യുബിഎസ് ഇടപെട്ടു; സ്വര്‍ണം രക്ഷപ്പെട്ടേക്കും... നടന്നത് 323 കോടിയുടെ ഇടപാട്, സ്വര്‍ണവിലയില്‍ മാറ്റം

ഏവരെയും അമ്പരപ്പിച്ചാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു പവന് 44000 കടന്നു. ശനിയും ഞായറും ഇതേ വില തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവുണ്ടായി. വരും ദിവസങ്ങളിലും നേരിയ കുറവ് വന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് കാരണം യൂറോപ്പില്‍ നടന്ന ചില സുപ്രധാന നീക്കങ്ങളാണ്.
സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസിന്റെ ചെയര്‍മാനുമായി സ്വിസ് പ്രസിഡന്റ് അലെയ്ന് ബര്‍സെറ്റ് ചര്‍ച്ച നടത്തുകയും അവര്‍ കോടികള്‍ മുതല്‍ മുടക്കി ക്രെഡിറ്റ് സുയിസി ബാങ്ക് വാങ്ങുകയും ചെയ്തു. ഈ കരാറാണ് സ്വര്‍ണത്തിന്റെ കുതിച്ചുകയറ്റം പിടിച്ചുനിര്ത്തിയതത്രെ. സ്വര്‍ണ വിലയ്ക്ക് പിന്നിലെ കളികള്‍ വിശദീകരിക്കാം...

കുതിച്ചുകയറ്റത്തിനിടെ...
സ്വര്‍ണവിലയില്‍ തിങ്കളാഴ്ച നേരിയ ഇടിവ് വന്നു. കേരളത്തില്‍ 400 രൂപയുടെ കുറവാണ് പവന് വിലയില്‍ രേഖപ്പെടുത്തിയത്. ഇതോടെ 44000ത്തില്‍ നിന്ന് സ്വര്‍ണവില താഴ്ന്നു. സ്വര്‍ണവില കുതിച്ചുകയറുമെന്ന് കരുതിയിരുന്ന വേളയിലാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ യൂറോപ്പിലെ കരാറാണ് കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നത്.

പൊടുന്നനെ സംഭവിച്ച മാറ്റം
സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും പഴക്കമേറിയ ബാങ്കുകളിലൊന്നാണ് ക്രെഡിറ്റ് സൂയിസി. 1856ലാണ് ഇത് സ്ഥാപിതമായത്. ലോകത്തെ കോടീശ്വരന്മാരില് പലരും പണം വന്‍തോതില്‍ നിക്ഷേപിച്ച ബാങ്കുകളിലൊന്നാണിത്. കഴിഞ്ഞ ദിവസം ബാങ്ക് തകര്‍ന്നു. ഇതോടെ നിക്ഷേപകരുടെ ലോകം അങ്കലാപ്പിലായി. അവര്‍ പണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടി. ഇതാണ് പൊടുന്നനെ വില കൂട്ടിയത്.

ഒന്നിന് പിറകെ ഒന്നായി തകര്‍ച്ച
അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്ന പിന്നാലെയായിരുന്നു സ്വിറ്റ്സര്‍ലാന്റിലെ ബാങ്കും തകര്‍ന്നത്. ഇത് വിപണിയില്‍ വലിയ ആശങ്കയുണ്ടാക്കി. അമേരിക്കയുടെയും യൂറോപ്പിന്റെയും സാമ്പത്തിക അടിത്തറ ഇളകിയെന്നും സാമ്പത്തിക മാന്ദ്യം വരുന്നു എന്നും തോന്നലുണ്ടാക്കി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണം വാങ്ങിക്കൂട്ടി. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മറുഭാഗത്ത് തിടുക്കത്തില്‍ ഇടപെടലുണ്ടായത്.

കോടികളുടെ ആസ്തി
സ്വിറ്റ്സര്‍ലാന്റ് പ്രസിഡന്റ് രാജ്യത്തെ പ്രധാന ബാങ്കായ യുബിഎസിന്റെയും തകര്‍ന്ന ക്രെഡിറ്റ് സൂയിസി ബാങ്കിന്റെയും ചെയര്മാന്മാരുമായി ചര്‍ച്ച നടത്തി. 53140 കോടിയാണ് ക്രെഡിറ്റ് സൂയിസി ബാങ്കിന്റെ ആസ്തി. സൂറിച്ച് കേന്ദ്രമായുള്ള ഈ ബാങ്കില്‍ അരലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. ബാങ്ക് തകരുന്നത് എന്തുവില കൊടുത്തും ഒഴിവാക്കാന്‍ പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

പ്രതീക്ഷ വര്‍ധിച്ചു
ചര്‍ച്ചകള്‍ക്കൊടുവില്‍ തകര്‍ന്ന ബാങ്ക് വാങ്ങാന്‍ യുബിഎസ് ബാങ്ക് കരാറിലെത്തി. 323 കോടി ഡോളറിനാണ് കരാര്‍. ഏകദേശം 540 കോടി നഷ്ടത്തിലാണ് കരാര്‍ സാധ്യമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ വിപണിയില്‍ ആത്മിവിശ്വാസം വര്‍ധിച്ചു. സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നു. നിക്ഷേപകര്‍ ഓഹരി വിപണിയിലേക്കും മറ്റും നേരിയ തോതില്‍ തിരിച്ചെത്താന്‍ തുടങ്ങി.

ഡോളറിന്റെ മൂല്യം കൂടി
നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക ലോകത്തെ ഏല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും നിക്ഷേപകര്‍ക്ക് പ്രതീക്ഷയേറിയിട്ടുണ്ട്. സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അല്‍പ്പം മന്ദഗതിയിലായി. ഡോളറിന്റെ മൂല്യത്തില്‍ നേരിയ വര്‍ധനവുണ്ടായി. 0.2 ശതമാനം വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇതും സ്വര്‍ണവില താഴാന്‍ കാരണമായി.

ബുധനാഴ്ച നിര്‍ണായക യോഗം
അമേരിക്കയിലും യൂറോപ്പിലും പണപ്പെരുപ്പം വളരെ ഉയര്‍ന്ന അളവിലാണ്. ബുധനാഴ്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗം നടക്കും. പലിശ നിരക്കില്‍ കാതലായ മാറ്റം വരുത്താന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറായാല്‍ ഡോളറിന് മൂല്യം കൂടുകയും സ്വര്‍ണവില വീണ്ടും കുറയുകയും ചെയ്യും. 25 ബേസിസ് പോയന്റ് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ആഗോള സാമ്പത്തിക അസ്ഥിരത മാറിയാല്‍ മാത്രമാണ് സ്വര്‍ണത്തിന് വില കുറയുക.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത












Click it and Unblock the Notifications