ഉറിയടി മേളത്തില്‍ ആറ്റുകാല്‍ അന്പാടിയായി, കാണൂ
വെണ്ണ കള്ളനായ മണ്ണ് തിന്നുന്ന കുസൃതിയായ കണ്ണന്റെ ലീലകളില്‍ തലസ്ഥാനം ഒരു നിമിഷത്തേയ്ക്ക് അമ്പാടിയായി. ശ്രീകൃഷ്ണ ജയന്തിയ്ക്ക് മുന്നോടിയായ ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ ബാല ഗോകുലം സംഘടിപ്പിച്ച ഉറിയടിയാണ് ശ്രദ്ധേയമായത്.
ഉറിയടിയ്ക്കാന്‍ ഉണ്ണിക്കണ്ണന്മാര്‍ ഒത്തു കൂടിയതോടെ കാഴ്ചക്കാര്‍ക്കും ആവേശമായി. അമ്പാടിയിലെ ലീലകള്‍ ആറ്റുകാലില്‍ പുനരവതരിയ്ക്കുന്നത് പോലെ. ഉറിയടിയ്ക്കാന്‍ കുട്ടികള്‍ക്കും ആവേശം. കാണാം ഉറിയടിയിലെ രസക്കാഴ്ചകള്‍

ഉറിയടി
ആറ്റുകാലില്‍ ബാലഗോകുലം സംഘടിപ്പിച്ച ഉറിയിടിയില്‍ നിന്ന്

വെണ്ണയല്ല കേട്ടോ
ഉറിയടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടി

രാവേറിയിട്ടും
രാവേറിയിട്ടും ആവേശം ചോരാതെ ഉറിയിടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍

വെണ്ണക്കുടത്തെ തല്ലിയുടച്ചേ......
ഇതാ ഉറിയടിച്ച് പൊട്ടിച്ച് ബാലന്‍മാര്‍












Click it and Unblock the Notifications