ചരക്ക് വിമാനത്തില്‍ അമേരിക്ക ഇറാന് കൊടുത്തയച്ചത് 2,700 കോടി രൂപ!!!
അമേരിക്കയും ഇറാനും തമ്മില്‍ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല. ഇറാന്റെ ആണവ പദ്ധതികളുടെ കാര്യത്തില്‍ നീക്കുപോക്കുകള്‍ വന്നതോടെ നിരോധനങ്ങള്‍ പലതും നീക്കി. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ അജ്ഞാതമായ ഒരു ചരക്ക് വിമാനത്തില്‍ അമേരിക്ക ഇറാനില്‍ എത്തിച്ച് കൊടുത്തത് 400 മില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 2,673 കോടി രൂപ!
എന്തിനാണ് അമേരിക്ക ഇത്രധികം പണം അത്തരം ഒരു മാര്‍ഗത്തില്‍ ഇറാനില്‍ എത്തിച്ചത്? ലോകം ഈ ചോദ്യം ചോദിയ്ക്കും എന്ന് അമേരിക്കക്കാര്‍ക്ക് നന്നായി അറിയാം. കൊടുത്ത പണത്തിന് മറുപടിയായി, ഇറാന്‍ തടവിലാക്കിയിരുന്ന നാല് അമേരിക്കന്‍ പൗരന്‍മാരെ വിട്ടയക്കുകയും കൂടി ചെയ്തു. നാല് പൗരന്‍മാരുടെ മോചനത്തിനായി രണ്ടായിരത്തി എഴുനൂറോളം കോടി രൂപ അമേരിക്ക ഇറാന് കൊടുക്കുമോ?
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് അങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സത്യം അതല്ല. ആ പണം അമേരിക്ക ഇറാന് കൊടുത്തേ മതിയാകൂ... പഴയൊരു കച്ചവടത്തില്‍ കാണിച്ച കള്ളത്തരത്തിന്റെ വിധിയാണത്. കൊടുക്കാനുള്ളത് പതിനൊന്നായിരം കോടിയില്‍ അധികമാണ്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

പതിറ്റാണ്ടുകള്‍ക്ക് മുമ്പ്
അമേരിക്ക പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാനില്‍ നടത്തിയ ഇടപെടലുകളുടെ ഫലം ആണിത് എന്ന് വേണമെങ്കില്‍ പറയാം. 1970 കളില്‍ മുഹമ്മദ് റേസ പഹ്ലാവിയുമായി നാനൂറ് മില്യണ്‍ ഡോളറിന്റെ ആയുധക്കച്ചവടത്തിന്റെ കരാര്‍.

അധികാരം മാറി
1979 ല്‍ ഇസ്ലാമിക വിപ്ലവം പഹ്ലാവിലയെ നിഷ്‌കാസിതനാക്കി. ഇതോടെ അമേരിക്ക അവരുടെ തനി സ്വരൂപം കാണിച്ചു. കരാറില്‍ പറഞ്ഞതുപോലെ ആയുധങ്ങള്‍ നല്‍കിയില്ല. പണവും തിരിച്ചുനല്‍കിയില്ല.

കോടതിയില്‍
നാറൂറ് മില്യണ്‍ ഡോളറിന്റെ കച്ചവടമാണ്. അതിനപ്പുറും ഇറാനെ സംബന്ധിച്ചിടത്തോളം ആയുധങ്ങളും അത്യാവശ്യമാണ്. അവര്‍ നഷ്ടപരിഹാരത്തിനായി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചു.

അമേരിയ്ക്കക്കെതിരെ
ഇതിനിടെ ഇറാനിലെ ഇസ്ലാമിക ഭരണകൂടം അമേരിക്കയ്‌ക്കെതിരെ അതി ശക്തമായി പ്രതികരിയ്ക്കാന്‍ തുടങ്ങി. അമേരിക്കന്‍ പൗരന്‍മാരെ തടവിലാക്കി. ഇറാന്റെ വീഥികളില്‍ 'അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യം അലയടിച്ചു.

അറിയാമായിരുന്നു
എല്ലാവര്‍ക്കും അറിയാമായിരുന്നു, ഈ കേസില്‍ വിജയം അമേരിക്കയ്ക്ക് ഒപ്പമാകില്ലെന്ന്. എന്നാലും അമേരിക്ക തങ്ങളുടെ വാശിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. നഷ്ടപരിഹാരം എത്ര കൂടുതല്‍ കൊടുക്കേണ്ടി വരും എന്നായിരുന്നു മറ്റുള്ളവര്‍ ചിന്തിച്ചത്.

11,362 കോടി രൂപ
കണക്ക് പ്രകാരം അമേരിക്ക ഇറാന് കൊടുക്കേണ്ടത് 1.7 ബില്യണ്‍ ഡോളറാണ്. ഏതാണ്ട് 11, 362 കോടി രൂപ. അതിന്റെ ആദ്യ ഗഡു ആണ് കഴിഞ്ഞ ജനുവരിയില്‍ കൊടുത്തത്.

അജ്ഞാത വിമാനം
പണം കൊടുക്കാം. പക്ഷേ എന്തിനാണ് അത് അജ്ഞാത വിമാനത്തില്‍ ഇറാനില്‍ എത്തിച്ചത് എന്നാണ് ചോദ്യം. ബാങ്ക് വഴി കൈമാറിക്കൂടെ?

ബാങ്കിങ് ബന്ധം
പ്രശ്‌നങ്ങളുടെ തുടക്കം മുതലേ അമേരിക്കയും ഇറാനും തമ്മില്‍ ബാങ്കിങ് ബന്ധം ഇല്ല. ഒരു യൂറോപ്യന്‍ ബാങ്ക് പണമിടപാട് നടത്താന്‍ തയ്യാറായിരുന്നെങ്കിലും വൈറ്റ് ഹൗസ് അത് നിരാകരിയ്ക്കുകയായിരുന്നു.

എത്ര ചോദിച്ചു?
നാനൂറ് മില്യണ്‍ എന്നത് പഴയ തുകയാണ്. നഷ്ടപരിഹാരം ആണ് ബാക്കി 1.3 ബില്യണ്‍ ഡോളറുകള്‍. അത്, ഇറാന്‍ ചോദിച്ചതിനേക്കാള്‍ വളരെ കുറഞ്ഞ തുകയാണെന്നാണ് ബരാക്ക് ഒബാമയുടെ പക്ഷം. അതുകൊണ്ട് എത്രയും പെട്ടെന്ന് ബാധ്യത അവസാനിപ്പിയ്ക്കാനിയിരുന്നു നീക്കം.

ഹിലരി
ഒന്നാം ഒബാമ സര്‍ക്കാരിന്റെ കാലത്ത് ഹിലരി ക്ലിന്റണ്‍ ആയിരുന്നു സ്റ്റേറ്റ് സെക്രട്ടറി. ഹിലരിയുടെ കാലത്താണ് അമേരിക്കന്‍ ബന്ദികളെ വിട്ടുകിട്ടുന്നതിന് വേണ്ടി ഇത്തരം ഒരു ചര്‍ച്ച തുടങ്ങിയത് എന്നാണ് ട്രംപിന്റെ ആക്ഷേപം. ഹിലരിയെ ദുര്‍ബലയായ ഒരു സ്ത്രീ ആയി ചിത്രീകരിയ്ക്കാനാണ് ഇപ്പോള്‍ ട്രംപിന്റെ ശ്രമം.












Click it and Unblock the Notifications