അതിരുകളില്ലാതെ പ്രണയിക്കാന്‍ വീണ്ടുമൊരു വാലന്റൈന്‍സ് ഡേ; അറിയാം ചരിത്രവും പ്രാധാന്യവും
മരിക്കുന്നതിനു മുമ്പായി വാലന്റൈന്‍ പ്രണയിനിക്കായി ഇത്രമാത്രമെഴുതി, ഫ്രം യുവര്‍ വാലന്റൈന്‍.

വീണ്ടും ഒരു വാലന്റൈന്‍സ് ഡേ കടന്നുവരികയാണ്. പ്രണയിക്കുന്നവര്‍ തങ്ങളുടെ പ്രണയത്തെ ദൃഢമാക്കുന്നതിന് പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും ആഘോഷിക്കുന്ന ഒരു ദിനം. ഫെബ്രുവരി 14ന് ലോകം വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്ന വേളയില്‍ ഈ ദിനത്തിന്റെ ചരിത്രത്തെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അറിയേണ്ടതുണ്ട്. പ്രണയിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായി ഈ ദിനം 'വാലന്റൈന്‍ ഡേ' ആയി ആഘോഷിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

വാലന്റൈന്‍ ദിനം
പല രാജ്യങ്ങളിലും വിവിധ രീതിയിലാണ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്റൈനായിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. വിവാഹം കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ക്ക് യുദ്ധത്തില്‍ ശ്രദ്ധ കുറയും എന്നതിനാലായിരുന്നു അത്.

പരിശുദ്ധമായ പ്രണയം
എന്നാല്‍ വാലന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരുടെ വിവാഹം നടത്തി കൊടുത്ത്. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചു. എന്നാല്‍ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധമായ പ്രണയം മൂലം പ്രണയിനിക്ക് കാഴ്ച തിരിച്ചു കിട്ടി. എന്നിട്ടും വാലന്റൈന്റെ തല വെട്ടാനായിരുന്നു നിര്‍ദേശം. മരിക്കുന്നതിനു മുമ്പായി വാലന്റൈന്‍ പ്രണയിനിക്കായി ഇത്രമാത്രമെഴുതി, ഫ്രം യുവര്‍ വാലന്റൈന്‍. അതിന് ശേഷമാണ് ഫെബ്രുവരി 14ന് ബിഷപ്പിന്റെ ഓര്‍മ്മയ്ക്കായി വാലന്റൈന്‍ ദിനമായി ആഘോഷിക്കുന്നത്.

റോമന്‍ ഉത്സവമായ ലുപ്പര്‍കാലിയ
വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ട് മറ്റൊരു ഐതീഹ്യവും നിലനില്‍ക്കുന്നുണ്ട്. ഫെബ്രുവരി മധ്യത്തില്‍ നടക്കുന്ന റോമന്‍ ഉത്സവമായ ലുപ്പര്‍കാലിയയില്‍ നിന്നാണ് ഈ ദിനത്തിന്റെ ഉത്ഭവമെന്നാണ് പറയപ്പെടുന്നത്. ഈ ഉത്സവത്തില്‍ നറുക്കെടുപ്പിലൂടെ സ്ത്രീകളെ പുരുഷന്മാരുമായി ജോഡിയാക്കുന്നു. ഗെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഈ ഉത്സവത്തിന് പകരം സെന്റ് വാലന്റൈന്‍സ് ദിനം കൊണ്ടുവന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ഒരാഴ്ച നീളുന്ന ആഘോഷം
സത്യത്തില്‍ വാലന്റൈന്‍ ദിനം ഒരാഴ്ച നീളുന്ന ആഘോഷമാണ്. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, അവസാനം വാലന്റൈന്‍സ് ഡേ ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷം പരിപാടികള്‍.












Click it and Unblock the Notifications