഷെന്‍ ഓഫ് മണി ലെന്ററിംഗ് ആക്ട് 2002 എന്നിവ അനുസരിച്ച് ഹവാല ഇടപാട് രാജ്യത്ത് കുറ്റകരമാണ്.

ഹവാല എങ്ങനെ പ്രിയപ്പെട്ടതാകുന്നു

ബാങ്കിലൂടെ പണമയക്കുമ്പോഴുള്ള ടാക്‌സ് ഒഴിവാക്കുന്നതിനും കുറഞ്ഞ നിരക്കില്‍ നാട്ടില്‍ പണമെത്തിയ്ക്കുന്നതിനും പ്രവാസി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ തന്നെയാണ് ഹവാല ഇടപാടിനെ പ്രോത്സാഹിപ്പിച്ചത്. തിരിച്ചറിയല്‍ രേഖകളോ മറ്റോ നല്‍കേണ്ട എന്നതും ഇടപാടിനെ പ്രിയപ്പെട്ടതാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+