ആര്‍എസ്എസ് പറഞ്ഞാല്‍ മോദി പാകിസ്താനെതിരെ യുദ്ധത്തിനിറങ്ങുമോ? യുദ്ധം അത്ര വിദൂരമല്ല?
ഇന്ത്യയില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ പാകിസ്താന് ശക്തമായ മറുപടി കൊടുക്കണം എന്ന ആവശ്യം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാക് അധീന കശ്മീരിലേക്ക് സൈനിക നീക്കം നടത്താന്‍ കരസേന തന്നെ അനുമതി തേടുന്നു. എന്നാല്‍ യുദ്ധം ഉണ്ടായാല്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ട്.
പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണോ? ബിജെപിയെ നിയന്ത്രിയ്ക്കുന്ന ആര്‍എസ്എസ് തന്നെ യുദ്ധം വേണം എന്ന് ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് ചെയ്യും? ആര്‍എസ്എസ് പറഞ്ഞാല്‍ മോദിക്ക് കേള്‍ക്കാതിരിക്കാന്‍ പറ്റുമോ?
ബിജെപിയിലെ തന്നെ വലിയൊരു വിഭാഗവും സൈനിക നടപടിയെ പിന്തുണക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ യുദ്ധം ആസന്നമാണോ? ആണെങ്കില്‍ തന്നെ എത്ര നാള്‍ എടുക്കും അതിന്?

തീരുമാനം?
കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ ആരാണ് എടുക്കുന്നത്? ആര്‍എസ്എസ് എന്ന് തന്നെ പറയേണ്ടിവരും. കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമിച്ചത് പോലും ആര്‍എസ്എസ് ആയിരുന്നു.

യുദ്ധം
യുദ്ധം അനിവാര്യമാണ് എന്നാണോ ആര്‍എസ്എസ് കരുതുന്നത്? സൈനികമായ തിരിച്ചടി നല്‍കണം എന്നാണ് ആര്‍എസ്എസ് പറയുന്നത്.

പാക് അധീന കശ്മീര്‍
പാക് അധീന കശ്മീര്‍ പിടിച്ചെടുക്കണം എന്നാണ് പല കോണുകളില്‍ നിന്നായി ഉയരുന്ന ആവശ്യം. പാക് അധീന കശ്മീരില്‍ ഇന്ത്യയ്ക്ക് നിയമപരമായും ധാര്‍മികമായും അവകാശമുണ്ടെന്നാണ് വാദം.

ബിജെപിയും
സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പറ്റിയ സാഹചര്യമാണ് ഇതെന്നാണ് പല ബിജെപി നേതാക്കളും കരുതുന്നത്. യുദ്ധ വിജയം നേടിയാല്‍ ഭരണത്തുടര്‍ച്ച എളുപ്പമാകുമെന്നും കരുതുന്നവരുണ്ട്.

സംഘപരിവാര്‍
ആര്‍എസ്എസ്സും, വിശ്വഹിന്ദു പരിഷത്തും അടക്കമുള്ളവര്‍ സൈനിക നടപടിക്ക് വേ്ണ്ടി മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുകയാണ്. ഇവരെയെല്ലാം പിണക്കിക്കൊണ്ട് ്ഒരു നിലപാടെടുക്കാന്‍ മോദി ധൈര്യപ്പെടുമോ എന്നും സംശയിക്കണം.

നടപടി തുടങ്ങിയോ
സൈനിക നടപടിയ്ക്കുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായിപ്പോലും ചിലര്‍ കരുതുന്നുണ്ട്. കഴിഞ്ഞ ദിവസം പത്ത് ഭീകരരെ വധിച്ചത് അതിന്റെ തെളിവാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

ഒറ്റയടിക്ക് യുദ്ധം
ഇന്ന് തീരുമാനിച്ചാല്‍ നാളെ മുതല്‍ യുദ്ധം തുടങ്ങാന്‍ കഴിയുമോ? ഒരിക്കലും ഇല്ല. മാസങ്ങളുടെ തയ്യാറെടുപ്പ് യുദ്ധത്തിന് അത്യാവശ്യമാണ്. ഇന്ത്യ ഇതിന് മുമ്പ് നടത്തിയ യുദ്ധങ്ങളെല്ലാം തന്നെ അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്.

യുദ്ധം തുടങ്ങിയാല്‍
യുദ്ധം ഇന്ത്യയാണ് തുടങ്ങി വക്കുന്നതെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരും എന്ന് ഉറപ്പാണ്. തത്കാലം പ്രകോപനപരമായ നടപടികള്‍ ഒന്നും എടുക്കാത്തതിന്റെ കാരണവും അത് തന്നെയാണ്.












Click it and Unblock the Notifications