അത് 'പുളുവടിച്ചതല്ല'... പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം പണി കൊടുത്തിട്ടുണ്ട്...? പക്ഷേ പറയില്ല
പാക് അധീന കശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ സേന തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന വാര്‍ത്ത സൈന്യം നിഷേധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളും അത് പൂര്‍ണമായും നിഷേധിച്ചു. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ദ ക്വിന്റ് അതില്‍ ഉറച്ച് നില്‍ക്കുകയാണ്.
Read Also: ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആഞ്ഞടിച്ചു? പാക് അധീന കശ്മീരില്‍ ഭീകര കേന്ദ്രം നിലംപരിശാക്കി?
ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് സൈനിക ഹെലികോപ്റ്ററില്‍ പറന്നിറങ്ങി മൂന്ന് തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു ന്നെ വാര്‍ത്ത ആരും ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും അത് നടന്നിട്ടുണ്ട് എന്ന് തന്നെയാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
Read Also: എല്ലാം 'പുളുവടിച്ചതായിരുന്നു'... പാകിസ്താനില്‍ കയറി ഇന്ത്യ ഒരു ചുക്കും ചെയ്തിട്ടില്ല
അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് സൈന്യവും സര്ഡക്കാരും അത് തുറന്ന് സമ്മതിക്കാത്തത്? അതിനും ഉണ്ട് ചില കാരണങ്ങള്‍.

ഇന്ത്യന്‍ ആക്രമണം
പാക് അധീന കശ്മീരില തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് 20 തീവ്രവാദികളെ ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് വകവരുത്തി എന്നായിരുന്നു വാര്‍ത്തകള്‍. 200 ല്‍ പരം തീവ്രവാദികള്‍ക്ക് പരിക്കേറ്റു എന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൈന്യം
എന്നാല്‍ അങ്ങനെ ഒരു പ്രത്യാക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സൈന്യം പറയുന്നത്. എല്ലാം വ്യാജ വാര്‍ത്തകളാണെന്ന്.

സംഭവിച്ചു
സൈന്യവും സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുമ്പോഴും ഇങ്ങനെ ഒരു ആക്രമണം നടന്നതായി ചില കേന്ദ്രങ്ങളെങ്കിലും സ്ഥിരീകരിക്കുന്നുണ്ട്. അത് തുറന്ന് പറയാത്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തുകൊണ്ട്
എന്തുകൊണ്ടാണ്, അങ്ങനെ ഒരു ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് ഇന്ത്യ തുറന്ന് സമ്മതിക്കാത്തത്? ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ അങ്ങനെ ചെയ്തു എന്ന് പുറത്തറിഞ്ഞാല്‍ അത് പ്രതികൂലമായിട്ടേ വരൂ.

ഐക്യരാഷ്ട്രസഭ
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ചേരുന്ന സമയമാണ്. ഇങ്ങനെ ഒരു ആക്രമണത്തിന്റെ വാര്‍ത്ത പുറത്ത് വന്നാല്‍ അത് പാകിസ്താന് മാത്രമല്ല, ചൈന പോലും ഇന്ത്യക്കെതിരെ പരമാവധി ഉപയോഗപ്പെടുത്തും.

തീവ്രവാദികളല്ല
ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയത് തീവ്രവാദികളാണ്, പാകിസ്താന് സൈന്യം അല്ല. എന്നാല്‍ പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യമാണ്. അപ്പോള്‍ അതിന്റെ ഉത്തരവാദിത്തം രാജ്യത്തിന് നേരിട്ടാണ്.

യുദ്ധം
പാക് അധീന കശ്മീരിലെ കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇന്ത്യ ഔദ്യോഗികമായി പറഞ്ഞുകഴിഞ്ഞാല്‍ അത് യുദ്ധത്തിന്റെ തുടക്കമായിത്തന്നെ വിലയിരുത്തപ്പെടും. അതിന് മറുപടിയുമായി പാക് സൈന്യവും രംഗത്തെത്തും.

തന്ത്രപരം
ആക്രമണം നടത്തിയിട്ടുണ്ടെങ്കില്‍, അത് തുറന്ന് പറയാത്തത് തികച്ചും തന്ത്രപരമായ ഒരു നീക്കമാണ്. തങ്ങള്‍ യുദ്ധത്തിന് ഒരു കാരണവും ഉണ്ടാക്കുന്നില്ല എന്ന് അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യക്ക് ബോധ്യപ്പെടുത്താനാകും.

പാകിസ്താന്
ഇങ്ങനെയൊരു സംഭവം ഉണ്ടായാല്‍ പാകിസ്താന് അതില്‍ പ്രതികരിക്കേണ്ടതല്ലേ... പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്കേണ്ടതല്ലേ? ഇത്തരം ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഭയം
എന്നാല്‍ പാകിസ്താന് ഇക്കാര്യത്തില്‍ വലിയ ഭയമാണ് ഉള്ളത് എന്ന് കരുതേണ്ടി വരും. ഒരു യുദ്ധം നേരിടാവുന്ന സാമ്പത്തികാവസ്ഥയിലല്ല അവര്‍. ഈ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ തങ്ങള്‍ തീവ്രവാദത്തെ പിന്തുണക്കുന്നവരായി കരുതപ്പെടുമോ എന്ന ഭയവും പാകിസ്താനുണ്ട്.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications