Get Updates
Get notified of breaking news, exclusive insights, and must-see stories!

വാവ സുരേഷ്.. നിങ്ങളൊരു 'വല്ലാത്ത മനുഷ്യനാ'...ഒന്ന് വിശ്രമിച്ചൂടേ?? സ്നേഹം കൊണ്ട് പറയുന്നതാ

വാവ സുരേഷ് നിങ്ങളൊരു വല്ലാത്ത മനുഷ്യന്‍ തന്നെ. മൃഗസ്‌നേഹവും ദയയും വറ്റാത്ത മനുഷ്യന്‍. മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വാവ സുരേഷ് കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഒരു മരപ്പട്ടിയെയാണ് വാവ സുരേഷ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ മരപ്പട്ടിയ്ക്ക് ദാഹജലം നല്‍കുന്നതിന്റെ വീഡിയോ തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പതിവുപോലെ വന്‍ സ്വീകര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്. വിശ്രമിയ്ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ അവഗണിച്ചതിന് ചിലരെങ്കിലും സുരേഷിനെ സ്‌നേഹത്തോടെ ശാസിയ്ക്കുന്നുമുണ്ട്. ജൂണ്‍ 29 ന് നടത്തിയ രക്ഷാപവ്രര്‍ത്തനത്തിന്റെ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്.

സുഖവിവരം അന്വേഷിച്ചുള്ള കമന്റുകളും ഏറെ. സുരേഷ് എന്ന മനുഷ്യ സ്‌നേഹിയെ, മൃഗ സ്‌നേഹിയെ, പാമ്പുകളുടെ കൂട്ടുകാരനെ തിരിച്ചറിയുന്നവരാണ് ഏറെയും. മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടും വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ വാവ സുരേഷ്...നിങ്ങള്‍ ഒരു വല്ലാത്ത മനുഷ്യന്‍ തന്നെ!

വാവ സുരേഷ്

വാവ സുരേഷ്

മനുഷ്യ സ്‌നേഹിയായ മൃഗസ്‌നേഹിയായ വാവ സുരേഷിനെ അറിയാത്തവര്‍ ചുരുക്കമാണ്

അപകടം

അപകടം

കഴിഞ്ഞ ശനിയാഴ്ചയാണ് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിനെ പിടി കൂടുന്നതിനെ കടിയേറ്റത്

ആശങ്ക

ആശങ്ക

ആശങ്ക പടര്‍ത്തുന്ന വാര്‍ത്തകളാണ് പിന്നീട് പ്രചരിച്ചത്

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

പാമ്പുകളുടെ കൂട്ടുകാരന് വിഷമേല്‍ക്കാനോ...വളരെ കൂളായി വാവ സുരേഷ് ആശുപത്രി വിട്ടു

വിശ്രമം വേണം

വിശ്രമം വേണം

വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെങ്കിലും അത് അവഗണിച്ച് കഴിഞ്ഞ ദിവസം വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന്

മരപ്പട്ടി

മരപ്പട്ടി

മരപ്പട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു

മനുഷ്യസ്‌നേഹി

മനുഷ്യസ്‌നേഹി

മൃഗസ്‌നേഹി മാത്രമല്ല സുരേഷ് തികഞ്ഞൊരു മനുഷ്യ സ്‌നേഹിയുമാണ്. എന്നാല്‍ താന്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികളൊന്നും സുരേഷ് പരസ്യപ്പെടുത്താറുമില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയായി അത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇരുന്നോട്ടേ. അതിനാല്‍ പരസ്യപ്പെടുത്താനും ആഗ്രഹിയ്ക്കുന്നില്ല

മികച്ച പ്രതികരണം

മികച്ച പ്രതികരണം

സുരേഷിന്റെ തിരിച്ച് വരവിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്

ഹൃദയത്തില്‍

ഹൃദയത്തില്‍

സാധാരണക്കാരനായ ഈ മനുഷ്യനെ സ്‌നേഹിയ്ക്കുന്ന ഒട്ടേറെപ്പേര്‍ കേരളത്തിലുണ്ട്

ഇനിയും

ഇനിയും

തന്റെ കര്‍മ്മ മേഖലയില്‍ നിന്ന് സുരേഷ് പിന്നോട്ട് പോകില്ലെന്നാണ് പ്രതീക്ഷ

Today rescue

Posted by Vava Suresh onMonday, June 29, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+